12.80 ലക്ഷത്തിന് ഇന്നോവയേക്കാൾ യാത്രാസുഖം! കഴിഞ്ഞ മാസം മാരുതിയുടെ എംപിവിക്ക് റെക്കോർഡ് വിൽപ്പന

മാരുതി സുസുക്കി എന്നാൽ അത് ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് തന്നെയാണ്. അതിൻ്റെ ഏറ്റവും വലിയ തെളിവാണല്ലോ കുതിച്ചുയരുന്ന ഡിമാൻ്റും വിൽപ്പനയും. സാധാരണക്കാരുടെ മനസറിഞ്ഞ് വാഹനങ്ങൾ അവതരിപ്പിക്കാന മാരുതി സുസുക്കി മിടുക്കനാണ്. എന്നും മിഡിൽ ക്ലാസുകാരൻ്റെ പ്രീമിയം വാഹനങ്ങൾ തന്നെയാണ് മാരുതിയുടെ കാറുകൾ. അതിൽ തന്നെ എപ്പോഴും മുന്നിൽ നിൽക്കുന്നതും, ഇന്നോവയോട് പോലും മുട്ടിനിൽക്കാൻ കരുത്തുള്ള ഒരു എംപിവിയാണ് എർട്ടിഗ. എംപിവി സെഗ്മെൻ്റിൽ സ്ഥിരമായ വിൽപ്പന നിലനിർത്താൻ എർട്ടിഗയ്ക്ക് സാധിക്കുന്നുണ്ട്. ഒക്ടോബർ മാസത്തിൽ 20,087 യൂണിറ്റുകളാണ് വിറ്റഴിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇതോടെ എംപിവി സെഗ്മന്റിൽ വീണ്ടും സ്റ്റാർ പെർഫോർമൻസ് നടത്തിയിരിക്കുകയാണ് ഇന്നോവയെ പോലും വെല്ലുവിളിക്കാൻ പ്രാപ്തമായ മാരുതി സുസുക്കിയുടെ എർട്ടിഗ. കൊടുക്കുന്ന കാശിന് മുതലായ (Value For Money) ഒരു മോഡലായത് കൊണ്ട് തന്നെയാണ് വാഹനത്തിന് ഇത്രമാത്രം ഡിമാൻ്റ്. 7-സീറ്റർ കാറുകൾ പരിഗണിക്കുന്ന ഉപഭോക്താക്കൾക്ക് എർടിഗ ഒരു മികച്ച തിരഞ്ഞെടുപ്പ് തന്നെയായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മികച്ച പെർഫോമൻസ്,മൈലേജ് എന്നിവ കൊണ്ടെല്ലാം സൂപ്പർസ്റ്റാർ ആണ്.

Maruti Suzuki ertiga

മാരുതി സുസുക്കിയുടെ Smart Hybrid സിസ്റ്റം മികച്ച ഇന്ധനക്ഷമത നൽകുന്നു. ഇപ്പോൾ വിപണിയിൽ പെട്രോൾ വില ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ മൈലേജ് ഒരു പ്രധാന പരിഗണനയാണല്ലോ. അത് പോലെ തന്നെ പെട്രോളിൽ നിന്ന് മാറി സിഎൻജി പവർട്രെയിൻ ഉളളത് കൊണ്ട് തന്നെ മൈലേജ് വാരിക്കോരി ലഭിക്കുന്നു. അത് കൊണ്ട് തന്നെ ടാക്സി സെഗ്മെൻ്റിൽ വലിയ ഡിമാൻ്റാണുളളത്.

2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി വാങ്ങാം. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ വാഹനം തെരഞ്ഞെടുക്കാം. എര്‍ട്ടിഗയെ ആകര്‍ഷകമാക്കാന്‍ നിരവധി ഫീച്ചറുകളും ലഭിക്കുന്നുണ്ട് കേട്ടോ.

Maruti Suzuki ertiga

ഇൻ്റീരിയറിൽ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

എഞ്ചിൻ പെർഫോമൻസ് നോക്കുകയാണെങ്കിൽ 102 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. എര്‍ട്ടിഗ സിഎന്‍ജി ഓപ്ഷനിലും വാങ്ങാന്‍ സാധിക്കും. സിഎന്‍ജി പവര്‍ട്രെയിന്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് സിഎന്‍ജി പതിപ്പ് വരുന്നത്.

Maruti Suzuki ertiga

7 സീറ്റര്‍ എംപിവിയുടെ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ലിറ്ററിന് 20.30 കിലോമീറ്ററാണ് പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ്. ലിറ്ററിന് 26.11 കിലോമീറ്ററാണ് എര്‍ട്ടിഗ സിഎന്‍ജിയുടെ മൈലേജ്. പോക്കറ്റിന് താങ്ങാവുന്നതിനാല്‍ ടാക്‌സിക്കാരും സാധാരണയാളുകളും എര്‍ട്ടിഗ സിഎന്‍ജിക്ക് പിന്നാലെ കൂടുന്നതിനാല്‍ ഇതിന് വമ്പന്‍ ഡിമാന്‍ഡാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 10, 2025, 19:32 [IST]
English summary
Maruti suzuki ertiga mpv sales growth 2025 all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X