വിറ്റ് പോകാന്‍ വേണ്ട എല്ലാം ഇ വിറ്റാരയിലുണ്ട്! മാരുതിയുടെ ആദ്യ ഇവിയുടെ ഹൈപ്പുയര്‍ത്തി ടീസര്‍

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് വാഹന വിഭാഗത്തില്‍ എന്‍ട്രി നടത്താന്‍ പോകുകയാണ്. ഇ വിറ്റാരയെന്നാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ആദ്യ ഇവിയുടെ പേര്. ഈ മാസം 17 മുതല്‍ തുടങ്ങാന്‍ പോകുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് കമ്പനി തങ്ങളുടെ കന്നി ഇവി പുറത്തിറക്കുന്നത്. ഈ മോഡലിന്റെ തന്നെ എതിരാളിയായ ഹ്യുണ്ടായി ക്രെറ്റ ഇവിയും ഇതേ ഇവന്റില്‍ വെച്ച് പുറത്തിറങ്ങാന്‍ പോകുകയാണ്. ക്രെറ്റ ഇവിയെ കഴിഞ്ഞ ദിവസം ഹ്യുണ്ടായി പൂര്‍ണമായി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ലോഞ്ചിന് മുന്നോടിയായി ഹൈപ്പ് ഉയര്‍ത്തിക്കൊണ്ട് കമ്പനി ഇ വിറ്റാരയുടെ ടീസറുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്റീരിയറും മറ്റ് ചില പ്രധാന സവിശേഷതകളും വെളിപ്പെടുത്തുന്ന ടീസര്‍ നെക്‌സയുടെ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. പ്രീമിയം വിഭാഗത്തില്‍ പെടുന്ന ഇ വിറ്റാര കമ്പനിയുടെ നെക്‌സ ഔട്ട്‌ലെറ്റിലൂടെയാണ് വില്‍ക്കുക. ഇ വിറ്റാരയുടെ യൂറോപ്യന്‍ സ്‌പെക്ക് ഇതിനോടകം അവതരിപ്പിച്ചതാണ്. ആഭ്യന്തര-വിദേശ വിപണികള്‍ക്കായുള്ള കാര്‍ മാരുതി സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റിലാണ് നിര്‍മിക്കുക.

maruti evitara electric suv new teaser

യൂറോപ്യന്‍ സ്‌പെക്കില്‍ നിന്ന് വ്യത്യസ്തമായ ഇന്ത്യ സ്‌പെക്ക് ഇവിറ്റാരക്ക് ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും ഇന്ത്യക്കാരെ ലക്ഷ്യം വെച്ചുള്ള കളര്‍ ഓപ്ഷനുകളും ലഭിക്കും. ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍ ഇവിയുടെ ചില എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ഘടകങ്ങളും സെന്റര്‍ കണ്‍സോളിന്റെ ദൃശ്യവും നല്‍കുന്നു. ഡ്രൈവ് മോഡ് സെലക്ടറിന് അടുത്തായി സ്ഥാപിച്ചിരിക്കുന്ന 'സ്‌നോ മോഡ്' ബട്ടണും നമുക്ക് കണ്ടെത്താനാകും.

ഉത്തരേന്ത്യയിലെ മഞ്ഞുമൂടിയ ഭൂപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍, സ്‌നോ മോഡ് യഥാര്‍ത്ഥത്തില്‍ ഉപയോഗപ്രദമായേക്കാം. ഇതില്‍ നിന്ന് മാരുതി AWD വേരിയന്റ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയുമുണ്ടെന്ന് മനസ്സിലാക്കാം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായുള്ള ഒരു പുതിയ ഹാര്‍ട്ട്ടെക്റ്റ്-ഇ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇ വിറ്റാര. മോഡേണ്‍ ബോള്‍ഡ് ഡിസൈന്‍ ഭാഷയ്‌ക്കൊപ്പം ആക്രമണാത്മക സ്‌റ്റൈലിംഗ് ഘടകങ്ങളും ഇവിയില്‍ ഉള്‍ക്കൊള്ളുന്നു.

maruti evitara electric suv new teaser

ത്രീ-പീസ്ഡിആര്‍എല്ലുകളുള്ള ആകര്‍ഷകമായ എല്‍ഇഡി ഹെഡ്ലൈറ്റുകളും ഫോഗ് ലാമ്പുകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലാക്ക്ഡ്-ഔട്ട് ബമ്പറുമാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണും. പരുക്കന്‍ ലുക്കിനായി സില്‍വര്‍ സ്‌കിഡ് പ്ലേറ്റും് ലഭിക്കും. വശങ്ങളിലേക്ക് നീങ്ങിയാല്‍ കാറില്‍ 18 ഇഞ്ച് അലോയ് വീലുകള്‍ കാണാം. AWD വേരിയന്റില്‍ 19 ഇഞ്ച് വീലുകള്‍ ലഭിച്ചേക്കും.

സി-പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകളും ബോഡി ക്ലാഡിംഗുമാണ് മറ്റ് സവിശേഷതകള്‍. പിന്നില്‍ ഷാര്‍പ്പ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, സ്രാവ് ഫിന്‍ ആന്റിന, റൂഫ് മൗണ്ടഡ് സ്പോയിലര്‍ എന്നിവ നല്‍കിയിരിക്കുന്നു. ഡ്യുവല്‍-ടോണ്‍ തീമും വെര്‍ട്ടിക്കലി ഓറിയന്റഡ് എസി വെന്റുകളും ഫീച്ചര്‍ ചെയ്യുന്ന പുതിയ ഡിസൈനിലാണ് ക്യാബിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മറ്റ് മാരുതി സുസുക്കി വാഹനങ്ങളില്‍ കാണാത്ത ടു സ്പോക്ക് സ്റ്റിയറിംഗ് വീല്‍ ഡിസൈന്‍ ക്യാബിനിലെ മറ്റൊരു പ്രധാന ഹൈലൈറ്റാണ്.

maruti evitara electric suv new teaser

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പൂര്‍ണ്ണമായും ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ഇതിന് ലഭിക്കും. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, ADAS എന്നിവയടക്കം നിരവധി നൂതന ഫീച്ചറുകള്‍ കാറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 61kWh, 49kWh ബാറ്ററി പാക്കുകള്‍ക്കൊപ്പം പുതിയ ഇ വിറ്റാര ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ച് കണക്കുകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇതിന് 500 കിലോമീറ്ററിന് മുകളില്‍ റേഞ്ച് കാണുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി ഇ വിറ്റാരയ്ക്ക് ഏകദേശം 20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇത് മഹീന്ദ്ര BE 6, ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവയുമായി മത്സരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 4, 2025, 11:00 [IST]
English summary
Maruti suzuki e vitara teased ahead of auto expo 2025 launch reveals key features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X