വെറും 8.97 ലക്ഷം രൂപയ്ക്ക് 26Km മൈലേജുള്ള 7-സീറ്റര്‍ കാര്‍! പിന്നെങ്ങിനെ നമ്പര്‍ 1 ആകാതിരിക്കും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ കാറാണ് മാരുതിയുടെ എര്‍ട്ടിഗ. എല്ലാ മാസവും വാഹന നിര്‍മ്മാതാക്കള്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവിടുമ്പോള്‍ ഈ മള്‍ട്ടി പര്‍പ്പസ് വാഹനം എല്ലായ്‌പ്പോഴും ഒന്നാം സ്ഥാനത്താണ്. 2025 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോഴും മറിച്ചൊന്നും സംഭവിച്ചില്ല. രാജ്യത്തെ ഏറ്റവും മികച്ച ഏഴ് സീറ്റര്‍ കാറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ എര്‍ട്ടിഗ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ 7 സീറ്റര്‍ കാറുകളുടെ വില്‍പ്പന നമുക്ക് പരിശോധിക്കാം.
മാരുതി സുസുക്കി 2025 മെയ് മാസത്തില്‍ 16,140 യൂണിറ്റ് എര്‍ട്ടിഗ വിറ്റു. അതേസമയം 2024 മെയ് മാസത്തില്‍ 13,893 യൂണിറ്റുകളായിരുന്നു വില്‍പ്പന. 16% വാര്‍ഷിക വളര്‍ച്ചയാണ് എര്‍ട്ടിഗ നേടിയത്. ടോപ്പ് 10 കാറുകളുടെ പട്ടികയില്‍ ഇടം നേടിയ മറ്റൊരു 7 സീറ്റര്‍ കാര്‍ ആയിരുന്നു മഹീന്ദ്ര സ്‌കോര്‍പിയോ. എന്നിരുന്നാലും, എര്‍ട്ടിഗയും സ്‌കോര്‍പിയോയും തമ്മില്‍ വില്‍പ്പനയുടെ കാര്യത്തില്‍ വലിയ അന്തരമുണ്ട്.

കഴിഞ്ഞ മാസം സ്‌കോര്‍പിയോ N, ക്ലാസിക് എന്നീ മോഡലുകള്‍ ചേര്‍ത്ത് ആകെ 14,401 യൂണിറ്റ് വില്‍പ്പന നേടി. സെഗ്മെന്റില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സ്‌കോര്‍പിയോയുടെ സ്വപ്‌നം ഇത്തവണയും പൂര്‍ത്തീകരിക്കപ്പെട്ടില്ല. ടോപ് 10 കാറുകളുടെ പട്ടികയ്ക്ക് പുറത്ത് 11-ാം സ്ഥാനത്ത് മാരുതി സുസുക്കി വാനായ ഈക്കോയുണ്ട്.
12 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2025 മെയില്‍ 12327 യൂണിറ്റ് വില്‍പ്പനയാണ് മാരുതി ഈക്കോ നേടിയ്. മഹീന്ദ്ര ബൊലേറോ (8942 യൂണിറ്റ്), ടൊയോട്ട ഇന്നോവ (8882 യൂണിറ്റ്), മഹീന്ദ്ര XUV700 (6435 യൂണിറ്റ്) എന്നീ 7 സീറ്റര്‍ കാറുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

എര്‍ട്ടിഗയിലേക്ക് മടങ്ങി വന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന 7 സീറ്റര്‍ കാറുകളില്‍ ഒന്നാണ് ഇത്. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി വാങ്ങാം. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്‌നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം.
103 PS പവറും 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇതില്‍ നിങ്ങള്‍ക്ക് സിഎന്‍ജി ഓപ്ഷനും ലഭിക്കും. എര്‍ട്ടിഗയുടെ പെട്രോള്‍ വേരിയന്റുകള്‍ 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. അതേസമയം, സിഎന്‍ജി വേരിയന്റിന്റെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 26.11 കിലോമീറ്ററാണ്. പാഡില്‍ ഷിഫ്റ്ററുകള്‍, ഓട്ടോ ഹെഡ്ലൈറ്റുകള്‍, ഓട്ടോ എയര്‍ കണ്ടീഷന്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ കാണാം.

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റിന് പകരം 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് എംപിവിക്ക് ലഭിക്കുന്നത്. വോയ്സ് കമാന്‍ഡ്, കണക്റ്റഡ് കാര്‍ ടെക് പിന്തുണയുള്ള സുസുക്കിയുടെ സ്മാര്‍ട്ട്പ്ലേ പ്രോ സാങ്കേതികവിദ്യ ഇതിലുണ്ട്. വെഹിക്കിള്‍ ട്രാക്കിംഗ്, ടോ എവേ അലേര്‍ട്ട് ആന്‍ഡ് ട്രാക്കിംഗ്, ജിയോ-ഫെന്‍സിംഗ്, ഓവര്‍-സ്പീഡിംഗ് അലേര്‍ട്ട്, റിമോട്ട് ഫംഗ്ഷനുകള്‍ എന്നിവ കണക്റ്റഡ് കാര്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും ഇതിലുണ്ട്.
എര്‍ട്ടിഗയുടെ ബേസ് വേരിയന്റിന് 8.97 ലക്ഷം രൂപ മാത്രമാണ് വില വരുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 13.26 ലക്ഷം രൂപ വരും. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഇന്ത്യയില്‍ 7 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഫാമിലി കാറുകളുടെ വില്‍പ്പന വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്രയും കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന മോഡല്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ബജറ്റ് വിലയോടൊപ്പം ഉയര്‍ന്ന മൈലേജും ഫീച്ചറുകളും കാറിലേക്ക് ജനങ്ങളെ അടുപ്പിക്കുന്ന സംഗതികളാണ്.


Click it and Unblock the Notifications








