എസ്‌യുവിയല്ല, ഏറ്റവും കൂടുതല്‍ വിറ്റത് 26KM മൈലേജുള്ള എംപിവി! ഓഗസ്റ്റിലെ ടോപ് 10 കാറുകള്‍ ഇതാ...

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് (എംപിവി) ജനപ്രീതി വര്‍ധിച്ചുവരികയാണ്. വലിയ കുടുംബങ്ങള്‍ക്ക് വളരെ വിശാലമായി യാത്ര ചെയ്യാനും ധാരാളം ലഗേജുകള്‍ കയറ്റാനും സാധിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ എംപിവികള്‍ ചോദിച്ച് വാങ്ങുന്നു. സമീപകാലത്തായി വിപണിയില്‍ എംപിവികളുടെ എണ്ണവും കൂടുന്നുണ്ട്. കിയ കാരെന്‍സ് ക്ലാവിസ് (Kia Carens Clavis) പോലുള്ള പുത്തന്‍ മോഡലുകള്‍ അരങ്ങേറിയിട്ടും വിപണി ഭരിക്കുന്നത് ഇപ്പോഴും പഴയ പടക്കുതിരകളാണ്. 2025 ഓഗസ്റ്റ് മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറും ഒരു എംപിവിയായിരുന്നു.

2025 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ മറ്റേതുമല്ല മാരുതി സുസുക്കി എര്‍ട്ടിഗയാണ് (Maruti Suzuki Ertiga). മുമ്പും പലതവണ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ടെങ്കിലും സമീപകാലത്ത് ഇതാദ്യമായാണ് എസ്‌യുവികളെ മറികടന്ന് എര്‍ട്ടിഗ ബെസ്റ്റ് സെല്ലര്‍ പട്ടം സ്വന്തമാക്കിയത്. 2025 ഓഗസ്റ്റില്‍ മാരുതി എര്‍ട്ടിഗയ്ക്ക് 18445 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്.

maruti suzuki ertiga side

എന്നിരുന്നാലും മുന്‍ വര്‍ഷത്തെ ഓഗസ്റ്റ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതി സുസുക്കി എര്‍ട്ടിഗയുടെ വില്‍പ്പന 1 ശതമാനം കുറഞ്ഞു. കൃത്യം 1 വര്‍ഷം മുമ്പ്, അതായത് 2024 ഓഗസ്റ്റില്‍ എര്‍ട്ടിഗയുടെ വില്‍പ്പന 18,580 യൂണിറ്റായിരുന്നു. അതേസമയം 2025 ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 1800 യൂണിറ്റുകള്‍ അധികം വില്‍ക്കാനായതാണ് എര്‍ട്ടിഗയ്ക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്.

കഴിഞ്ഞ മാസത്തെ ടോപ് 10 കാറുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം മാരുതി സുസുക്കി ഡിസയറിനാണ്. ഈ കാലയളവില്‍ മാരുതി ഡിസയര്‍ ആകെ 16,509 യൂണിറ്റുകള്‍ വിറ്റ് 55 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 2024 ഓഗസ്റ്റില്‍ ഡിസയറിന്റെ വില്‍പ്പന 10627 യൂണിറ്റായിരുന്നു. ഈ കലണ്ടര്‍ വര്‍ഷം ഒന്നിലേറെ തവണ ബെസ്റ്റ് സെല്ലര്‍ ആയിരുന്ന ഹ്യുണ്ടായി ക്രെറ്റ ഈ വില്‍പ്പന പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

hyundai creta

ഹ്യുണ്ടായി ക്രെറ്റക്ക് കഴിഞ്ഞ മാസം 15,924 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ക്രെറ്റയുടെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ചേര്‍ത്തുള്ള കണക്കാണ് ഇത്. 2024 ഓഗസ്റ്റിനെ (16762 യൂണിറ്റ്) അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 5 ശതമാനം ഇടിഞ്ഞു. മാരുതി സുസുക്കി വാഗണ്‍ആര്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. കഴിഞ്ഞ മാസം മാരുതി സുസുക്കി ആകെ 14,552 യൂണിറ്റ് വാഗണ്‍ആറുകള്‍ വിറ്റു. 16450 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 12 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ടോപ് 10 പട്ടികയില്‍ ടാറ്റ നെക്സോണ്‍ ആണ് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 12289 യൂണിറ്റ് മാത്രമായിരുന്ന നെക്സോണിന്റെ വില്‍പ്പന 2025 ഓഗസ്റ്റില്‍ 14,004 യൂണിറ്റാക്കി ഉയര്‍ത്താന്‍ ടാറ്റക്ക് സാധിച്ചു. വാര്‍ഷിക വളര്‍ച്ച 14 ശതമാനം. മാരുതി സുസുക്കി ബ്രെസ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പോയ മാസം മാരുതി ആകെ 13,620 ബ്രെസ എസ്‌യുവികള്‍ വിറ്റു. 2024-ലെ 19,190 യൂണിറ്റ് വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇടിവ് 29 ശതമാനമാണ്.

maruti suzuki baleno

12 മാസം മുമ്പുണ്ടായിരുന്ന 12,485 യൂണിറ്റില്‍ നിന്ന് വില്‍പ്പന 12,549 യൂണിറ്റാക്കി ഉയര്‍ത്തി മാരുതി ബലേനോ ഏഴാം സ്ഥാനം കരസ്ഥമാക്കി. പ്രീമിയം ഹാച്ച്ബാക്ക് നേരിയ തോതില്‍ 0.51 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 12,422 യൂണിറ്റ് വില്‍പ്പനയുമായി മാരുതി ഫ്രോങ്ക്സ് ആണ് എട്ടാമത്. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 35 യൂണിറ്റ് അധിക വില്‍പ്പന നേടിയ ക്രോസ്ഓവര്‍ എസ്‌യുവി 0.28 ശതമാനം വളര്‍ച്ച നേടി.

ഈ പട്ടികയില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 12,385 യൂണിറ്റ് വില്‍പ്പന നേടിയെങ്കിലും 4 ശതമാനം വാര്‍ഷിക ഇടിവ് അനുഭവപ്പെട്ടു. മാരുതിയുടെ ഈക്കോ വാന്‍ ഇക്കുറി ടോപ് 10 പട്ടികയിലെ സര്‍പ്രൈസ് എന്‍ട്രിയായി. 10,785 യൂണിറ്റ് വില്‍പ്പന നേടിയെങ്കിലും 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് (10985 യൂണിറ്റ്) 2 ശതമാനം വാര്‍ഷിക ഇടിവ് നേരിട്ടു.

ടാറ്റ പഞ്ച് (10,704 യൂണിറ്റ്), മഹീന്ദ്ര സ്‌കോര്‍പിയോ (9840 യൂണിറ്റ്) എന്നീ ജനപ്രിയ എസ്‌യുവികള്‍ ടോപ് 10 പട്ടികയില്‍ നിന്ന് പുറത്തായി. കേന്ദ്ര സര്‍ക്കാര്‍ കാറുകളുടെ ജിഎസ്ടിയില്‍ മാറ്റം വരുത്തുന്നുവെന്ന് പ്രഖ്യാപിച്ചത് ഓഗസ്റ്റ് മധ്യത്തിലായിരുന്നു. കാറുകള്‍ക്ക് വില കുറയുമെന്ന് മനസിലായതോടെ പോയ മാസം കാറുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2025 സെപ്റ്റംബര്‍ 22 മുതല്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതോടെ വില്‍പ്പന കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 13, 2025, 10:16 [IST]
English summary
Maruti suzuki ertiga best selling car in august 2025 check out top 10 models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X