ന്യായ വിലയില്‍ 27KM മൈലേജുള്ള ഫാമിലി കാര്‍! വില്‍പ്പനയില്‍ ഇന്നോവയുടെയെല്ലാം അപ്പനായി വരും ഈ 7-സീറ്റര്‍
ന്ത്യന്‍ മള്‍ട്ടി പര്‍പ്പസ് വാഹന വിഭാഗത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള നാമങ്ങളില്‍ ഒന്നാണ് മാരുതി സുസുക്കി എര്‍ട്ടിഗ. പ്രായോഗികത, സൗകര്യം, ഇന്ധനക്ഷമത, വിലക്കുറവ് എന്നിവയെല്ലാമാണ് എര്‍ട്ടിഗയെ ഒരു പെര്‍ഫെക്റ്റ് ഫാമിലി കാറാക്കി മാറ്റുന്നത്. നഗര യാത്രകള്‍ മുതല്‍ നീണ്ട ഹൈവേ ഡ്രൈവുകളില്‍ വരെ ഈ എംപിവി സുഖകരമായ അനുഭവം സമ്മാനിക്കുന്നു. ഇന്ത്യന്‍ കുടുംബം ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും ഒത്തുചേരുന്ന എര്‍ട്ടിഗ എംപിവി കിംഗ് ടൊയോട്ട ഇന്നോവയെ വരെ പിന്നിലാക്കി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7-സീറ്റര്‍ കാറാണ്. 2025 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോഴും അതില്‍ മാറ്റമൊന്നുമില്ല.
ഗാഡിവാഡി വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2025 നവംബറില്‍ 16,197 യൂണിറ്റ് എര്‍ട്ടിഗയാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. അതേസമയം 2024 നവംബറില്‍ എര്‍ട്ടിഗയുടെ വില്‍പ്പന 15,150 യൂണിറ്റുകള്‍ മാത്രമായിരുന്നു. 2024 നവംബറിനെ അപേക്ഷിച്ച് 2025 നവംബറില്‍ 1,047 എര്‍ട്ടിഗ കാറുകള്‍ അധികമായി വില്‍ക്കാന്‍ മാരുതിക്ക് സാധിച്ചു. 7 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എര്‍ട്ടിഗക്ക് നേടാനായത്.

കൂടാതെ, 2025 നവംബറിലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ ആറാം സ്ഥാനം നേടാനും എര്‍ട്ടിഗക്ക് സാധിച്ചു. ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ഡിസയര്‍, മാരുതി സുസുക്കി സ്വിഫ്റ്റ്, ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി ഫ്രോങ്ക്‌സ്, മാരുതി വാഗണ്‍ആര്‍, മാരുതി ബ്രെസ എന്നീ മോഡലുകള്‍ ആണ് എര്‍ട്ടിഗക്ക് പിന്നില്‍.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കിയ കാരെന്‍സ് ക്ലാവിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള എംപിവികളുടെ താങ്ങാനാവുന്ന വിലയിലുള്ള ബദലാണ് എര്‍ട്ടിഗ. മാരുതി എംപിവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.80 ലക്ഷം രൂപയാണ്. ടോപ്പ് സ്‌പെക്ക് വേരിയന്റിന് 12.94 ലക്ഷം രൂപ മുടക്കണം. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഇന്ധനക്ഷമതയുടെ കാര്യത്തിലും എര്‍ട്ടിഗ എതിരാളികളേക്കാള്‍ മുന്നിലാണ്.

പെട്രോള്‍, സിഎന്‍ജി ഫ്യുവല്‍ ഓപ്ഷനുകളില്‍ എര്‍ട്ടിഗ വാങ്ങാനാകും. 102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. എര്‍ട്ടിഗയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.
സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പെര്‍ഫോമന്‍സ് 87 bhp പവറില്‍ 121.5 Nm ടോര്‍ക്കായി കുറയുമെങ്കിലും മൈലേജ് കൂടുതല്‍ കിട്ടും. മാരുതി എര്‍ട്ടിഗ സിഎന്‍ജിയുടെ മൈലേജ് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ വരെയാണ്. എന്നാല്‍ സിഎന്‍ജി വേരിയന്റ് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. മികച്ച ഫീച്ചറുകള്‍ അടുക്കിവെച്ചിരിക്കുന്ന ഒരു ക്യാബിനും എര്‍ട്ടിഗക്ക് ലഭിക്കുന്നു.

17.78 സെന്റീമീറ്റര്‍ സ്മാര്‍ട്ട്‌പ്ലേ പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, സുസുക്കി കണക്ട് കണക്റ്റഡ് കാര്‍ ടെക്‌നോളജി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ എര്‍ട്ടിഗയില്‍ ലഭ്യമാണ്. ഇബിഡിയോട് കൂടിയ എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് ടെക്‌നോളജി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും എര്‍ട്ടിഗയിലുണ്ട്.
പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം. വിലക്ക് അനുസരിച്ചുള്ള ഉയര്‍ന്ന മൂല്യം, കുറഞ്ഞ സര്‍വീസ് ചെലവ്, ഉയര്‍ന്ന റീസെയില്‍ വാല്യു, വിശാലമായ സീറ്റിംഗ്, സിഎന്‍ജി ഓപ്ഷന്‍ എല്ലാം കൂടി ചേരുന്ന മാരുതി സുസുക്കി എര്‍ട്ടിഗ കുടുംബങ്ങള്‍ക്കും ടാക്‌സി/ഫ്‌ലീറ്റ് ഉപയോഗങ്ങള്‍ക്കും ഒരുപോലെ മികച്ചതാണ്.


Click it and Unblock the Notifications








