ക്രെറ്റയെ പൂട്ടാന്‍ 10 ലക്ഷത്തിന്റെ പുതിയ മാരുതി എസ്‌യുവി! തീയതി കലണ്ടറില്‍ കുറിച്ചുവെച്ചോളൂ...

രാജ്യത്തെ നമ്പര്‍ 1 കാര്‍ ബ്രാന്‍ഡ് ആയ മാരുതി സുസുക്കിക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് നേരിടുന്നുണ്ട്. കയറ്റുമതിയിലെ വളര്‍ച്ച കൊണ്ടാണ് കമ്പനി ആ നഷ്ടം നികത്തുന്നത്. എന്നാല്‍ ആഭ്യന്തര വില്‍പ്പന തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ കമ്പനി കൈക്കൊള്ളുന്നുണ്ട്. അതില്‍ ഒന്നാണ് എസ്‌യുവി പോര്‍ട്ഫോളിയോ വലുതാക്കുന്നത്. ഈ വര്‍ഷം തന്നെ തങ്ങള്‍ പുതിയ രണ്ട് എസ്‌യുവികള്‍ പുറത്തിറക്കാന്‍ പോകുന്നതായി മാരുതി സുസുക്കി വ്യക്തമാക്കിയതാണ്. അതില്‍ ഒന്ന് കമ്പനിയുടെ കന്നി എസ്‌യുവയായ ഇവിറ്റാരയാണ്. ഇത് കൂടാതെ മാരുതി സുസുക്കി ഈ ഉത്സവ സീസണില്‍ പുതിയ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവിയുടെ പേര് മാരുതി സുസുക്കി എസ്‌ക്യൂഡോ എന്നായിരിക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യം മാരുതി സുസുക്കി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ പുതിയ ഐസി എഞ്ചിന്‍ എസ്‌യുവിയുടെ ലോഞ്ച് തീയതി പുറത്തുവന്നിട്ടുണ്ട്. 2025 സെപ്റ്റംബര്‍ മൂന്നിന് മാരുതി എസ്‌ക്യൂഡോ പുറത്തിറങ്ങുമെന്ന് റഷ്ലേന്‍ എന്ന വാര്‍ത്ത വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

maruti grand vitara side

Y17 എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയിട്ടുള്ള ഈ പുത്തന്‍ എസ്‌യുവി 7-സീറ്റര്‍ അവതാരത്തില്‍ എത്തുമെന്നായിരുന്നു പ്രാരംഭ റിപ്പോര്‍ട്ടുകള്‍. അതായത് ഗ്രാന്‍ഡ് വിറ്റാരയുടെ മൂന്നുവരി പതിപ്പായിരിക്കും ഇതെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ കമ്പനി നടത്തിയ ഗവേഷണത്തില്‍ നിലവില്‍ പുതിയ എസ്‌യുവിക്ക് കൂടുതല്‍ സാധ്യതകള്‍ ഉള്ളത് 5-സീറ്റര്‍ വിഭാഗത്തിലാണെന്ന് മനസ്സിലായത്.

നിലവില്‍ കുറഞ്ഞ വിലയുള്ള കോംപാക്ട് എസ്‌യുവിവിഭാഗത്തില്‍ മത്സരം അധികമാണെങ്കിലും അതില്‍ മാരുതിക്ക് നല്ല അവസരമുണ്ട്. ഗ്രാന്‍ഡ് വിറ്റാര, ഇവിറ്റാര എന്നീ എസ്‌യുവികളില്‍ നിന്നായിരിക്കും ഈ കാറിന്റെ സ്റ്റൈലിംഗ് സൂചകങ്ങള്‍ കടംകൊള്ളുക. ലൈറ്റിംഗ് യൂണിറ്റുകള്‍ ഗ്രാന്‍ഡ് വിറ്റാരയുടേതും ഗ്രില്ലും ബമ്പറും ഇവിറ്റാരയുടേതിന് സാമ്യമുള്ളതുമാണെന്നാണ് സ്പൈ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ സ്‌ക്വയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, സ്‌പോര്‍ട്ടി അലോയ് വീലുകള്‍, പരമ്പരാഗത ഡോര്‍ ഹാന്‍ഡിലുകള്‍, ടാപ്പറിംഗ് റൂഫ്‌ലൈന്‍ എന്നിവയുണ്ട്. ഷാര്‍പ്പ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഫുള്‍-വീഡ്ത്ത് എല്‍ഇഡി ബാര്‍, റാക്ക്ഡ് വിന്‍ഡ്ഷീല്‍ഡ്, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍, റഗ്ഡ് ബമ്പര്‍ ഡിസൈന്‍ എന്നിവയാണ് റിയര്‍ എന്‍ഡില്‍ കാണാന്‍ കഴിയുക. പുതിയ കളര്‍ ഓപ്ഷനുകളും കാറില്‍ മാരുതി ഉള്‍പ്പെടുത്തും.

ഗ്രാന്‍ഡ് വിറ്റാരയുടെയും ഇവിറ്റാര ഇവി മോഡലുകളുടെ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതില്‍ അകത്തളം ഫീച്ചര്‍ സമ്പന്നമായിരിക്കും. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 7 ഇഞ്ച് MID, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകളും ഈ കാറില്‍ ഉണ്ടാകും. ഏറ്റവും പുതിയ മാരുതി കാറുകളെ എല്ലാം പോലെ സേഫ്റ്റിയിലും ഈ കാര്‍ ഒട്ടും മോശമാക്കില്ല. ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എസ്‌ക്യൂഡോയ്ക്ക് ലഭിക്കും.

103.06 PS പവറും 139 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ മെല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ആണ് ഒന്ന്. 5 സ്പീഡ് മാനുവല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം 2WD, 4wd ഫോര്‍മാറ്റുകളും ഓഫര്‍ ചെയ്തേക്കും. ഇസിവിടി ഗിയര്‍ബോക്സുമായി ഇണചേര്‍ക്കുന്ന 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷനും. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും എസ്‌ക്യൂഡോ വില്‍പ്പനക്കെത്തും.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായിട്ടാണ് ഇത് ഏറ്റുമുട്ടുക. ഗ്രാന്‍ഡ് വിറ്റാരയുടെ അതേ ഗ്ലോബല്‍-സി പ്ലാറ്റ്ഫോമില്‍ വരുന്ന എസ്‌ക്യൂഡോക്ക് എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയേക്കാള്‍ നീളമുണ്ടാകും. അകത്തളത്തിലെ 'സ്പെയ്സ്' തന്നെയായിരിക്കും ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത. നീളം കൂടുമ്പോള്‍ ബൂട്ട്സ്പെയ്സും കൂടുമെന്നതിനാല്‍ ഫാമിലികളും ഈ കാറില്‍ ആകൃഷ്ടരായേക്കും.

മാരുതിയുടെ അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാകും ഇത് വിപണനം ചെയ്യുക. ഇന്ത്യയില്‍ പ്രീമിയം ചാനലായ നെക്സയേക്കാള്‍ എത്രയോ കൂടുതലാണ് അരീന ഡീലര്‍ഷിപ്പുകളുടെ എണ്ണം. ഇന്ത്യയില്‍ വ്യാപകമായി ലഭ്യമാകുന്നത് കാറിന്റെ വില്‍പ്പനയില്‍ ഗുണം ചെയ്യും. അരീന മോഡല്‍ നിലയില്‍ ബ്രെസ എസ്‌യുവിക്കും എര്‍ട്ടിഗ എംപിവിക്കും മുകളില്‍ ആയിരിക്കും എസ്‌ക്യൂഡോയുടെ സ്ഥാനം. ഏകദേശം 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Source: Rushlane

More from DriveSpark

Article Published On: Monday, July 21, 2025, 12:50 [IST]
English summary
Maruti suzuki escudo suv to launch on 3rd september 2025 expected price powertrain feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X