ഫുൾ ചാർജിൽ 543 കിലോമീറ്റർ റേഞ്ച്! മാരുതിയുടെ കന്നി ഇവിയിൽ ബാറ്ററി വാടകയ്ക്ക് കിട്ടും

മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‍യുവി മോഡലായ ഇ-വിറ്റാര 2026 വർഷത്തിൻ്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 543 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡൽ, ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടി മികച്ച സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്.ഇ-വിറ്റാര രണ്ട് ബാറ്ററി പാക്കുകളിൽ ആണ് വിപണിയിൽ എത്തിക്കുന്നത്. 61 kWh, 49 kWh എന്നിങ്ങനെയുളള ബാറ്ററി പായ്ക്കിൽ 61 kWh പതിപ്പിൽ 174 PS ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമുണ്ടാകും. 49 kWh പായ്ക്ക് വേരിയന്റ് 144 PS മോട്ടോറുമായിട്ടായിരിക്കും എത്തുക. ഇരു മോഡലുകൾക്കും 192.5 Nm ടോർക്കും മുന്നിലെ ചക്രങ്ങളിലേക്കുള്ള ഡ്രൈവും ഉണ്ടാകും.

ഓപ്ഷണലായുള്ള 'ബാറ്ററി-ആസ്-എ-സർവീസ് (BaaS)' സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ബാറ്ററി നേരിട്ട് വാങ്ങുന്നതിന് പകരം സബ്‌സ്‌ക്രൈബ് ചെയ്യാൻ സാധിക്കും. ഇത് ഇലക്ട്രിക് വാഹനത്തിന്റെ പ്രാരംഭ വില കുറയ്ക്കാനും സഹായിക്കുന്നു. ബൈ-ബാക്ക് ഗ്യാരണ്ടിയും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ചാർജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിന് മാരുതി സുസുക്കി വലിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇ-വിറ്റാരയുടെ വിതരണം തുടങ്ങുംമുമ്പ് രാജ്യവ്യാപകമായി ചാർജിംഗ് ശൃംഖല നിർമ്മിക്കാനാണ് ലക്ഷ്യം.

Maruti Suzuki e Vitara

ഡീലർഷിപ്പുകളിലും സർവീസ് കേന്ദ്രങ്ങളിലുമായി 2,000-ൽ അധികം ചാർജിംഗ് പോയിന്റുകളോടെയാണ് തുടക്കം. 2030-ഓടെ ഒരു ലക്ഷം പൊതു ചാർജറുകൾ സ്ഥാപിക്കാനും മാരുതിക്ക് പദ്ധതിയുണ്ട്. ഓരോ 5-10 കിലോമീറ്ററിലും ഒരു ചാർജർ ലഭ്യമാകുന്ന തരത്തിലായിരിക്കും വികസനം. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ലഭ്യത പ്രശ്നങ്ങളെ നേരിടും.

ഇന്ത്യയിലെ മാസ് പ്രീമിയം-എസ്‍.യു.വി. വിഭാഗത്തിനായുള്ള മാരുതിയുടെ മുൻനിര ഇലക്ട്രിക് വാഹനം ആയിട്ടാണ് ഇ-വിറ്റാര എത്തുന്നത്. BaaS ഓപ്ഷനും വിപുലമായ ചാർജിംഗ് ശൃംഖലകളും എത്തുന്നതോടെ എതിരാളികളുടെ നെഞ്ചിൽ തന്നെ അമ്പെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഈ ഇവിയുടെ ഘടനയില്‍ 50 ശതമാനത്തിലധികം അഡ്വാന്‍സ്ഡ് ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

Maruti Suzuki e Vitara

ഏഴ് എയര്‍ബാഗുകള്‍, ഓള്‍-ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) ലെവല്‍ 2 ADAS, ബാറ്ററി പ്രൊട്ടക്ഷന്‍ ഫ്രെയിം എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. സേഫ്റ്റി വശങ്ങളിലേക്ക് നോക്കിയാൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ പുതിയ ഇ വിറ്റാര 32 പോയിന്റുകളിൽ 31.49 പോയിന്റുകളും 49 പോയിന്റുകളിൽ 43 പോയിന്റുകളും നേടി.

ഡെൽറ്റ, സീറ്റ, ആൽഫ എന്നിവ ഉൾപ്പെടുന്ന മുഴുവൻ വേരിൻ്റുകൾക്കും ഈ റേറ്റിംഗുകൾ ബാധകമാണ്. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും കമ്പനി വരുത്തിയിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്. മാരുതി സുസുക്കി ഇ-വിറ്റാര സുസുക്കിയുടെ പുതിയ ഹാര്‍ടെക്റ്റ്-ഇ ആര്‍ക്കിടെക്ചറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 4,275 mm നീളവും 1,800 mm വീതിയും 1,640 mm ഉയരവും 2,700 mm വീല്‍ബേസും ഉണ്ട്.

Maruti Suzuki e Vitara

വൃത്തിയുള്ള മോഡേണ്‍ ഡിസൈനില്‍ വരുന്ന ഇ-വിറ്റാരയ്ക്ക് ശക്തമായ എസ്‌യുവികളുടെ അതേ റോഡ് പ്രസന്‍സുണ്ട്. സ്‌കള്‍പ്ചേര്‍ഡ് ഹുഡും ബോള്‍ഡ് ബമ്പറുംമുള്ള എസ്‌യുവിയുടെ ട്രൈ-സ്ലാഷ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ മുന്‍വശത്തിന് ശ്രദ്ധേയമായ ഒരു ലുക്ക് നല്‍കുന്നു. 2026 ഓടെ വിപണിക്ക് തീ പിടിക്കാൻ ഇ-വിറ്റാര കൂടി എത്തുന്നതോടെ മത്സരം ഒന്ന് കൂടി കൊഴുക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 2, 2025, 22:22 [IST]
English summary
Maruti suzuki e vitara unveiled with 543 km range details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X