GST ഇളവിന് ശേഷം വെറും 5,20,900 രൂപക്ക് ഈ 6 സീറ്റര്‍ കാര്‍ വാങ്ങാം! 26.78KM മൈലേജും 6 എയര്‍ബാഗ് സുരക്ഷയും

ഇന്ത്യയില്‍ ഒരാള്‍ കാര്‍ വാങ്ങാനായി തീരുമാനിച്ചാല്‍ അവരുടെ മുന്നില്‍ വരുന്ന ഏറ്റവും കൂടുതല്‍ ചോയ്‌സുകളും 5 സീറ്റര്‍ കാറുകള്‍ ആയിരിക്കും. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കായി 6, 7 സീറ്റര്‍ കാറുകളും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുന്നു. നിലവില്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ പറ്റുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ 6 സീറ്റര്‍ കാറാണ് മാരുതി സുസുക്കി ഈക്കോ. ഒംനിയുടെ പിന്‍ഗാമിയായി മാരുതി കൊണ്ടുവന്ന വാന്‍ ആണ് ഈക്കോ. സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രമല്ല വാണിജ്യ ആവശ്യങ്ങള്‍ക്കും എന്തിനേറെ ആംബുലന്‍സ് ആയും ഈക്കോ ഉപയോഗിക്കുന്നു.

അടുത്ത കാലത്തായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയിലും ഈക്കോ ഇടംപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സെപ്റ്റംബര്‍ 22 മുതല്‍ ജിഎസ്ടി 2.0 നടപ്പിലാക്കിയതോടെ ഇതിനോടകം കുറഞ്ഞ വിലയുള്ള കാര്‍ വീണ്ടും 'ചീപ്പ്' ആയി മാറി. മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന ഈ കാറിന് എത്ര രൂപ വില വരുന്നുവെന്ന് നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.

maruti suzuki eeco front

മറ്റ് വാഹനങ്ങളെപ്പോലെ മാരുതി ഈക്കോയുടെ ജിഎസ്ടി നിരക്കും 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. തുടക്കത്തില്‍ പറഞ്ഞ പോലെ 6 സീറ്റര്‍ രൂപത്തില്‍ അല്ലാതെ 5 സീറ്റര്‍ ലേഔട്ടിലും ഈക്കോ വാങ്ങാം. ജിഎസ്ടി കുറഞ്ഞതോടെ ഈക്കോയുടെ പ്രാരംഭ വില ഇപ്പോള്‍ വെറും 5,20,900 രൂപയാണ്. ഈക്കോ 5 സീറ്റര്‍ സ്റ്റാന്‍ഡേര്‍ഡിന്റെ മാരുതി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലയാണ് ഇത്.

അതേസമയം മാരുതി ഈക്കോ 6 സീറ്റര്‍ സ്റ്റാന്‍ഡേര്‍ഡിന്റെ പുതിയ വില 547400 രൂപയാണ്. എസി വേരിയന്റുകള്‍ക്ക് ഇവയേക്കാള്‍ വില അല്‍പ്പം കൂടുന്നു. 635800 രൂപയാണ് ഈക്കോ 5 സീറ്റര്‍ എസി സിഎന്‍ജി വേരിയന്റിന്റെ വില. ആംബുലന്‍സ് അടക്കം ഈക്കോ വേരിയന്റുകളുടെ പുതിയ വിലകള്‍ താഴെ കാണുന്ന പട്ടികയില്‍ പരിശോധിക്കാം.

ഈക്കോ വേരിയന്റ് വില
5 സീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ₹520900
6 സീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ₹547400
5 സീറ്റര്‍ എസി ₹553800
5 സീറ്റര്‍ എസി സിഎന്‍ജി ₹635800
ആംബുലന്‍സ് ഷെല്‍ ₹637100
ആംബുലന്‍സ് ₹801500

കുറഞ്ഞ വിലയ്ക്ക് വളരെ താങ്ങാനാവുന്ന വിലയില്‍ 6 സീറ്റര്‍ വാഹനം തിരയുകയാണെങ്കില്‍, മാരുതി ഈക്കോ ഒരു നല്ല ഓപ്ഷനായിരിക്കാം. മാരുതി സുസുക്കി ഈക്കോയുടെ ഇന്റീരിയര്‍ ലളിതവും പ്രായോഗികവും വിശാലവുമാണ്. വാനിന്റെ മുന്‍വശത്ത് പവര്‍ വിന്‍ഡോകള്‍ ലഭ്യമാണ്. പിന്നില്‍ മാനുവല്‍ വിന്‍ഡോ ക്രാങ്കുകള്‍ ഉണ്ട്. ബൂട്ട് സ്‌പേസ് 510 ലിറ്റര്‍ വരെയാണ്. 5-സീറ്ററില്‍ ഇത് കൂടും. ക്യാബിനിലെ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡും ഫാബ്രിക് അപ്‌ഹോള്‍സ്റ്ററിയും മോഡേണ്‍ ലുക്ക് നല്‍കുന്നുണ്ട്.

വേനല്‍ക്കാലത്ത് ആശ്വാസമേകാന്‍ എയര്‍ കണ്ടീഷനിംഗും വാനില്‍ സജ്ജീകരിച്ചിട്ടുണ്ട്. പവര്‍ സ്റ്റിയറിംഗ്, 12V പവര്‍ ഔട്ട്ലെറ്റ്, വാനിറ്റി മിററുകള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഹെഡ്ലൈറ്റ്, റിയര്‍ റീഡിംഗ് ലാമ്പുകള്‍ എന്നീ ഉപയോഗപ്രദമായ ഫീച്ചറുകള്‍ ഈക്കോയിലുണ്ട്. അത്യാവശ്യ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടി ട്രിപ്പ് മീറ്ററോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈക്കോയില്‍ വരുന്നു. സുരക്ഷയ്ക്കായി, ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ഇതില്‍ വരുന്നു.

maruti suzuki eeco airbag

1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഈക്കോയ്ക്ക് കരുത്ത് പകരുന്നത്. ഇത് 81 PS പവറും 105.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റില്‍ 71 PS പവറും 95 Nm ടോര്‍ക്കും മാത്രമേ ലഭിക്കൂ. രണ്ട് പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമേ ലഭിക്കൂ. ഈക്കോയുടെ പെട്രോള്‍ പതിപ്പിന് 19.71 കിലോമീറ്ററും സിഎന്‍ജിക്ക് കിലോഗ്രാമിന് 26.78 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 27, 2025, 15:46 [IST]
English summary
Maruti suzuki eeco new price list post gst 2 0 features engine mileage safety mileage details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X