6 എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡാക്കിയതോടെ മാരുതി ചെറുകാറുകളുടെ ഡിമാന്‍ഡ് 7% കൂടി! എസ്‌യുവികള്‍ക്ക് കച്ചോടം കുറഞ്ഞു

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ സേഫ്റ്റിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു. കേന്ദ്ര സര്‍ക്കാറും പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളില്‍ ചില സേഫ്റ്റി ഫീച്ചറുകള്‍ നിര്‍ബന്ധമാക്കിയതിനൊപ്പം സ്വന്തമായി കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം വരെ ആരംഭിച്ചു. ഉപഭോക്താക്കള്‍ പണം നോക്കാതെ സേഫ്റ്റിക്ക് മുന്‍ഗണന നല്‍കാന്‍ തുടങ്ങിയതോടെ പല കമ്പനികളും ഇപ്പോള്‍ മാറി ചിന്തിച്ച് തുടങ്ങി. സുരക്ഷയുടെ കാര്യത്തില്‍ ഏറെ പഴികേട്ടിരുന്ന മാരുതി സുസുക്കി തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ മിക്ക മോഡലുകളിലും ഇപ്പോള്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രത്യേകിച്ചും, അരീന ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന എന്‍ട്രി ലെവല്‍ കാറുകളിലാണ് ഈ സുരക്ഷാ ഫീച്ചര്‍ ഇപ്പോള്‍ കൂടുതലായി ലഭിക്കുന്നത്. ആള്‍ട്ടോ K10, സെലേറിയോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയതിലൂടെ തങ്ങളുടെ എന്‍ട്രി ലെവല്‍ കാറുകളെ കുറിച്ചുള്ള അന്വേഷണങ്ങളിലും ബുക്കിംഗിലു വലിയ വര്‍ദ്ധനവുണ്ടായതായി കമ്പനി അറിയിച്ചു.

maruti eeco 6 airbags as standard

'ഞങ്ങള്‍ അടുത്തിടെ ഞങ്ങളുടെ മിക്കവാറും എല്ലാ മോഡലുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിക്കഴിഞ്ഞു. ഇത് എന്‍ട്രി ലെവല്‍ മോഡലുകളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചു. വാഗണ്‍ആര്‍ പോലുള്ള മോഡലുകള്‍ക്ക് അന്വേഷണങ്ങളിലും ബുക്കിംഗുകളിലും വലിയ വര്‍ദ്ധനവ് ഞങ്ങള്‍ കാണുന്നു' മാരുതി സുസുക്കിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗം സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ബാനര്‍ജി മാധ്യമങ്ങളോട് സംസാരിച്ചു.

6 എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റ് ആക്കിയപ്പോള്‍ വില വര്‍ധിച്ചുവെങ്കിലും മാരുതി ആള്‍ട്ടോയാണ് ഇപ്പോഴും രാജ്യത്തെ 6 എയര്‍ബാഗുള്ള ഏറ്റവും വിലകുറഞ്ഞ കാര്‍. വെറും 4.23 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. സെലേറിയോ, വാഗണ്‍ആര്‍, സ്വിഫ്റ്റ് തുടങ്ങിയ ചെറുകാറുകള്‍ക്ക് ജൂലൈയില്‍ ബുക്കിംഗില്‍ 7% വരെ വര്‍ധനവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

maruti celerio 6 airbags as standard

താല്‍പര്യം വര്‍ധിച്ചിട്ടുണ്ടെങ്കിലും അന്വേഷിച്ചെത്തുന്ന എല്ലാവരും കാറുകള്‍ വാങ്ങുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മോഡലുകള്‍ അനുസരിച്ച് വാഹനങ്ങള്‍ക്ക് 10,000 മുതല്‍ 35,000 വരെ വില വര്‍ധിച്ചതിനാല്‍ ഉപഭോക്താക്കള്‍ ഇപ്പോഴും പ്രാരംഭ ഡൗണ്‍ പേയ്‌മെന്റിനെയും ഫിനാന്‍സിംഗ് ഓപ്ഷനുകളെയും കുറിച്ച് ആശങ്കാകുലരാണെന്ന് ബാനര്‍ജി നിരീക്ഷിച്ചു. ഈ സാഹചര്യം ഇക്കോയുടെ 6 എയര്‍ബാഗ് അപ്ഡേറ്റിന് ശേഷം പ്രത്യേകിച്ചും പ്രകടമായിരുന്നു.

എന്നിരുന്നാലും, ഈ മോഡലുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റാനും വില്‍പ്പന വര്‍ധിപ്പിക്കാനും മാരുതി ഉപഭോക്താക്കളുമായി ചേര്‍ന്ന് എളുപ്പമുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ നല്‍കാന്‍ സജീവമായി ശ്രമിക്കുന്നുണ്ട്. നിലവില്‍, അരീന ലൈനപ്പില്‍ നിന്നുള്ള എസ്-പ്രസോയും നെക്സ ലൈനപ്പില്‍ നിന്നുള്ള ഇഗ്‌നിസും മാത്രമേ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി അപ്ഡേറ്റ് ചെയ്തിട്ടില്ല. എസ്-പ്രെസോ, ഇഗ്‌നിസ് മോഡലുകള്‍ അന്തിമ ഘട്ടത്തിലായതിനാല്‍ സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല.

maruti alto k10 6 airbags as standard

എസ്-പ്രെസോയും ഇഗ്‌നിസും മാരുതിയുടെ മൊത്തം വില്‍പ്പനയുടെ 2.5% മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ. പോര്‍ട്ട്ഫോളിയോയുടെ ബാക്കി 97% അവര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ മാരുതി അതിന്റെ മുഴുവന്‍ പോര്‍ട്ട്ഫോളിയോയിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കി മാറ്റും. 2025 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ കോംപാക്ട് കാറുകള്‍ വില്‍പ്പന വളര്‍ച്ച കാണിച്ചുവെന്നതും പോസിറ്റീവാണ്.

ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്റ്റ് വിഭാഗം 65,667 യൂണിറ്റുകള്‍ രേഖപ്പെടുത്തി. 2024 ജൂലൈയില്‍ വിറ്റ 58,682 യൂണിറ്റിനെ അപേക്ഷിച്ച് 12% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇതിനു വിപരീതമായി, ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ, ജിംനി, XL6 6 എന്നിവ ഉള്‍പ്പെടുന്ന മാരുതിയുടെ എസ്‌യുവി പോര്‍ട്ട്ഫോളിയോയുടെ വില്‍പ്പന ഇടിഞ്ഞു.

2024 ജൂലൈ മാസത്തെ 56,302 യൂണിറ്റുകളില്‍ നിന്ന് 6.3% കുറഞ്ഞ് 52,773 യൂണിറ്റായി കുറഞ്ഞു. വര്‍ധിച്ചുവരുന്ന ചെലവുകളും എസ്‌യുവികളിലേക്കുള്ള ശക്തമായ ഉപഭോക്തൃ മാറ്റവും കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്‍ട്രി ലെവല്‍, ചെറുകിട കാര്‍ വിപണി സമ്മര്‍ദ്ദത്തിലായിരുന്നു. സമയത്താണ് കോംപ്റ്റ് വിഭാഗത്തിലെ ഈ കുതിച്ചുചാട്ടം. ഇത് ഈ സെഗ്‌മെന്റിന്റെ പുനരുജ്ജീവനത്തിന്റെ സൂചനയാണ്.

More from DriveSpark

Article Published On: Sunday, August 3, 2025, 13:26 [IST]
English summary
Maruti suzuki entry level car bookings increased after standardising 6 airbags details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X