27Km മൈലേജുണ്ട്, 7 പേര്‍ക്ക് സുഖമായി പോകാം! 5.70 ലക്ഷത്തിന് വിറ്റപ്പോള്‍ ഇത്രയും പേര്‍ വാങ്ങിയെന്നോ...

2025 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസുക്കി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ബ്രാന്‍ഡിനേക്കാള്‍ രണ്ടിരട്ടിയിലധികമാണ് മാരുതിയുടെ കച്ചവടം. കഴിഞ്ഞ ഏതാനും മാസങ്ങളായി ആഭ്യന്തര വിപണിയിലെ വില്‍പ്പന ഇടിവ് മാരുതി മറികടക്കുന്നത് കയറ്റുമതിയിലെ വര്‍ധനവ് വെച്ചാണ്. ചെറുകാറുകള്‍ക്ക് മാത്രമല്ല യൂടിലിറ്റി വാഹനങ്ങളുടെ മൊത്തം വില്‍പ്പനയും കഴിഞ്ഞ മാസം കുറഞ്ഞു. കഴിഞ്ഞ മാസത്തെ സെയില്‍സ് റിപ്പോര്‍ട്ടില്‍ പക്ഷേ ഏവരെയും ഞെട്ടിച്ച ഒരു മോഡല്‍ ഉണ്ട്. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന മൈലേജും സീറ്റിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്ന ആ മോഡല്‍ സാക്ഷാല്‍ മാരുതി ഒംനിയുടെ പിന്‍ഗാമിയാണ്.

അതെ നമ്മള്‍ പറഞ്ഞ് വരുന്ന വാഹനം മാരുതി സുസുക്കി ഈക്കോയാണ്. നിലവില്‍ ഇന്താ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്ന ഏക വാന്‍ ആണ് ഈക്കോ. മാരുതി സുസുക്കി ഇന്ത്യയിലെ വാന്‍ സെഗ്മെന്റില്‍ ഈക്കോ എന്ന ഒരൊറ്റ മോഡല്‍ മാത്രമാണ് വില്‍ക്കുന്നത്. ഈ വാഹനം വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എന്തുകൊണ്ടാണ് ആളുകള്‍ ഈ വാഹനം കൂടുതലായി ഇഷ്ടപ്പെടുന്നത് എന്നാണ് നമ്മള്‍ ഇനി പരിശോധിക്കാന്‍ പോകുന്നത്.

maruti eeco 6 airbags

2025 ജൂണില്‍ മാരുതി ഈക്കോ വാനിന് 9340 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. മാരുതിയുടെ ഈക്കോ കാര്‍ വിപണിയില്‍ ഒരു മാജിക് സൃഷ്ടിക്കുകയാണെന്ന് പറയാം. ഈ കാറിന് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ജനപ്രീതിയുണ്ട്. 2024 ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പനയില്‍ 13 ശതമാനം കുറവുണ്ടെങ്കിലും ഈക്കോ പ്രതീക്ഷ കാക്കുന്നുണ്ട്.

12 മാസം മുമ്പ് 2024 ജൂണില്‍ മൊത്തം 10,771 ഈക്കോ വാനുകളാണ് വിറ്റഴിച്ചത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തം 33105 ഇക്കോയാണ് മാരുതിക്ക് വില്‍ക്കാന്‍ സാധിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 33791 യൂണിറ്റായിരുന്നു വില്‍പ്പന.

maruti eeco

ഈ വാഹനം വര്‍ഷങ്ങളായി മികച്ച വില്‍പ്പനയാണ് നേടുന്നത്. 2025 നവംബറില്‍ 10,589 യൂണിറ്റുകളും, ഡിസംബറില്‍ 11,678 യൂണിറ്റുകളുമായിരുന്നു വില്‍പ്പന. 2025 ജനുവരിയില്‍ 11,250 യൂണിറ്റുകളും, ഫെബ്രുവരിയില്‍ 11,493 യൂണിറ്റുകളും, മാര്‍ച്ച് മാസത്തില്‍ 10,409 യൂണിറ്റുകളും, ഏപ്രില്‍ മാസത്തില്‍ 11,438 യൂണിറ്റുകളും, മെയില്‍ 12,327 യൂണിറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പന നടന്നത് ജൂണ്‍ മാസത്തിലാണെന്ന് മനസ്സിലാകും.

കുറഞ്ഞ വിലയില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു ഫാമിലി കാറായി ഇക്കോ കണക്കാക്കപ്പെടുന്നതിനാലാണ് ജനങ്ങള്‍ ഇത് വാങ്ങാനായി ഷോറൂമിലേക്ക് ഒഴുകിയെത്തുന്നത്. ജൂണ്‍ മാസത്തില്‍ ഇടിവ് അനുഭവപ്പെട്ടെങ്കിലും ഉത്സവ സീസണ്‍ അടുത്ത് വരുന്നതിനാല്‍ അടുത്ത മാസങ്ങളില്‍ വില്‍പ്പന വര്‍ധിക്കാനാണ് സാധ്യത.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനത്തിന്റെ വില തുടങ്ങുന്നത് 5.70 ലക്ഷം രൂപ മുതലാണ്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 6.96 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. മാരുതി ഈക്കോയുടെ 5 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഈക്കോയില്‍ 80.76 bhp പവറും 104.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്.

ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും ഈ വാഹനം വരുന്നുണ്ട്. ഈക്കോയുടെ പെട്രോള്‍ വേരിയന്റ് ലിറ്ററിന് 19.71 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം സിഎന്‍ജിയില്‍ വാന്‍ ലിറ്ററിന് 26.78 കിലോമീറ്റര്‍ മൈലേജാണ് പറയുന്നത്. ഈക്കോയുടെ ടൂര്‍ വേരിയന്റ് പെട്രോളില്‍ 20.2 കിലോമീറ്ററും സിഎന്‍ജിയില്‍ 27.05 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് പറയുന്നു.

maruti eeco interior

11 സുരക്ഷാ ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ചൈല്‍ഡ് ഡോര്‍ ലോക്ക്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇബിഡിയുള്ള എബിഎസ്, 6 എയര്‍ബാഗുകള്‍, പുതിയ സ്റ്റിയറിംഗ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ നിരവധി സവിശേഷതകളും ഇതിലുണ്ട്. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനങ്ങള്‍ക്ക് നല്ല ഡിമാന്‍ഡ്. ഈ കാറിന് നല്ല മൈലേജ് കൂടി ലഭിക്കുന്നതിനാല്‍ വില്‍പ്പനയും പൊടിപൊടിക്കുന്നു.

More from DriveSpark

Article Published On: Wednesday, July 2, 2025, 19:06 [IST]
English summary
Maruti suzuki eeco van posted 9340 unit sales in 2025 june 13 per cent down
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X