തുടക്കം തന്നെ കല്ലുകടിയാണോ? മാരുതി ഇ-വിറ്റാരയുടെ ലോഞ്ച് വൈകും, കാരണമിതായിരുന്നോ

ലോകത്തിലെ എല്ലാ വാഹനവിപണികളുടേയും നോട്ടം ഇന്ന് ഇന്ത്യയിലേക്ക് ആയിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കാരണം മറ്റൊന്നുമല്ല, ഇന്ത്യയിൽ ഇന്ന് മാരുതി സുസുക്കി ഇ വിറ്റാരയുടെ ആദ്യ ഉല്‍പാദന യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇവി സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാന്‍ അടക്കം നൂറോളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. മാരുതി സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (BEV) ആണ് ഇവിറ്റാര. എന്നാൽ തുടക്ക ദിവസം തന്നെ വാഹനത്തിൻ്റെ ലോഞ്ച് വൈകുമെന്ന വാർത്തകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് ഇതിൻ്റെ സത്യാവസ്ഥ എന്ന് അറിയുന്നതിന് വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ.

പ്രാദേശികമായി ലഭിച്ചിരിക്കുന്ന ഓഡറുകൾക്ക് പകരം കയറ്റുമതി ചെയ്യുന്നതിനുള്ള വാഹനങ്ങളായിരിക്കും കമ്പനി ആദ്യം നിർമിക്കുക. അത് കൊണ്ടാണ് രാജ്യത്ത് വാഹനങ്ങൾ ലോഞ്ച് ചെയ്യാൻ വൈകാനുള്ള കാരണമായി പറയുന്നത്.റെയർ എർത്ത് മാഗ്നറ്റിൻ്റെ ലഭ്യത കുറവ് കാരണം അന്താരാഷ്ട്ര മാർക്കറ്റിൽ വാഹനങ്ങൾക്ക് വലിയ തിരിച്ചടി നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Maruti suzuki e Vitara launch will delay

നെക്‌സ ബ്ലൂ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളും ആര്‍ട്ടിക് വൈറ്റ്, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ് എന്നിവ നീലകലര്‍ന്ന ബ്ലാക്ക് റൂഫോടെ ഡ്യുവല്‍-ടോണിലും വാങ്ങാനാവും. ഹാര്‍ട്ടെക്റ്റ്-ഇ എന്ന പുതിയ ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇവി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ബാറ്ററി പായ്ക്കിലേക്ക് വരികയാണെങ്കിൽ 49 kWh യൂണിറ്റും 61.1 kWh യൂണിറ്റും ഉള്ള രണ്ട് ബാറ്ററി പാക്കുകളിലാണ് ഇവിറ്റാര അന്താരാഷ്ട്രതലത്തില്‍ വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് സജ്ജീകരണത്തോടെ വരുന്ന ചെറിയ പായ്ക്ക് 142 bhp പവറും 193 Nm ടോര്‍ക്കും നല്‍കുന്നു. WLTP സൈക്കിളില്‍ ഫുള്‍ ചാര്‍ജില്‍ 344 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.

Maruti suzuki e Vitara launch will delay

അതിനൊപ്പം തന്നെ വലിയ 61.1 kWh ബാറ്ററി രണ്ട് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഫ്രണ്ട്-വീല്‍ ഡ്രൈവ് പതിപ്പ് 171 bhp പവറും 193 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 426 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്. 181 bhp പവറും 307 Nm ടോര്‍ക്കും നല്‍കുന്ന ഓള്‍വീല്‍ ഡ്രൈവ് വേരിയന്റ് ഫുള്‍ചാര്‍ജില്‍ 395 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ സ്‌പെക്കിന്റെ റേഞ്ച് കണക്കുകള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ചാർജിങ്ങ് സമയം നോക്കിയാൽ ഇവിയുടെ ബാറ്ററിയെ ആശ്രയിച്ച് ചാര്‍ജിംഗ് സമയം വ്യത്യാസപ്പെടുന്നു. 49 kWh പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ 7 kW എസി ചാര്‍ജറില്‍ ഏകദേശം 6.5 മണിക്കൂറും 11 kW ചാര്‍ജറില്‍ 4.5 മണിക്കൂറും എടുക്കും. 61 kWh യൂണിറ്റിന് ഇവയില്‍ ഏകദേശം ഒമ്പത് മണിക്കൂറും 5.5 മണിക്കൂറും ആവശ്യമാണ്. രണ്ട് പതിപ്പുകളും ഏകദേശം 45 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

Maruti suzuki e Vitara launch will delay

ഇവിയുടെ അകത്തളത്തിലേക്ക് നോക്കിയാൽ ഫീച്ചര്‍ കൊണ്ട് സമ്പന്നമാണ്. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണമാണ് ഇവിറ്റാരയുടെ ഉള്ളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവല്‍-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, സെമി-ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ദീര്‍ഘചതുരാകൃതിയിലുള്ള എസി വെന്റുകള്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

സേഫ്റ്റിയുടെ കാര്യത്തിലും വാഹനം ഒട്ടു പിന്നിൽ അല്ല കേട്ടോ. ഏഴ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, വിവിധ സാഹചര്യങ്ങളില്‍ ഡ്രൈവറെ പിന്തുണയ്ക്കുന്നതിനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) തുടങ്ങിയ ഇവിയുടെ സേഫ്റ്റി കിറ്റില്‍ ഉള്‍ക്കൊള്ളുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, എംജി ZS ഇവി തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ഇവിറ്റാര ഇന്ത്യയില്‍ മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 26, 2025, 21:16 [IST]
English summary
Maruti suzuki e vitara launch will delay yet again know the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X