ഹാവൂ... കാത്തിരിപ്പ് ഏതാനും മണിക്കൂര്‍ കൂടി! മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ നാളെയെത്തും, വില ഊഹിക്കാമോ?

ഇന്ത്യക്കാര്‍ ഏറെ നാളായി കാത്തിരിക്കുന്ന കാര്‍ നാളെ (2025 ഡിസംബര്‍ 02) പുറത്തിറങ്ങാന്‍ പോകുകയാണ്. ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ബ്രാൻഡായ മാരുതി സുസുക്കിയുടെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് എസ്‌യുവിയായ മാരുതി ഇ-വിറ്റാരയാണ് നാളെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 2025 ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഒന്നിലേറെ തവണ വില പ്രഖ്യാപനം മാറ്റിവെക്കപ്പെട്ട മോഡല്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യുന്ന വിവരം കാര്‍വാലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വിപണിക്കായി മാത്രമല്ല, 100-ലധികം രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യും. ഇവിയുടെ ഉത്പാദനവും കയറ്റുമതിയും ഇതിനോടകം ആരംഭിച്ചതിനാല്‍ ഇത് ഒരു ആഗോള ഉല്‍പ്പന്നമായി മാറിയിരിക്കുന്നു.

ലോഞ്ചിന് മുമ്പു തന്നെ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയുടെ രൂപവും സവിശേഷതകളും ഉള്‍പ്പെടെയുള്ള എല്ലാ വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തിയതാണ്. ഇനി വില അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. അതതരമൊരു സാഹചര്യത്തില്‍ മാരുതി സുസുക്കി ഇ-വിറ്റാര എങ്ങനെയായിരിക്കുമെന്നും ഈ മിഡ്സൈസ് ഇലക്ട്രിക് എസ്‌യുവിയുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്നും ഓര്‍മിപ്പിക്കുകയാണ് ഈ ലേഖനം.

maruti e-vitara launch tomorrow

മാരുതി സുസുക്കി ഇ-വിറ്റാര സുസുക്കിയുടെ പുതിയ ഹാര്‍ടെക്റ്റ്-ഇ ആര്‍ക്കിടെക്ചറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 4,275 mm നീളവും 1,800 mm വീതിയും 1,640 mm ഉയരവും 2,700 mm വീല്‍ബേസും ഉണ്ട്. വൃത്തിയുള്ള മോഡേണ്‍ ഡിസൈനില്‍ വരുന്ന ഇ-വിറ്റാരയ്ക്ക് ശക്തമായ എസ്‌യുവികളുടെ അതേ റോഡ് പ്രസന്‍സുണ്ട്. സ്‌കള്‍പ്ചേര്‍ഡ് ഹുഡും ബോള്‍ഡ് ബമ്പറുംമുള്ള എസ്‌യുവിയുടെ ട്രൈ-സ്ലാഷ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ മുന്‍വശത്തിന് ശ്രദ്ധേയമായ ഒരു ലുക്ക് നല്‍കുന്നു.

മുന്‍വശത്ത് ഇടത്തേ ഭാഗത്ത് കര്‍വ്ഡ് വീല്‍ആര്‍ച്ചുകള്‍ക്ക് മുകളിലായാണ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്. റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ സി-പില്ലറിലേക്ക് മാറ്റിയിരിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകളില്‍ ഇത് ഓടുന്നത്. കൂടാതെ ലൈറ്റ്ബാര്‍-സ്‌റ്റൈല്‍ ടെയില്‍ ലാമ്പുകളും ഇതിലുണ്ട്. നൂതന സാങ്കേതികവിദ്യയുടെയും ശക്തമായ സവിശേഷതകളുടെയും സംയോജനം ഇതില്‍ കാണാം.

maruti suzuki e-vitara

നെക്സ ക്രാഫ്റ്റഡ് ഫ്യൂച്ചറിസ്റ്റിക് തീം എക്സ്റ്റീരിയര്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍,ഇലക്ട്രിക് സണ്‍റൂഫ്, 10-വേ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സുസുക്കി കണക്റ്റ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ട്വിന്‍ ഡെക്ക് സെന്റര്‍ കണ്‍സോള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും ഇ-വിറ്റാരയില്‍ കാണാം.

ഈ ഇവിയുടെ ഘടനയില്‍ 50 ശതമാനത്തിലധികം അഡ്വാന്‍സ്ഡ് ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഉപയോഗിക്കുന്നു. ഏഴ് എയര്‍ബാഗുകള്‍, ഓള്‍-ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) ലെവല്‍ 2 ADAS, ബാറ്ററി പ്രൊട്ടക്ഷന്‍ ഫ്രെയിം എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

maruti e-vitara platform

മാരുതി ഇ-വിറ്റാര 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യും. 49kWh FWD പതിപ്പ് 144hp പവറും 189Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. അതേസമയം 61kWh FWD പതിപ്പ് 174hp പവറും 189Nm ടോര്‍ക്കും നല്‍കും. ഏറ്റവും ഉയര്‍ന്ന 61kWh വേരിയന്റ് 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് അതിന്റെ സെഗ്മെന്റിലെ ഏറ്റവും കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇവികളില്‍ ഒന്നാക്കി ഇ-വിറ്റാരയെ മാറ്റും. ഡിസി ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ വെറും 50 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.മാരുതി ഇ-വിറ്റാരയ്ക്ക് ഇന്ത്യയില്‍ ഏകദേശം 18 ലക്ഷം രൂപയില്‍ ചുറ്റിപ്പറ്റി വില പ്രതീക്ഷിക്കാം.

ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, വിന്‍ഫാസ്റ്റ് VF6 എന്നിവയുമായി മാരുതി ഇ-വിറ്റാര മത്സരിക്കും. നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന ഇവിയുടെ ഡെലിവറി അടുത്ത വര്‍ഷം ആരംഭിച്ചേക്കാം. മാരുതി ഇ-വിറ്റാരയ്ക്കായി കമ്പനി രാജ്യത്തുടനീളം 1,500-ലധികം ഇലക്ട്രിക്-റെഡി സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, December 1, 2025, 10:17 [IST]
English summary
Maruti suzuki e vitara india launch tomorrow expected price features range delivery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X