കുടുംബ സംഗമത്തിനുള്ള ആള് കൊള്ളും, 26.11Km മൈലേജുമുണ്ട്! 30 ദിവസംകൊണ്ട് വാങ്ങിയത് 14,151 പേര്‍

മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ മികച്ച ഡിമാന്‍ഡ് ആണ്. തുടക്കത്തില്‍ തന്നെ കച്ചവടം പിടിക്കാനായി കിയ കഴിഞ്ഞ ദിവസം കാരെന്‍സ് ക്ലാവിസ് ഇവി പുറത്തിറക്കിയതില്‍ നിന്നും എംപിവികള്‍ക്ക് വിപണിയിലുള്ള സ്ഥാനം നമുക്ക് മനസ്സിലാക്കാം. പല മുന്‍നിര കമ്പനികളും 7 സീറ്റര്‍ എംപിവികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും വില്‍പ്പനയില്‍ ഇന്നും വമ്പന്‍ മാരുതി സുസുക്കി എര്‍ട്ടിഗ തന്നെയാണ്. ഇന്ത്യയില്‍ ഓരോ മാസവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ എംപിവികളില്‍ പ്രധാനിയായ എര്‍ട്ടിഗ 2025 ജൂണ്‍ മാസത്തിലും മികച്ച വില്‍പ്പന നേടിയിട്ടുണ്ട്. എംപിവിയുടെ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ വിശദമായി ചുവടെ വായിക്കാം.

2025 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മാരുതി സുസുക്കി എര്‍ട്ടിഗ സെയില്‍സ് ചാര്‍ട്ടില്‍ മുകളില്‍ നില്‍ക്കുമ്പോഴും നേരിയ ഇടിവ് നേരിട്ടിട്ടുണ്ട്. 2025 ജൂണില്‍ 14,151 എര്‍ട്ടിഗ കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. എന്നാല്‍ 2024 ജൂണിലെ വില്‍പ്പന 15,902 യൂണിറ്റായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 11 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്.

maruti ertiga seats

കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ എര്‍ട്ടിഗ നാലാം സ്ഥാനത്തുണ്ട്. ഹ്യുണ്ടായി ക്രെറ്റ (15786 യൂണിറ്റ്), മാരുതി സുസുക്കി ഡിസയര്‍ (15484), മാരുതി സുസുക്കി ബ്രെസ (14507) എന്നിവയാണ് എര്‍ട്ടിഗയുടെ മുമ്പില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. കഴിഞ്ഞ മാസം വില്‍പ്പന കുറഞ്ഞത് പരിഹരിച്ച് വരും മാസങ്ങളില്‍ എര്‍ട്ടിഗ ശക്തമായി തിരിച്ചുവരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

എര്‍ട്ടിഗയെ കുറിച്ച് പറയുമ്പോള്‍ ഈ എംപിവി മാരുതി സുസുക്കിയുടെ അരീന ഷോറൂമുകള്‍ വഴിയാണ് വിപണനം നടത്തുന്നത്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ ബേസ് സ്മാര്‍ട്ട് ഹൈബ്രിഡ് LXi (O) വേരിയന്റിന് 8.97 ലക്ഷം രൂപയാണ് വില. അതേസമയം ഈ കാറിന്റെ ടോപ്പ് വേരിയന്റായ സ്മാര്‍ട്ട് ഹൈബ്രിഡ് ZXi+ AT വേരിയന്റിന്റെ വില 13.26 ലക്ഷം രൂപയാണ്. ഈ വിലകളെല്ലാം എക്സ്-ഷോറൂം ആണ്.

maruti ertiga airbags

17.78 സെന്റീമീറ്റര്‍ സ്മാര്‍ട്ട്പ്ലേ പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, സുസുക്കി കണക്ട് കണക്റ്റഡ് കാര്‍ ടെക്നോളജി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ എര്‍ട്ടിഗയില്‍ സജ്ജീകരിച്ചിട്ടുണ്ട് മാരുതി. ഇബിഡിയോട് കൂടിയ എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് ടെക്നോളജി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ കാറില്‍ സുരക്ഷയൊരുക്കുന്നു.

പെട്രോള്‍, സിഎന്‍ജി ഫ്യുവല്‍ ഓപ്ഷനുകളിലാണ് എര്‍ട്ടിഗ നിരത്തിലിറങ്ങുന്നത്. 102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. എര്‍ട്ടിഗയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോള്‍ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

maruti ertiga

സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പെര്‍ഫോമന്‍സ് 87 bhp പവറില്‍ 121.5 Nm ടോര്‍ക്കായി കുറയുമെങ്കിലും മൈലേജ് കൂടുന്നു. മാരുതി എര്‍ട്ടിഗ സിഎന്‍ജിയുടെ മൈലേജ് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ വരെയാണ്. ഇതില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സംവിധാനം മാത്രമാണ് സിഎന്‍ജി വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്നതെന്ന് മാത്രം. 7 സീറ്റുകളുള്ള ഒരു കാര്‍ ഇത്രയധികം മൈലേജ് നല്‍കുന്നതുകൊണ്ടാണ് പലരും മാരുതി സുസുക്കി എര്‍ട്ടിഗ തിരഞ്ഞെടുക്കുന്നത്.

കിയ കാരെന്‍സ് എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലായ കാരെന്‍സ് ക്ലാവിസിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. പുതിയ മോഡലുകളുടെ വരവ് മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കും. എങ്കിലും, വര്‍ഷങ്ങള്‍ കൊണ്ട് എര്‍ട്ടിഗ സൃഷ്ടിച്ചെടുത്ത ഉപഭോക്തൃ അടിത്തറ പെട്ടെന്ന് ഇളകാന്‍ സാധ്യതയില്ല. പണത്തിനൊത്ത മൂല്യം നല്‍കുന്ന ഈ കാറിനെ വിലയിലും മൈലേജിലും കംഫര്‍ട്ടിലുമെല്ലാം വെല്ലുന്ന ഒരെണ്ണം ഇനി വരേണ്ടി വരും.

More from DriveSpark

Article Published On: Wednesday, July 16, 2025, 10:19 [IST]
English summary
Maruti suzuki ertiga posted 14151 unit sales in 2025 june 11 per cent down
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X