ഉത്സവം കൊടിയേറി മക്കളേ... മാരുതി ഇവിറ്റാരയുടെ ആദ്യ ബാച്ച് യൂറോപ്പിലേക്ക് കപ്പല്‍ കയറ്റി അയച്ചു

രാജ്യം കാത്തിരിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ ആണ് മാരുതി സുസുക്കി ഇവിറ്റാര. ഓഗസ്റ്റ് 26-ാം തീയതിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഹന്‍സപൂരിലുള്ള കമ്പനിയുടെ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് കാറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഫ്‌ലാഗ്്ഓഫ് ചെയ്തത്. ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നതിന് മുമ്പേ തന്നെ വിദേശ വിപണികളിലേക്കുള്ള ഉത്പാദനം തുടങ്ങുമെന്ന് നേരത്തെ അറിയിച്ചതാണ്. ഇന്ത്യയില്‍ നിന്ന് 100-ലധികം രാജ്യങ്ങളിലേക്ക് ഇവി കയറ്റുമതി ചെയ്യുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് സുസുക്കി ഇ-വിറ്റാരയുടെ കയറ്റുമതി ആരംഭിച്ചു.

ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, ഹംഗറി, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം എന്നിവയുള്‍പ്പെടെ 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കമ്പനി 2,900 യൂണിറ്റിലധികം ഇ-വിറ്റാര കയറ്റുമതി ചെയ്തു. മാരുതി സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റില്‍ മാത്രമായി നിര്‍മ്മിക്കുന്നതിനാല്‍ ഇവിടം മോഡലിന്റെ ആഗോള ഉല്‍പ്പാദന കേന്ദ്രമായി പ്രവര്‍ത്തിക്കും.

maruti suzuki evitara export begins

ഇത് സുസുക്കിയുടെ ആഗോള ഇ-വി തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നു. ഇറ്റലിയിലെ മിലാനില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഇവിറ്റാര ഈ വര്‍ഷം തുടക്കത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 6 സിംഗിള്‍-ടോണ്‍, 4 ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍ അടക്കം പത്തോളം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാവും ഇവി വിപണിയില്‍ എത്തുക.

നെക്സ ബ്ലൂ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളും ആര്‍ട്ടിക് വൈറ്റ്, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ് എന്നിവ നീലകലര്‍ന്ന ബ്ലാക്ക് റൂഫോടെ ഡ്യുവല്‍-ടോണിലും വാങ്ങാനാവും. ഹാര്‍ടെക്റ്റ്-ഇ ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച ഈ എസ്‌യുവി കാര്യക്ഷമത, സുരക്ഷ, പ്രകടനം എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

maruti suzuki evitara production begins

നഗരവാസികളെയും നല്ല ഫാമിലി ഇവി തിരയുന്നവരെയും ലക്ഷ്യം വെച്ചാണ് ഇത് കമ്പനി പുറത്തിറക്കുന്നത്. പരുക്കന്‍ എസ്‌യുവി സ്‌റ്റൈലിംഗ് ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായി സംയോജിപ്പിച്ചാണ് ഇതിന്റെ രൂപകല്‍പ്പന. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, 10-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, 10.1 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാമാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകള്‍.

ഇതുകൂടാതെ സ്ലൈഡിംഗ് ആന്‍ഡ് റീക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, 7-എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സുസുക്കി കണക്റ്റ് തുടങ്ങിയ ഏറ്റവും നൂതനവും പ്രീമിയം സവിശേഷതകളും മാരുതി സുസുക്കി ഇ വിറ്റാരയില്‍ വരുന്നു. 49 kWh യൂണിറ്റും 61.1 kWh യൂണിറ്റും ഉള്ള രണ്ട് ബാറ്ററി പാക്കുകളിലാണ് ഇവിറ്റാര അന്താരാഷ്ട്രതലത്തില്‍ വാഗ്ദാനം ചെയ്യുന്നത്.

maruti suzuki evitara

ഫ്രണ്ട് വീല്‍ ഡ്രൈവ് സജ്ജീകരണത്തോടെ വരുന്ന ചെറിയ പായ്ക്ക് 142 bhp പവറും 193 Nm ടോര്‍ക്കും നല്‍കുന്നു. WLTP സൈക്കിളില്‍ ഫുള്‍ ചാര്‍ജില്‍ 344 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. വലിയ 61.1 kWh ബാറ്ററി രണ്ട് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഫ്രണ്ട്-വീല്‍ ഡ്രൈവ് പതിപ്പ് 171 bhp പവറും 193 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 426 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്.

181 bhp പവറും 307 Nm ടോര്‍ക്കും നല്‍കുന്ന ഓള്‍വീല്‍ ഡ്രൈവ് വേരിയന്റ് ഫുള്‍ചാര്‍ജില്‍ 395 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ സ്പെക്കിന്റെ റേഞ്ച് കണക്കുകള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇവിയുടെ ബാറ്ററിയെ ആശ്രയിച്ച് ചാര്‍ജിംഗ് സമയം വ്യത്യാസപ്പെടുന്നു. 49 kWh പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ 7 kW എസി ചാര്‍ജറില്‍ ഏകദേശം 6.5 മണിക്കൂറും 11 kW ചാര്‍ജറില്‍ 4.5 മണിക്കൂറും എടുക്കും.

61 kWh യൂണിറ്റിന് ഇവയില്‍ ഏകദേശം ഒമ്പത് മണിക്കൂറും 5.5 മണിക്കൂറും ആവശ്യമാണ്. രണ്ട് പതിപ്പുകളും ഏകദേശം 45 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, എംജി ZS ഇവി തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ഇവിറ്റാര ഇന്ത്യയില്‍ മത്സരിക്കുന്നത്.

Article Published On: Monday, September 1, 2025, 19:04 [IST]
English summary
Maruti suzuki e vitara exports commenced first batch of 2900 units shipped to 12 european markets
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X