മന്തി പ്രതീക്ഷിച്ചവന് ബിരിയാണി കിട്ടിയ പോലെ! മാരുതിയുടെ പുത്തന്‍ എസ്‌യുവിയുടെ കാര്യത്തില്‍ ട്വിസ്റ്റ്

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയിലെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള പുതിയ മാരുതി 7 സീറ്റര്‍ എസ്‌യുവി വരാന്‍ പോകുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും അടുത്തിടെ നടന്ന ഒരു കോണ്‍ഫറന്‍സില്‍ മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ഈ സാമ്പത്തിക വര്‍ഷം മാരുതിയുടെ പുതിയ എസ്‌യുവി പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചുവെങ്കിലും മാധ്യമങ്ങള്‍ അത് ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ ആണെന്ന് ഊഹിക്കുകയായിരുന്നു. രസകരമെന്നു പറയട്ടെ, തുടക്കത്തില്‍ മൂന്ന് വരി എസ്‌യുവിയായി കണക്കാക്കപ്പെട്ടിരുന്ന മോഡല്‍ ഒരു പുതിയ 5 സീറ്റര്‍ മിഡ്‌സൈസ് എസ്‌യുവിയായി പിറവിയെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍.

കമ്പനി പുത്തന്‍ കാറിന്റെ പേരും വിശദാംശങ്ങളും പരസ്യമാക്കിയിട്ടില്ല. Y17 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന മോഡല്‍ പക്ഷേ 'മാരുതി എസ്‌ക്യൂഡോ' എന്ന നാമത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതിയില്‍ നിന്ന് വരാനിരിക്കുന്ന ഈ പുത്തന്‍ എസ്‌യുവിക്കായി കാത്തിരിക്കാന്‍ ഒത്തിരി കാരണങ്ങളുണ്ട്. ആ മോഡലിനെ കുറിച്ച് നമുക്ക് ഇതുവരെ അറിയാവുന്ന കാര്യങ്ങള്‍ ചുവടെ വായിക്കാം.

maruti grand vitara side design

മാരുതി Y17 കമ്പനിയുടെ എസ്‌യുവി നിരയില്‍ ബ്രെസയ്ക്ക് മുകളിലും ഗ്രാന്‍ഡ് വിറ്റാരയ്ക്ക് താഴെയുമായി സ്ഥാനം പിടിക്കും. കഴിഞ്ഞ വര്‍ഷം തന്നെ മാരുതി ഇന്ത്യയില്‍ 'എസ്‌ക്യൂഡോ' എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. സുസുക്കിയുടെ സ്വന്തം നാടായ ജപ്പാനിലടക്കം നിരവധി വിദേശ വിപണികളില്‍ ഗ്രാന്‍ഡ് വിറ്റാര ഈ പേരിലാണ് വില്‍പ്പനക്കെത്തുന്നത്.

ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എസ്‌ക്യൂഡോയ്ക്ക് ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ നീളമുണ്ടാകാം. അതിന്റെ നീളം 4,345 മില്ലിമീറ്ററാണ്. രാജ്യത്തെ പ്രമഖ കോംപാക്റ്റ് എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റക്ക് 4,330 മില്ലിമീറ്ററും കിയ സെല്‍റ്റോസിന് 4,365 മില്ലിമീറ്ററുമാണ് നീളം. ഗ്രാന്‍ഡ് വിറ്റാരയെപ്പോലെ മാരുതി സുസുക്കി എസ്‌യുവിയും അതേ ഗ്ലോബല്‍-സി പ്ലാറ്റ്‌ഫോമില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് സെല്‍റ്റോസിനേക്കാള്‍ നീളമുണ്ടാകും.

കുടുംബങ്ങള്‍ക്കും ദീര്‍ഘദൂര യാത്രകളില്‍ ഉപകാരപ്പെടുന്നതിനായി വലിയ ബൂട്ട് നല്‍കുക എന്നതിനാണ് കാറിന്റെ വലിപ്പം കൂട്ടുന്നത്. നിലവില്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 373 ലിറ്ററും ക്രെറ്റ 433 ലിറ്ററുമാണ് ബൂട്ട് സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നത്. വിശാലമായ ഇന്റീരിയറുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇത് 5 സീറ്റര്‍ മോഡലായി തുടരും. ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ സ്റ്റൈലിംഗ് നിലനിര്‍ത്തിക്കൊണ്ട് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നുള്ള ഘടകങ്ങള്‍ ഇതിന്റെ ഡിസൈനിംഗില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

ഗ്രാന്‍ഡ് വിറ്റാരയുമായി എസ്‌ക്യൂഡോ അതിന്റെ പ്ലാറ്റ്ഫോമും പവര്‍ട്രെയിനുകളും പങ്കിടും. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 103 bhp പവര്‍ നല്‍കുന്നു. സ്‌ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണം e-CVT ഗിയര്‍ബോക്‌സുമായി ജോടിയാക്കുമ്പോള്‍ 114 bhp പവറും 141 Nm ടോര്‍ക്കിന്റെയും സംയോജിത പവര്‍ വാഗ്ദാനം ചെയ്യുന്നു.

നെക്സ പ്രീമിയം നെറ്റ്‌വര്‍ക്ക് വഴി റീട്ടെയില്‍ ചെയ്യുന്ന ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് വ്യത്യസ്തമായി പുതിയ മാരുതി എസ്‌ക്യൂഡോ അരീന ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും വില്‍പ്പനക്ക് വെക്കുക. ബ്രെസ മാത്രമാണ് മാരുതി അരീന ചാനല്‍ വഴി വില്‍ക്കുന്ന ഏക എസ്‌യുവി മോഡല്‍. നെക്സയേക്കാള്‍ കൂടുതല്‍ വിപുലവും വിശാലവുമായ ശൃംഖലയുള്ളതിനാല്‍ അരീന വഴി വില്‍ക്കുന്നത് പുതിയ എസ്‌യുവിക്ക് വലിയ നേട്ടമായിരിക്കും.

നെക്സ മോഡലായ ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ കുറവായിരിക്കും പുതിയ എസ്‌യുവിയുടെ വിലയെന്നും നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം. അതുകൊണ്ട് ഗ്രാന്‍ഡ് വിറ്റാരയില്‍ ലഭ്യമായ ചില പ്രീമിയം സവിശേഷതകള്‍ എസ്‌ക്യൂഡോയില്‍ കണ്ടേക്കില്ല. താരതമ്യേന താങ്ങാവുന്ന വിലയില്‍ പുത്തന്‍ ഉല്‍പ്പന്നം കൊണ്ടുവന്ന് എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് മുതലെടുക്കാനാണ് മാരുതിയുടെ നീക്കം. ഈ വര്‍ഷം ഉത്സവസീസണില്‍ ദീപാവലി സമയത്തായിരിക്കും പുത്തന്‍ എസ്‌യുവി അരങ്ങേറുക. വിലയെ കുറിച്ച് ഇപ്പോള്‍ പറയുന്നത് വളരെ നേരത്തെയായിപ്പോകും.

More from DriveSpark

Article Published On: Saturday, May 24, 2025, 16:00 [IST]
English summary
Maruti suzuki escudo 5 seater suv main reasons to wait for its launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X