ആദ്യം ജിംനിക്കൊപ്പം വന്ന് സര്‍പ്രൈസ് ഹിറ്റടിച്ച് ഞെട്ടിച്ചു! ഇപ്പോള്‍ ഇന്ത്യയിലെ നമ്പര്‍ 1 കാറായി ഈ എസ്‌യുവി

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ (Maruti Suzuki) സമഗ്രാധിപത്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. എതിരാളികളെ ബഹുദൂരം പിന്നിലാക്കി കമ്പനി മുന്നേറുമ്പോള്‍ അതിന്റെ ഉല്‍പ്പന്നങ്ങളും സെയില്‍സ് ചാര്‍ട്ടിന്റെ ഏറ്റവും മുകളില്‍ തന്നെ സ്ഥാനം പിടിക്കുന്നു. ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി വാഗണ്‍ആര്‍, ഹ്യുണ്ടായി ക്രെറ്റ, മാരുതി സ്വിഫ്റ്റ് എന്നിവയെ പിന്തള്ളി ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാര്‍ പദവിക്ക് പുതിയ അവകാശി വന്നിട്ടുണ്ട്. പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍ (Top 10 Cars) ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി നോക്കാം.

2025 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ ഏഴെണ്ണം മാരുതിയുടേതായിരുന്നു. ടാറ്റയുടെ രണ്ട് കാറുകളും ഹ്യുണ്ടായിയുടെ ഒരു മോഡലും ടോപ് 10 പട്ടികയില്‍ ഇടം കണ്ടെത്തി. 2025 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് ടാറ്റ പഞ്ച് ആയിരുന്നു. 2024 കലണ്ടര്‍ വര്‍ഷത്തിലെ ബെസ്റ്റ് സെല്ലര്‍ കാര്‍ ആയ പഞ്ചിന് ഈ വര്‍ഷം തുടക്കം അത്ര ഗംഭീരമല്ല.

maruti fronx side

കഴിഞ്ഞ മാസം 14,559 യൂണിറ്റായിരുന്നു പഞ്ചിന്റെ വില്‍പ്പന. ടോപ് 10 കാര്‍ പട്ടികയില്‍ മാരുതി സുസുക്കി ഡിസയര്‍ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ മാസം മാരുതി ഡിസയറിന് ആകെ 14,694 ഉപഭോക്താക്കളെ ലഭിച്ചു. പട്ടികയില്‍ എട്ടാം സ്ഥാനത്ത് മാരുതി സുസുക്കി എര്‍ട്ടിഗയാണ്. മുമ്പ് പല തവണ ഒന്നാം സ്ഥാനത്തെത്തിയിരുന്ന എര്‍ട്ടിഗക്ക് 2025 ഫെബ്രുവരിയില്‍ ആകെ 14,868 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

15,349 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ നെക്‌സോണ്‍ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. നെക്‌സോണിന്റെ എതിരാളിയായ മാരുതി ബ്രെസ ഈ വില്‍പ്പന പട്ടികയില്‍ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 15,392 പേര്‍ ബ്രെസ വാങ്ങാനായി മാരുതി ഷോറൂമിലെത്തി. മാരുതിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. പോയ മാസം മാരുതി 15,480 ബലേനോ കാറുകള്‍ വിറ്റു.

2024 maruti suzuki swift

മാരുതിയില്‍ നിന്നുള്ള മറ്റൊരു ജനപ്രിയ മോഡലായ സ്വിഫ്റ്റാണ് പട്ടികയില്‍ നാലാമത്. കഴിഞ്ഞ മാസം സ്വിഫ്റ്റിന് ആകെ 16,269 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാക്കന്‍മാരായ ഹ്യുണ്ടായി ക്രെറ്റക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2025 ഫെബ്രുവരിയില്‍ ഹ്യുണ്ടായി ക്രെറ്റയുടെ വില്‍പ്പന 16,317 യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ മാസം നമ്പര്‍ 1 കാറായിരുന്ന മാരുതി സുസുക്കി വാഗണ്‍ആര്‍ ഈ വില്‍പ്പന പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ഈ കാലയളവില്‍ മാരുതി വാഗണ്‍ആറിന് ആകെ 19,879 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.വര്‍ഷങ്ങളായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന വമ്പന്‍മാരെ മറികടന്ന് 2025 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയി മാറിയത് മാരുതി സുസുക്കി ഫ്രോങ്ക്‌സ് ആണ്. കഴിഞ്ഞ മാസം ഫ്രോങ്ക്‌സിന് ആകെ 21,461 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2025 ജനുവരിയിലെ 15,192 യൂണിറ്റ് വില്‍പ്പനയില്‍ നിന്ന് വമ്പന്‍ കുതിച്ച് ചാട്ടമാണ് നടത്തിയിരിക്കുന്നത്.

maruti fronx

മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ ജനപ്രീതി ഓരോ മാസംചെല്ലുമ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2023 ഏപ്രിലിലായിരുന്നു ഫ്രോങ്ക്‌സിന്റെ ലോഞ്ച്. ആ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ജിംനിക്കൊപ്പമായിരുന്നു അരങ്ങേറ്റം. എന്നാല്‍ ജിംനിയില്‍ മാരുതിയുടെ പ്രതീക്ഷകള്‍ തെറ്റിയപ്പോള്‍ ഫ്രോങ്ക്‌സ് ബമ്പര്‍ ഹിറ്റായി. 2 വര്‍ഷത്തിനുള്ളില്‍ തന്നെ ഈ കാര്‍ 2 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു.

4 മീറ്ററില്‍ താഴെ നീളമുള്ള ഈ കോംപാക്റ്റ് എസ്‌യുവി 2023-ല്‍ 94,393 യൂണിറ്റും 2024-ല്‍ 1,56,236 യൂണിറ്റും ആഭ്യന്തര വില്‍പ്പന രജിസ്റ്റര്‍ ചെയ്തുകൊണ്ട് കാര്‍ നിര്‍മ്മാതാവിന്റെ പ്രധാന അത്താണിയായി മാറി. നിലവില്‍ 7.52 ലക്ഷം രൂപ മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്. ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, കിയ സിറോസ്, സ്‌കോഡ കൈലാഖ് എന്നിവയോടാണ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, March 4, 2025, 10:58 [IST]
English summary
Maruti suzuki fronx becomes indias best selling car in february 2025 here is top 10 list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X