6.85 ലക്ഷം മാത്രം വില, ഒപ്പം 88000 രൂപയുടെ ഓഫറും! ദീപാവലിക്ക് 28.51KM മൈലേജുള്ള മാരുതി വീട്ടിലെത്തിക്കാം

ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ബ്രാന്‍ഡ് ആയ മാരുതി സുസുക്കി നവരാത്രിയുടെ ആദ്യത്തെ എട്ട് ദിവസങ്ങള്‍ കൊണ്ട് 1.65 ലക്ഷം കാറുകളാണ് വിതരണം ചെയ്തത്. ഈ പതിറ്റാണ്ടില്‍ ഇതാദ്യമായാണ് മാരുതിയുടെ നവരാത്രി ഡെലിവറി 1 ലക്ഷം കടന്നത്. ഈ ഉത്സവ സീസണില്‍ മൊത്തം വില്‍പ്പന 2 ലക്ഷം യൂണിറ്റ് പിന്നിട്ട് കുതിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതോടെ മാരുതിക്ക് ഇനിയും 2.5 ലക്ഷം ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ട്. എന്നിരുന്നാലും ഉത്സവകാലത്ത് പരമാവധി വില്‍പ്പന നേടിയെടുക്കാനായി 2025 ഒക്‌ടോബറില്‍ മാരുതി സുസുക്കി തങ്ങളുടെ വാഹന നിരയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സയിലെ ഏറ്റവും ഡിമാന്‍ഡ് ഉള്ള മോഡലാണ് ഫ്രോങ്ക്‌സ് (Maruti Suzuki Fronx). ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ എസ്‌യുവിക്ക് ഈ മാസം 88,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നതായി ഓട്ടോ കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനപ്രിയ എസ്‌യുവിയുടെ ഏതൊക്കെ വേരിയന്റുകള്‍ക്ക് എത്ര രൂപ വരെ ആനുകൂല്യമുണ്ടെന്ന് ചുവടെ വിശദമായി വായിക്കാം.

maruti fronx side design

ഫ്രോങ്ക്‌സ് ടര്‍ബോ വേരിയന്റിനാണ് പരമാവധി കിഴിവുകള്‍ ലഭിക്കുക. 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ സ്‌ക്രാപ്പേജ് ബോണസ്, 43000 രൂപ വിലവരുന്ന വെലോസിറ്റി എഡിഷന്‍ ആക്സസറികള്‍ ഉള്‍പ്പെടെ 88,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഫ്രോങ്ക്‌സ് ടര്‍ബോയില്‍ വാഗ്ദാനം ചെയ്യുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി വരുന്ന ഫ്രോങ്ക്‌സ് വേരിയന്റ് വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് 22,000 മുതല്‍ 39,000 രൂപ വരെ ലാഭിക്കാം. അതേസമയം എസ്‌യുവിയുടെ സിഎന്‍ജി വേരിയന്റുകള്‍ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. മാരുതി ഫ്രോങ്ക്സിനെ കുറിച്ച് പറയുമ്പോൾ ഇതിന് 3995 mm നീളവും 1765 mm വീതിയും 1550 mm ഉയരവുമുണ്ട്. ഇതിന്റെ വീൽബേസ് 2520 mm ആണ്. 308 ലിറ്റർ ബൂട്ട് സ്‌പേസും ലഭിക്കുന്നു.

1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ്, 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. ഫ്രോങ്ക്‌സ് ടര്‍ബോ 5.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. 1.2 ലിറ്റര്‍ പൈട്രോള്‍ എഞ്ചിന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുമാാണ് വരുന്നത്.

1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളോടൊപ്പം ലഭ്യമാണ്. അതേസമയം ടര്‍ബോ എഞ്ചിന്‍ മാനുവലിനൊപ്പം പാഡില്‍ ഷിഫ്റ്ററുകളുള്ള 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. എസ്‌യുവിയുടെ സിഎന്‍ജി പതിപ്പില്‍ പക്ഷേ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭ്യമാകൂ.

maruti fronx front design

ഫ്രോങ്ക്‌സിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 21.5 കിലോമീറ്റര്‍ മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് പറയുന്നു. അതേസമയം ഫ്രോങ്ക്‌സ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 28.51 കിലോമീറ്റാണ്. മാരുതി സുസുക്കി നെക്‌സ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മൈലേജ് കണക്കുകളാണ് ഇത്. ഫീച്ചര്‍ സമ്പന്നമായ ക്യാബിനാണ് ഫ്രോങ്ക്‌സില്‍ മാരുതി ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജര്‍, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ കളേര്‍ഡ് എംഐഡി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ എസി വെന്റുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി പോയിന്റ്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, റിയര്‍ വ്യൂ ക്യാമറ, തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ലഭിക്കും.

maruti fronx 6 airbag

അടുത്തിടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് ഫ്രോങ്ക്‌സിന്റെ സേഫ്റ്റി കൂട്ടിയിരുന്നു. ഇബിഡിയുള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ലോഡ്-ലിമിറ്ററുള്ള സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് പോയിന്റുകള്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 360-ഡിഗ്രി ക്യാമറ, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവ ലഭിക്കുന്നു.

ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം ഫ്രോങ്ക്‌സിന് 1.12 ലക്ഷം രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. നിലവില്‍ 6.85 ലക്ഷം മുതല്‍ 11.98 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ജിഎസ്ടി വിലക്കുറവിനൊപ്പം ദീപാവലി ഓഫറുകളും കൂടി ചേര്‍ത്ത് ഫ്രോങ്ക്‌സ് വാങ്ങുന്നത് ഈ വര്‍ഷത്തെ മികച്ച ഡീലുകളില്‍ ഒന്നായിരിക്കും. മാരുതി നെക്‌സ ഓഫറുകള്‍ സ്ഥലത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയും അനുസരിച്ച് മാറാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ഡീലര്‍ഷിപ്പില്‍ വിശദമായ അന്വേഷണം നടത്താന്‍ താല്‍പര്യപ്പെടുന്നു.

More from DriveSpark

Article Published On: Saturday, October 11, 2025, 7:00 [IST]
English summary
Maruti suzuki fronx discount october 2025 total benefits up to rs 88000 for diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X