6 പേര്‍ക്ക് പോകാം, മൈലേജ് 26.78 കിലോമീറ്റര്‍! 30 ദിവസം കൊണ്ട് വാങ്ങിയത് 10000+ കുടുംബങ്ങള്‍

മാരുതി വാന്‍ എന്ന് ഓര്‍ക്കുമ്പോള്‍ നമുക്ക് മനസ്സില്‍ ആദ്യം വരുന്ന പേര് ഒംനി ആയിരിക്കും. ഒംനി കാലയവനികക്ക് പിന്നില്‍ മറഞ്ഞെങ്കിലും പിന്‍ഗാമിയായി വന്ന ഈക്കോ വാന്‍ അതിന്റെ പേര് ഒരിക്കലും നശിപ്പിച്ചിട്ടില്ല. കഴിഞ്ഞ കുറേ നാളുകളായി മികച്ച വില്‍പ്പനയാണ് മാരുതി ഈക്കോ സ്വന്തമാക്കുന്നത്. ഇതിനോടകം കുറഞ്ഞ വില മാത്രമുണ്ടായിരുന്ന ഈ കാര്‍ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്നു. ജിഎസ്ടി 2.0 നിലവില്‍ വന്ന ശേഷം കാറിന്റെ വില്‍പ്പനയില്‍ വല്ല മെച്ചവുമുണ്ടോ എന്നറിയാന്‍ ഏവര്‍ക്കും ആകാംക്ഷയുണ്ടാകും. ഈക്കോയുടെ 2025 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയും മറ്റ് വിശദാംശങ്ങളും നോക്കാം.

2025 സെപ്റ്റംബറില്‍ 10,035 പേരാണ് മാരുതി ഈക്കോ സ്വന്തമാക്കിയത്. 2024 സെപ്റ്റംബറില്‍ പക്ഷേ വില്‍പ്പന 11908 യൂണിറ്റ് ആയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈക്കോയുടെ വില്‍പ്പന കുറഞ്ഞതാണ്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മാരുതി സുസുക്കി 66266 യൂണിറ്റ് ഈക്കോയാണ് വിറ്റഴിച്ചത്. അതേസമയം 2025 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന 68600 യൂണിറ്റായിരുന്നു.

maruti eeco

ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നത് സെപ്റ്റംബര്‍ 22-നാണ് ഒരുപക്ഷേ അതുകൊണ്ടായിരിക്കാം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന കുറഞ്ഞത്. ഈ മാസം തുടക്കം മുതല്‍ തന്നെ പുതിയ വിലയില്‍ വാഹനം ലഭിക്കുന്നതിനാല്‍ അത് വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം. ജിഎസ്ടി 2.0-ക്ക് ശേഷം ഈ കാറിന്റെ വില ഗണ്യമായി കുറഞ്ഞു. മാരുതി സുസുക്കി ഈക്കോ ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന ഒരു ഫാമിലി ഫ്രണ്ട്‌ലി കാറാണ്.

ഈ കാറിന്റെ 7 സീറ്റര്‍ വേരിയന്റ് കുറച്ചു കാലം മുമ്പ് വിറ്റഴിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ കമ്പനി അത് നിര്‍ത്തലാക്കി. നിലവില്‍, 5 സീറ്റര്‍, 6 സീറ്റര്‍ ഓപ്ഷനുകള്‍ മാത്രമേ വില്‍ക്കുന്നുള്ളൂ. 5-സീറ്റര്‍, 6-സീറ്റര്‍, കാര്‍ഗോ, ടൂര്‍, ആംബുലന്‍സ് ബോഡി സ്‌റ്റൈലുകളില്‍ ഇത് ലഭ്യമാണ്. 3675 mm നീളവും 1475 mm വീതിയും 1825 mm ഉയരവുമുള്ള വാഹനമാണിത്. സ്‌കൂള്‍ ബസ്, ആശുപത്രി വാഹനം, വാണിജ്യ വാഹനം എന്നിവയായും ഇത് ഉപയോഗിക്കാം.

maruti eeco interior

ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ 5.66 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന ഈ മോഡലിന്റെ വില ഇപ്പോള്‍ 5,20,900 ലക്ഷം രൂപയായി. ഈക്കോ 5 സീറ്റര്‍ സ്റ്റാന്‍ഡേര്‍ഡിന്റെ മാരുതി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്സ്ഷോറൂം വിലയാണ് ഇത്. അതേസമയം മാരുതി ഈക്കോ 6 സീറ്റര്‍ സ്റ്റാന്‍ഡേര്‍ഡിന്റെ പുതിയ വില 547400 രൂപയാണ്. എസി വേരിയന്റുകള്‍ക്ക് ഇവയേക്കാള്‍ വില അല്‍പ്പം കൂടുന്നു. 635800 രൂപയാണ് ഈക്കോ 5 സീറ്റര്‍ എസി സിഎന്‍ജി വേരിയന്റിന്റെ വില.

1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഈക്കോയ്ക്ക് കരുത്ത് പകരുന്നത്. ഇത് 81 PS പവറും 105.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റില്‍ 71 PS പവറും 95 Nm ടോര്‍ക്കും മാത്രമേ ലഭിക്കൂ. രണ്ട് പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമേ ലഭിക്കൂ.

ഈക്കോയുടെ പെട്രോള്‍ പതിപ്പിന് 19.71 കിലോമീറ്ററും സിഎന്‍ജിക്ക് കിലോഗ്രാമിന് 26.78 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. മാരുതി സുസുക്കി ഈക്കോയുടെ ഇന്റീരിയര്‍ ലളിതവും പ്രായോഗികവും വിശാലവുമാണ്. വാനിന്റെ മുന്‍വശത്ത് പവര്‍ വിന്‍ഡോകള്‍ ലഭ്യമാണ്. പിന്നില്‍ മാനുവല്‍ വിന്‍ഡോ ക്രാങ്കുകള്‍ ഉണ്ട്. ബൂട്ട് സ്പേസ് 510 ലിറ്റര്‍ വരെയാണ്. 5-സീറ്ററില്‍ ഇത് കൂടും. ക്യാബിനിലെ ഡ്യുവല്‍-ടോണ്‍ ഡാഷ്‌ബോര്‍ഡും ഫാബ്രിക് അപ്ഹോള്‍സ്റ്ററിയും മോഡേണ്‍ ലുക്ക് നല്‍കുന്നുണ്ട്.

വേനല്‍ക്കാലത്ത് ആശ്വാസമേകാന്‍ എയര്‍ കണ്ടീഷനിംഗും വാനില്‍ സജ്ജീകരിച്ചിട്ടുണ്ട്. പവര്‍ സ്റ്റിയറിംഗ്, 12V പവര്‍ ഔട്ട്‌ലെറ്റ്, വാനിറ്റി മിററുകള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഹെഡ്‌ലൈറ്റ്, റിയര്‍ റീഡിംഗ് ലാമ്പുകള്‍ എന്നീ ഉപയോഗപ്രദമായ ഫീച്ചറുകള്‍ ഈക്കോയിലുണ്ട്. അത്യാവശ്യ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടി ട്രിപ്പ് മീറ്ററോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈക്കോയില്‍ വരുന്നു.

maruti eeco airbag

11 സുരക്ഷാ സവിശേഷതകളോടെയാണ് ഇക്കോ വരുന്നത്. നിലവിലുള്ള എല്ലാ സുരക്ഷാ സവിശേഷതകളും ഈ കാറിലും ലഭ്യമാണ്. റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ചൈല്‍ഡ് ഡോര്‍ ലോക്കുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇബിഡിയുള്ള എബിഎസ്, 6 എയര്‍ബാഗുകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. കുറഞ്ഞ വിലയ്ക്ക് വളരെ താങ്ങാനാവുന്ന വിലയില്‍ 6 സീറ്റര്‍ വാഹനം തിരയുകയാണെങ്കില്‍, മാരുതി ഈക്കോ ഒരു നല്ല ഓപ്ഷനായിരിക്കാം.

More from DriveSpark

Article Published On: Friday, October 3, 2025, 13:30 [IST]
English summary
Maruti suzuki eeco posted 10035 unit sales in september 2025 price engine mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X