26.78KM മൈലേജുള്ള വണ്ടിയില്‍ 6 പേര്‍ക്ക് കയറാം! ₹5.21 ലക്ഷത്തിന് വിറ്റതോടെ വരിനിന്ന് വാങ്ങി ഇന്ത്യക്കാർ

2025 ഒക്‌ടോബറില്‍ റെക്കോഡ് വില്‍പ്പനയാണ് മാരുതി സുസുക്കി ഇന്ത്യയില്‍ നിന്ന് വാരിയത്. ഉത്സവ സീസണ്‍ സമയത്ത് തന്നെ ജിഎസ്ടി നിരക്ക് ഇളവുകള്‍ കൂടി ലഭ്യമായതോടെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാന്‍ നിന്നവര്‍ വരെ പുതിയ വാങ്ങിയതായാണ് വില്‍പ്പന റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്. കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമെല്ലാം ചേര്‍ത്ത് മാരുതി സുസുക്കി 2.20 ലക്ഷം യൂണിറ്റാണ് വിറ്റഴിച്ചത്. ഇതില്‍ തന്നെ വലിയ നേട്ടമുണ്ടാക്കിയ ഒരു മോഡല്‍ ആണ് മാരുതി സുസുക്കി ഈക്കോ. മാരുതി ഒംനി വിപണില്‍ തീര്‍ത്ത വിടവ് നികത്താനായി വന്ന ഈക്കോ ആ പണി വൃത്തിക്ക് ചെയ്യുന്നുണ്ട്.

എല്ലാ മാസവും മാരുതി സുസുക്കി ഈക്കോ വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2025 ഒക്ടോബറിലും ഇത് തുടര്‍ന്നു. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ഒക്ടോബറില്‍ 13,537 ഈക്കോ വാനുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം, അതായത് 2024 ഒക്ടോബറില്‍ 11,653 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചിരുന്നത്.

maruti suzuki eeco

2024 ഒക്ടോബറിനെ അപേക്ഷിച്ച് 2025 ഒക്ടോബറില്‍ 1,884 ഈക്കോ മാരുതിക്ക് അധികം വില്‍ക്കാന്‍ സാധിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഈക്കോയുടെ വില്‍പ്പന 79803 യൂണിറ്റാണ്. അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 80253 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 450 യൂണിറ്റുകളുടെ കുറവുണ്ട്.

ഈ വമ്പന്‍ വില്‍പ്പന വളര്‍ച്ച ഈക്കോയ്ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയിലുള്ള വമ്പന്‍ സ്വീകാര്യതയ്ക്കുള്ള തെളിവാണ്. നിലവില്‍ 5.21 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മാരുതി സുസുക്കി ഈക്കോ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്. ഈക്കോയുടെ ടോപ്പ് വേരിയന്റിന് പോലും 6.36 ലക്ഷം രൂപ മാത്രമാണ് വില. ഇത് മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള എക്‌സ്-ഷോറൂം വിലകളാണ്.

കുറഞ്ഞ വില മാത്രമല്ല മാരുതി ഈക്കോയെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. ഈ വാന്‍ 5 സീറ്റര്‍, 6 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 5-സീറ്റര്‍, 6-സീറ്റര്‍, കാര്‍ഗോ, ടൂര്‍, ആംബുലന്‍സ് ബോഡി സ്റ്റൈലുകളില്‍ ഇത് ലഭ്യമാണ്. 3675 mm നീളവും 1475 mm വീതിയും 1825 mm ഉയരവുമുള്ള വാഹനമാണിത്. സ്‌കൂള്‍ ബസ്, ആശുപത്രി വാഹനം, വാണിജ്യ വാഹനം എന്നിവയായും ഇത് ഉപയോഗിക്കാം.

1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഈക്കോയ്ക്ക് കരുത്ത് പകരുന്നത്. ഇത് 81 PS പവറും 105.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റില്‍ 71 PS പവറും 95 Nm ടോര്‍ക്കും മാത്രമേ ലഭിക്കൂ. രണ്ട് പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമേ ലഭിക്കൂ.ഈക്കോയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.71 കിലോമീറ്റര്‍ മൈലേജാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്.

maruti suzuki eeco interior

മറുവശത്ത്, സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോമീറ്ററിന് 26.78 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ARAI ക്ലെയിംഡ് മൈലേജാണ് ഇവ. എസി, പവര്‍ സ്റ്റിയറിംഗ്, 12V പവര്‍ ഔട്ട്ലെറ്റ്, വാനിറ്റി മിററുകള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഹെഡ്ലൈറ്റ്, റിയര്‍ റീഡിംഗ് ലാമ്പുകള്‍, അത്യാവശ്യ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടി ട്രിപ്പ് മീറ്ററോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ ഫീച്ചറുകള്‍ ഈക്കോക്ക് ലഭിക്കുന്നു.

കുറഞ്ഞ വിലയുള്ള വാഹനമാണെങ്കിലും അടുത്തിടെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ചേര്‍ത്ത് ഈക്കോ വാനിന്റെ സേഫ്റ്റി മാരുതി കൂട്ടിയിരുന്നു. ഇതിന് പുറമേ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഇബിഡിയുള്ള എബിഎസ് (ABS), റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഈക്കോയില്‍ ലഭ്യമാണ്.

maruti suzuki eeco 6 airbag

കുറഞ്ഞ വിലയില്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന ഒരു വാഹനം തേടുന്നവര്‍ക്ക് മാരുതി സുസുക്കി ഈക്കോ പരിഗണിക്കാവുന്നതാണ്. ഇപ്പോള്‍ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകളും ലഭ്യമാണെന്നതിനാല്‍ സേഫ്റ്റിയും ഒകെയാണ്. അതിനാല്‍, 5.21-6.36 ലക്ഷം രൂപ വിലയില്‍ മാരുതി സുസുക്കി ഈക്കോ പണത്തിനൊത്ത മൂല്യമുള്ള ഒരു വാഹനമാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഈക്കോക്ക് നേരിട്ടുള്ള എതിരാളിയില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 3, 2025, 12:48 [IST]
English summary
Maruti suzuki eeco registered 13537 unit sales october 2025 price engine mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X