ഇത്രയും കുറഞ്ഞ വിലയില്‍ 6 എയര്‍ബാഗും ക്യാപ്റ്റന്‍ സീറ്റും! 27km മൈലേജുള്ള മാരുതിക്ക് 'മരണമാസ്സ്' അപ്‌ഡേറ്റ്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) അടുത്ത കാലത്തായി തങ്ങളുടെ കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന തിരക്കിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ന്യൂ ജെന്‍ ഡിസയറിലൂടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി മാരുതി ഒരു സിഗ്‌നല്‍ തന്നിരുന്നെങ്കിലും പലരും അത് ഗൗരവത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളായ ആള്‍ട്ടോ K10, സെലേറിയോ എന്നിവയുടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ നല്‍കിക്കൊണ്ടായിരുന്നു മാരുതി ഏവരെയും ഞെട്ടിച്ചത്.

ഇക്കഴിഞ്ഞ ദിവസം ഗ്രാന്‍ഡ് വിറ്റാര, വാഗണ്‍ആര്‍ എന്നീ കാറുകളും 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തു. ഇപ്പോള്‍ സമാനമായ അപ്‌ഡേറ്റിന് പാത്രമായിരിക്കുകയാണ് ഈക്കോ വാന്‍. മാരുതി ഈക്കോ വാനിലും ഇനിമുതല്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും. കൂടാതെ 2025 മാരുതി ഈക്കോയ്ക്ക് (2025 Maruti Suzuki Eeco) പുതിയ 6-സീറ്റര്‍ വേരിയന്റ് ലഭിക്കുന്നു. എന്നിരുന്നാലും, അതിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

maruti eeco 6 airbag

പുതിയ ഈക്കോ നിലവില്‍ നാല് വേരിയന്റുകളില്‍ ലഭ്യമാണ്. അപ്‌ഡേറ്റിന് മുമ്പ് സ്റ്റാന്‍ഡേര്‍ഡ് (O) 5-സീറ്റര്‍ വേരിയന്റിന് 5.44 ലക്ഷം രൂപയായിരുന്നു വില. എസി (O) 5 സീറ്റര്‍ 5.80 ലക്ഷം രൂപയ്ക്കുംഎസി (O) 5 സീറ്റര്‍ സിഎന്‍ജി 6.70 ലക്ഷം രൂപയ്ക്കുമായിരുന്നു വിറ്റിരുന്നത്.

2025 മാരുതി ഈക്കോയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ മാരുതി ഈക്കോയുടെ എല്ലാ വേരിയന്റിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. അപ്ഡേറ്റിന് മുമ്പ് ഈ മാരുതി വാനില്‍ 2 എയര്‍ബാഗുകള്‍ മാത്രമായിരുന്നു സ്റ്റാന്‍ഡേര്‍ഡായി വന്നിരുന്നത്. മാത്രമല്ല, പുതിയ 6-സീറ്റര്‍ വേരിയന്റ് കൊണ്ടുവന്നപ്പോള്‍ 7-സീറ്റര്‍ വേരിയന്റ് നിര്‍ത്തലാക്കി.

maruti eeco

ഈക്കോ ഇപ്പോള്‍ 5-സീറ്റര്‍ അല്ലെങ്കില്‍ 6-സീറ്റര്‍ ഓപ്ഷനിലാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ ആദ്യത്തേത് അപ്ഡേറ്റിന് മുമ്പുതന്നെ ലഭ്യമായിരുന്നു. 6-സീറ്റര്‍ പതിപ്പില്‍ മധ്യനിര യാത്രക്കാര്‍ക്ക് ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്നുവെന്നത് ഒരു ഹൈലൈറ്റാണ്. ഹാലജന്‍ ഹെഡ്ലൈറ്റുകള്‍, ഹാലജന്‍ ടെയില്‍ ലൈറ്റുകള്‍, കവറുകള്‍ ഇല്ലാത്ത 13 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയുള്‍പ്പെടെ ഈക്കോയുടെ എക്‌സ്റ്റീരിയറില്‍ മാറ്റമില്ല.

3-സ്പോക്ക് സ്റ്റിയറിംഗ് വീലും കറുത്ത എസി വെന്റുകളുമുള്ള ബേസ് ഡാഷ്ബോര്‍ഡും ഉള്‍പ്പെടുന്ന ഇന്റീരിയറിലും മാറ്റമൊന്നുമില്ല. മോണോടോണ്‍ മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ (MID) ഉള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹീറ്ററുള്ള മാനുവല്‍ എസി, മാനുവലായി പ്രവര്‍ത്തിപ്പിക്കാവുന്ന വിന്‍ഡോകള്‍, ക്യാബിന്‍ ലൈറ്റുകള്‍ എന്നിവയാണ് മാരുതി ഈക്കോയിലെ മറ്റ് ഫീച്ചറുകള്‍.

6 എയര്‍ബാഗുകള്‍ക്ക് പുറമേ മാരുതി ഇക്കോയില്‍ ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS),, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, മുന്‍ സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവ സുരക്ഷയൊരുക്കുന്നു.

5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.2L K-സീരീസ് ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് 2025 മാരുതി ഈക്കോയില്‍ ഉള്ളത്. ഈ എഞ്ചിന്‍ പരമാവധി 80.76PS പവറും 104.4Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഈക്കോയുടെ സിഎന്‍ജി പതിപ്പ് 71.65PS പവറും 95Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈക്കോ പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ യഥാക്രമം 19.71kmpl, 26.78km/kg എന്നിങ്ങനെയാണ് മൈലേജ് പറയുന്നത്.

മാരുതി ഒംനിയുടെ പിന്‍ഗാമിയായി ഇന്ത്യയില്‍ എത്തിയ ഇക്കോ 2025 ജനുവരിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനോടകം 12 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റുപോയിട്ടുണ്ട്. വ്യക്തിഗത ഉപയോഗങ്ങള്‍ക്ക് മാത്രമല്ല കാര്‍ഗോ വാന്‍ ആയും ആംബുലന്‍സ് ആയുമെല്ലാം ഈക്കോ സേവനമനുഷ്ഠിക്കുന്നു. ക്യാപ്റ്റന്‍ സീറ്റ് അടക്കമുള്ള പുതിയ 6-സീറ്റര്‍ വേരിയന്റ് കൊണ്ടുവന്നതിനാല്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇനി ഇക്കോയിലേക്ക് അടുക്കുമെന്ന് പ്രതീക്ഷിക്കാം. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളില്‍ ഒന്നാണ് ഈക്കോ.

More from DriveSpark

Article Published On: Thursday, April 10, 2025, 14:34 [IST]
English summary
Maruti suzuki eeco now gets 6 airbags as standard new 6 seater variant with captains seats added
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X