ക്രാഷ് ടെസ്റ്റിലും കേമൻ,റേഞ്ചിലും പുലി; മാരുതിയുടെ ഇ വിറ്റാര കളത്തിലിറങ്ങാൻ റെഡി

മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ വിറ്റാര 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചപ്പോൾ മുതൽ എതിരളാകിൾക്ക് മുട്ടു കൂടി ഇടിക്കാൻ തുടങ്ങിയതാണ്. കഴിഞ്ഞ ദിവസം ക്രാഷ് ടെസ്റ്റിൻ്റെ ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയപ്പോൾ ഒരു കാര്യം ഉറപ്പിക്കാം. പപ്പടം എന്ന വിളി ഇനി വേണ്ട. ഇപ്പോഴിതാ ലോഞ്ചിന് മുന്നോടിയായി മാരുതി സുസുക്കി ഇ വിറ്റാര ഡീലർഷിപ്പുകളിൽ എത്തിയതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. ഇവി പത്തോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും ഷോറൂമിലെത്തുക. ഇതിൽ 6 സിംഗിൾ-ടോൺ, 4 ഡ്യുവൽ-ടോൺ ഓപ്ഷനുകളും ഉണ്ടാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്.

നെക്സ ബ്ലൂ, സ്പ്ലെൻഡിഡ് സിൽവർ, ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നിവയാണ് സിംഗിൾ ടോൺ നിറങ്ങൾ. അതേസമയം ആർട്ടിക് വൈറ്റ്, ലാൻഡ് ബ്രീസ് ഗ്രീൻ, സ്പ്ലെൻഡിഡ് സിൽവർ, ഒപ്പുലന്റ് റെഡ് എന്നിവ നീലകലർന്ന ബ്ലാക്ക് റൂഫോടെ ഡ്യുവൽ-ടോണിൽ ലഭ്യമാണ്. ഇ വിറ്റാരയുടെ പ്രധാന ഫീച്ചറുകളുടെ നിരയും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടുണ്ട്.

എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ, എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ, ഷാർപ്പ് എൽ‌ഇഡി ടെയിൽ ലാമ്പുകൾ, മെച്ചപ്പെട്ട എയറോഡൈനാമിക്‌സിനായി ഗ്രില്ലിലെ ആക്റ്റീവ് എയർ വെന്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രീമിയം ഉപകരണങ്ങളാൽ മാരുതി സുസുക്കി ഇ വിറ്റാര സമ്പന്നമായിരിക്കും. കഴിഞ്ഞില്ല, 18 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ എന്നിവ പോലുള്ള ഫീച്ചറുകളും ഇവിയിൽ നിറഞ്ഞുതുളുമ്പും.

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റഗ്രേഷനും ഇൻഫിനിറ്റി ബൈ ഹാർമൻ ഓഡിയോ സിസ്റ്റവും അഡ്വാൻസ്ഡ് ഇൻ-കാർ കണക്റ്റിവിറ്റി സാങ്കേതികവിദ്യയും മാരുതി സുസുക്കി ഇ വിറ്റാരയിലുണ്ട്. എന്തായാലും ആഗോള വിപണിയിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തിൽ ബ്രാൻഡ് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകില്ല എന്ന് വേണം കരുതാൻ.

ഏഴ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയും ബാറ്ററി പായ്ക്കിന്റെ കാര്യത്തിൽ 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാവും മാരുതി ഇ-വിറ്റാര വിപണിയിലെത്തുക. ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികൾ ഉപയോഗിക്കുന്നത്.

മറ്റ് പ്രധാന സവിശേഷതകൾ PM 2.5 എയർ ഫിൽട്ടറുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ്. റിയർ സീറ്റ് റീക്ലൈനിംഗ്, സ്ലൈഡിംഗ്, 60:40 സ്പ്ലിറ്റ് ഫംഗ്ഷൻ എന്നിവയുടെ വൈവിധ്യവും മാരുതി ഇ വിറ്റാരയിലുണ്ട്. ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവ ഉൾക്കൊള്ളുന്ന ലെവൽ 2 ADAS സ്യൂട്ടാണ് ഇ വിറ്റാരയെ വേറിട്ടുനിർത്തുന്നത്.

ബാറ്ററി പായ്ക്കിന്റെ കാര്യത്തിൽ 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാവും മാരുതി ഇ-വിറ്റാര വിപണിയിലെത്തുക. ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികൾ ഉപയോഗിക്കുന്നത്. കൃത്യമായ റേഞ്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇ-വിറ്റാര ഫുൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ നൽകുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Image Courtesy: Priyanko Mukherjee / Facebook

More from DriveSpark

Article Published On: Thursday, February 27, 2025, 16:07 [IST]
English summary
Maruti suzuki e vitara reached dealership checkout the details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X