മുഴുവന്‍ മാരുതി കാറുകളിലും ഈ വര്‍ഷം തന്നെ 6 എയര്‍ബാഗ്! ടാറ്റ ഫാന്‍സ് ഇനി എന്ത് പറഞ്ഞ് പിടിച്ച് നില്‍ക്കും

ഇന്ത്യയില്‍ സുരക്ഷിതമായ കാറുകള്‍ നിരത്തിലെത്തിക്കണമെന്നത് കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ ഭാഗമായി വാഹന നിര്‍മാതാക്കളോട് തങ്ങളുടെ കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹ്യുണ്ടായിയെ പോലുള്ള കമ്പനികള്‍ ഇതിനോടകം തങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍ ഉടനീളം 6 എയര്‍ബാഗുകള്‍ നല്‍ടിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം വന്നപ്പോള്‍ അതില്‍ ചെറുതായെങ്കിലും വിജയാജിപ്പ് പ്രകടിപ്പിച്ചത് മാരുതി സുസുക്കിയായിരുന്നു. ബജറ്റ് കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നത് വില വര്‍ധനവിന് കാരണമാകുമെന്നും ഇത് വില്‍പ്പന കുറയ്ക്കുമെന്നുമായിരുന്നു മാരുതിയുടെ ആശങ്ക.

ഇപ്പോള്‍ ഇതേ മാരുതി സുസുക്കി 6 എയര്‍ബാഗുകളുടെ കാര്യത്തില്‍ മലക്കം മറിയുന്ന കാഴ്ചയാണ് നമക്ക് കാണാന്‍ സാധിക്കുക. ഇന്ത്യയിലെ മുഴുവന്‍ കാറുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതയായി നല്‍കുമെന്ന് മാരുതി സുസുക്കി അടുത്തിടെ പ്രഖ്യാപിച്ചു. ഈ വര്‍ഷാവസാനത്തോടെ എല്ലാ മാരുതി സുസുക്കി കാറുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഏര്‍ണിംഗ് കോണ്‍ഫറന്‍സില്‍ മാരുതി അധികൃതര്‍ പ്രഖ്യാപിച്ചു.

maruti suzuki dzire 6 airbags

ആള്‍ട്ടോ K10, സെലേറിയോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഈക്കോ, ബ്രെസ എന്നിവ ഇതിനകം തന്നെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്ന ഡിസയര്‍ കോംപാകട് സെഡാന്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ സ്വിഫ്റ്റ് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്. 2025 MY അപ്‌ഡേറ്റിന്റെ ഭാഗമായി ഗ്രാന്‍ഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവിയിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റ് ആക്കി.

ഫ്രോങ്ക്‌സ്, ബലേനോ, ഇഗ്‌നിസ്, എസ്-പ്രെസ്സോ എന്നിവ മാത്രമാണ് ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഇല്ലാത്ത മോഡലുകള്‍. ഇതില്‍ ഫ്രോങ്ക്‌സിന്റെയും ബലേനോയുടെയും ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ ഈ സവിശേഷത ലഭിക്കുന്നുണ്ട്. വരും മാസങ്ങളില്‍ ഇനിയും 6 എയര്‍ബാഗുകള്‍ ലഭിച്ചിട്ടില്ലാത്ത കാറുകള്‍ ഓരോന്നായി മാരുതി അപ്‌ഡേറ്റ് ചെയ്യും. മാരുതി ഒരു മാസ് മാര്‍ക്കറ്റ് വാഹന നിര്‍മാതാക്കളാണെന്ന് നമുക്ക് അറിയാം പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിനുകളിലായി ഒന്നര ഡസനിലേറെ കാറുകള്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

maruti suzuki alto k10 6 airbags

ഈ മാസം തുടക്കത്തില്‍ തന്നെ മാരുതി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വില വര്‍ധനവ് നടപ്പാക്കിയിരുന്നു. 2025 മോഡല്‍ ഇയര്‍ അപ്‌ഡേറ്റിന്റെ ഭാഗമായാണ് പലതിലും 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയത്. സ്വാഭാവികമായും ഈ ഫീച്ചര്‍ അപ്‌ഡേറ്റ് വില വര്‍ധനവിന് കാരണമാകും. എന്നിരുന്നാലും ഇന്ത്യക്കാര്‍ ഇപ്പോള്‍ സേഫ്റ്റിക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്നതിനാല്‍ വില കൂടുന്നത് വില്‍പ്പനയെ ബാധിക്കാന്‍ ഇടയില്ല.

വെള്ളിയാഴ്ച നടന്ന കോണ്‍ഫറന്‍സില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നതല്ലാതെ മറ്റ് ചില സുപ്രധാന തീരുമാനങ്ങളും മാരുതി പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒന്ന് കമ്പനിയുടെ കന്നി ഇവിയായ ഇവിറ്റാരയുടെ ഡെലിവറി ടൈംലൈന്‍ ആയിരുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇവിറ്റാരയുടെ വിതരണം 2025 സെപ്റ്റംബര്‍ അവസാനിക്കുന്നതിന് മുമ്പ് ആരംഭിക്കുമെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പ്രഖ്യാപിച്ചത്.

maruti suzuki celerio 6 airbags

ഈ വര്‍ഷം ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന 70000 യൂണിറ്റില്‍ ഭൂരിഭാഗവും കയറ്റുമതി വിപണികളിലേക്കായാണ് നീക്കിവെക്കുന്നത്. ഇവിറ്റാര പുറത്തിറക്കി കഴിഞ്ഞാല്‍ ഈ വര്‍ഷം തന്നെ മറ്റൊരു എസ്‌യുവി കൂടി പുറത്തിറങ്ങുമെന്ന് മാരുതി പ്രഖ്യാപിച്ചു. ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പായിരിക്കും അത്. ഈ കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട 'കസിന്‍' മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ 7 സീറ്റര്‍ പതിപ്പും വരുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 28, 2025, 12:46 [IST]
English summary
Maruti suzuki entire lineup will receive 6 airbags as standard by end of current financial year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X