കളിയാക്കിയവരെ കണ്ടം വഴി ഓടിച്ച് മാരുതി സുസുക്കി; ഫ്രോങ്ക്സിന് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കായുള്ള പുതിയ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (ASEAN NCAP)മാരുതി സുസുക്കിയുടെ ജനപ്രിയ മോഡൽ കരുത്ത് തെളിയിച്ചിരിക്കുകയാണ്. മലേഷ്യൻ വിപണിയിൽ അടുത്തിടെ വീണ്ടും സ്ഥിര സാന്നിധ്യം ഉറപ്പാക്കിയ, ബ്രാൻഡ് പുതുതായി പുറത്തിറക്കിയ കോം‌പാക്റ്റ് എസ്‌യുവി മോഡൽ ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ പങ്കെടുത്ത് എതിരാളികളുടെ മനസിൽ വീണ്ടും ഭയം വിതച്ചിരിക്കുകയാണ്.മൊത്തത്തിൽ 77.70 പോയിന്റുകളുടെ ബലത്തിൽ 5-സ്റ്റാർ ആസിയാൻ NCAP റേറ്റിംഗ് നേടിയിരിക്കുകയാണ്. ബിൽഡ് ക്വാളിറ്റിയിൽ നിരവധി കളിയാക്കലുകളും ആക്ഷേപങ്ങളും കേട്ടിരുന്ന ബ്രാൻഡ് ഇപ്പോൾ ഓരോ ദിവസം ചെല്ലുന്തോറും സേഫ്റ്റിക്ക് മുൻഗണന നൽകുന്നുണ്ട്.

മുതിർന്നവരുടെ സുരക്ഷയിൽ 36.71 പോയിന്റും, കുട്ടികളുടെ സുരക്ഷയിൽ 15.27 പോയിൻ്റുമാണ് ഫ്രോങ്ക്സ് നേടിയത്.ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഫ്രണ്ട്, റിയർ സീറ്റ് യാത്രക്കാർക്കുള്ള സീറ്റ്ബെൽറ്റ് റിമൈൻഡർ സിസ്റ്റം (SBR), പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ (PP), കുട്ടികളുടെ സീറ്റുകൾക്കുള്ള ISOFIX എന്നിവയുൾപ്പെടെ എല്ലാ വേരിയന്റുകളിലും സുസുക്കി ഫ്രോങ്ക്സിൽ സ്റ്റാൻഡേർഡ് ആയി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Maruti Suzuki fronx

ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW), ലെയ്ൻ കീപ്പ് അസിസ്റ്റ് (LKA) എന്നിവയുൾപ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകൾ മോഡൽ വാഗ്ദാനം ചെയ്യുന്നു, ഇവ സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഓപ്ഷണൽ ഫീച്ചറുകളായിട്ട് ലഭ്യമാണ്. കൂടാതെ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB) സിറ്റി, AEB ഇന്റർ-അർബൻ, വാഹനത്തിന്റെ ഇരുവശത്തുമുള്ള ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ (BSD), ഓട്ടോ ഹൈ ബീം (AHB) തുടങ്ങിയ സാങ്കേതികവിദ്യകൾ ഓപ്ഷണൽ ഫിറ്റ്‌മെന്റായി വാഗ്ദാനം ചെയ്യുന്നുണ്ട്.

2019-ൽ പരീക്ഷിച്ച സുസുക്കി എർട്ടിഗയാണ് ആസിയാൻ എൻ‌സി‌എപി ക്രാഷ് ടെസ്റ്റിൽ പങ്കെടുത്ത അവസാന സുസുക്കി മോഡൽ. ആറ് വർഷത്തെ ഇടവേള ഉണ്ടായിരുന്നിട്ടും, ഫ്രോങ്ക്സിൽ നിരവധി എടുത്തു പറയത്തക്ക സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയതിൽ മാരുതി സുസുക്കിയെ അഭിനന്ദിക്കുകയും ചെയ്തു. യാത്രക്കാരെ മാത്രമല്ല റോഡിലൂടെ പോകുന്ന വഴിയാത്രക്കാരെ പോലും കരുതുന്ന രീതിയിലുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയതിലൂടെ മാരുതി സുരക്ഷയ്ക്ക് അത്രയ്ക്കും പ്രാധാന്യം നൽകുന്നുണ്ട് എന്ന് വേണം മനസിലാക്കാൻ.

Maruti Suzuki fronx

ഇന്ത്യയിൽ നിലവിൽ 7.55 ലക്ഷം രൂപ മുതൽ 12.91 ലക്ഷം വരെയാണ് മാരുതിയുടെ സബ്-4 മീറ്റർ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ലുക്കിന്റെ കാര്യത്തിൽ ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്‌സിനെ കിടിലമാക്കുന്നത്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫ്രോങ്ക്‌സിലുള്ളത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വരുന്ന NA പെട്രോൾ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp കരുത്തിൽ പരമാവധി 147.6 Nm torque വരെ വികസിപ്പിക്കാനാവും.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മൈലേജ് പ്രേമികളെ സന്തോഷിപ്പിക്കാനായി സിഎൻജി വേരിയന്റും ഫ്രോങ്ക്‌സിലുണ്ട്. സാധാരണ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തുന്ന കാറുകളെ പോലെ ഇതിൽ പെർഫോമൻസ് കണക്കുകൾ കുറവായിരിക്കുമെന്ന് മാത്രം. ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 31, 2025, 19:30 [IST]
English summary
Maruti suzuki fronx achieved 5 star in asean ncap test all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X