ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ മാരുതി സുസുക്കിക്ക് 8-ാം സ്ഥാനം മാത്രം! ഒന്നാമത് ആരെന്ന് ഊഹിക്കാമോ?

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കിയെന്ന കാര്യം രാജ്യത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ ആഗോള തലത്തില്‍ മാരുതി സുസുക്കിയുടെ ലെവല്‍ എന്താണെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഗൂഗിള്‍ ചെയ്യുകയോ അല്ലെങ്കില്‍ ചാറ്റ്ജിപിടിയോട് ചോദിക്കുകയോ വേണ്ടി വരും. ഏതായാലും ഗ്ലോബല്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ മാരുതി സുസുക്കി വീണ്ടും തങ്ങളുടെ ശക്തി തെളിയിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ കമ്പനി എട്ടാം സ്ഥാനം നേടി. അപ്പോള്‍ പിന്നെ ഒന്നാം സ്ഥാനത്ത് ആരെന്നാണ് ചോദ്യം. അതിനുള്ള ഉത്തരം വഴിയേ പറഞ്ഞുതരാം.

ഇപ്പോള്‍ മാരുതി സുസുക്കിയുടെ മൊത്തം വിപണി മൂലധനം ഏകദേശം 57.6 ബില്യണ്‍ യുഎസ് ഡോളറാണ്. പുത്തന്‍ മുന്നേറ്റത്തിലൂടെ മാരുതി സുസുക്കി വാഹന വ്യവസായത്തിലെ തന്നെ സ്ഥാപിത നേതാക്കളായ ഫോര്‍ഡ്, ജനറല്‍ മോട്ടോര്‍സ് (ജിഎം), ഫോക്‌സ്‌വാഗണ്‍ എന്നിവയെ പിന്നിലാക്കി. നിലവില്‍ ഏകദേശം 29 ബില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള സ്വന്തം മാതൃ കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഓഫ് ജപ്പാന്റെ വാല്യുവേഷനെയും മാരുതി സുസുക്കി മറികടന്നു.

maruti suzuki

ആഗോള റാങ്കിങ്ങില്‍ 59 ബില്യണ്‍ഡോളര്‍ മൂല്യമുള്ള ഹോണ്ട മോട്ടോറിനേക്കാള്‍ തൊട്ടുതാഴെയാണ് മാരുതി ഇപ്പോള്‍. ഇന്ത്യന്‍ വിപണിയിലെ ബജറ്റ് സൗഹൃദ ചെറുകാറുകള്‍ ആഭ്യന്തര ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനിക്ക് ശക്തമായ ഒരു സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. മാരുതി സുസുക്കിയുടെ വില്‍പ്പനയുടെ 60 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ചെറുകാര്‍ വിഭാഗമാണ്. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ മാരുതി സുസുക്കി ആഗോള തലത്തിലുണ്ടാക്കിയ ഈ മുന്നേറ്റത്തിന് പിന്നില്‍ ഒന്നിലേറെ ഘടകങ്ങളുണ്ട്.

ഇന്ത്യയിലെ പുതിയ ചരക്കു സേവന നികുതി (ജിഎസ്ടി) ഘടനയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ജിഎസ്ടി പരിഷ്‌കരണത്തെത്തുടര്‍ന്ന് കമ്പനിയുടെ ചെറുകാര്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയിലേക്ക് മാറി. ഇത് വില്‍പ്പനയും ബുക്കിംഗും ഗണ്യമായി വര്‍ധിനവിന് കാരണമായി. കൂടാതെ, പുതിയ ജിഎസ്ടി ഘടന ഓഹരി വിപണിയിലും വലിയ ചലനങ്ങളുണ്ടാക്കി. കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനത്തിന്റെ ഫലമായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓട്ടോ ഓഹരികളിലേക്ക് തിരികെ വന്നു.

maruti suzuki arena

ഇതില്‍ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡായി മാരുതിയെ ഒത്തിരി പേര്‍ വീക്ഷിക്കാന്‍ കാരണമായി.നവരാത്രിയുടെ ഒന്നാം ദിവസമായിരുന്ന സെപ്റ്റംബര്‍ 22-നാണ് രാജ്യത്ത് പുതിയ ജിഎസ്ടി 2.0 സമ്പ്രദായം പ്രാബല്യത്തില്‍ വന്നത്. അതിന് ശേഷം വെറും നാല് ദിവസം കൊണ്ട് മാരുുതി 80000 യൂണിറ്റിലധികം വാഹനങ്ങള്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഓരോ ദിവസവും കാറുകളെ കുറിച്ച് അന്വേഷിക്കാനായി വരുന്ന എന്‍ക്വയറികളും ഇരട്ടിയായി. സാധാരണ ഇത് 40,000-45,000 ആയിരുന്ന എന്‍ക്വയറികള്‍ ഇപ്പോള്‍ 80000-ത്തിലധികമായി മാറി. പ്രതിദിന ബുക്കിംഗ് കണക്കുകളും 18,000 കടന്നു. ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ഈ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരും. അപ്പോള്‍ അറിയാം ശരിക്കും നവരാത്രിക്ക് മാരുതി എത്ര വില്‍പ്പന നേടിയെന്ന്.

maruti suzuki nexa

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് മാരുതി എട്ടാം സ്ഥാനത്താണെന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ ഒന്നാം സ്ഥാനത്ത് ഏത് കമ്പനിയാണെന്നായിരിക്കും നിങ്ങളുടെ സംശയം. അധികം ആലോചിച്ച് തലപുണ്ണാക്കണ്ട അത് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ സ്വന്തം ടെസ്‌ലയാണ്. ആഗോളതലത്തില്‍ 1.4 ട്രില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂലധനവുമായാണ് ടെസ്ല ഒന്നാം സ്ഥാനത്തെത്തിയത്.

രണ്ടാം സ്ഥാനക്കാരേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇക്കാര്യത്തില്‍ ടെസ്‌ല. 314 ബില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂലധനവുമായി ടൊയോട്ട രണ്ടാം സ്ഥാനത്തും 133 ബില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂലധനവുമായി ചൈനയുടെ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബിവൈഡി) മൂന്നാം സ്ഥാനത്തുമെത്തി. ടോപ് 3-യില്‍ രണ്ടും ഇവി നിര്‍മാതാക്കളാണ് എന്നതും ശ്രദ്ധേയമാണ്.

ഫെറാറി (92.7 ബില്യണ്‍ ഡോളര്‍), ബിഎംഡബ്ല്യു (61.3 ബില്യണ്‍ ഡോളര്‍). മെര്‍സിഡീസ് ബെന്‍സ് (59.8 ബില്യണ്‍ ഡോളര്‍) എന്നിവയാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍. മാരുതിക്ക് പിന്നില്‍ ഫോര്‍ഡ് (46.3 ബില്യണ്‍ ഡോളര്‍) ഒമ്പതാമതെത്തി. ജനറല്‍ മോട്ടോര്‍സും (57.1 ബില്യണ്‍ ഡോളര്‍), ഫോക്സ്വാഗണും (55.7 ബില്യണ്‍ യുഎസ് ഡോളര്‍) തൊട്ടുപിന്നിലുണ്ട്.

More from DriveSpark

Article Published On: Tuesday, September 30, 2025, 10:01 [IST]
English summary
Maruti suzuki emerged as worlds 8th most valuable carmaker by overtaking ford gm volkswagen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X