28.51KM വരെ മൈലേജ് തരുന്ന ഇന്ത്യക്കാരുടെ ഫേവറിറ്റ്! ₹78000 ഓഫറിട്ടതോടെ ഇത്രയും കുറഞ്ഞ വിലയില്‍ കിട്ടുമെന്നോ?
ഇന്ത്യയില്‍ ഇപ്പോള്‍ അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ ഒന്നാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ ക്രോസ്ഓവര്‍ എസ്‌യുവി നെക്‌സ ഷോറൂമുകള്‍ വഴിയാണ് വിറ്റഴിക്കപ്പെടുന്നത്. ചരക്കുസേവന നികുതി (ജിഎസ്ടി) ഇളവുകള്‍ ലഭിച്ചതോടെ ഈ കാര്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമായിരുന്നു. ഉത്സവകാല കിഴിവുകള്‍ അവസാനിച്ചുവെങ്കിലും ഫ്രോങ്ക്‌സിന് ഈ മാസം മാരുതി സുസുക്കി ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വാഹനത്തിന് നിലവില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ടുകള്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. കോംപാക്റ്റ് എസ്‌യുവിയുടെ കിഴിവുകള്‍ ഈ ലേഖനത്തില്‍ വായിക്കാം.
വെറും 28 മാസം കൊണ്ട് 5 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ ഫ്രോങ്ക്‌സ് നിലവില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ കാറിന് വിദേശത്തും നല്ല ഡിമാന്‍ഡ് ആണ്. ഇക്കഴിഞ്ഞ ഉത്സവകാലത്ത് ഓഫറില്‍ ഈ കാര്‍ സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇപ്പോള്‍ ഒരു സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. ഇപ്പോള്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് എസ്‌യുവി വാങ്ങുന്നവര്‍ക്ക് പരമാവധി 78000 രൂപയുടെ കിഴിവുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ടര്‍ബോ വേരിയന്റ് തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഈ മാസം പരമാവധി കിഴിവുകള്‍ നേടിയെടുക്കാന്‍ സാധിക്കുക. 43,000 രൂപയുടെ വെലോസിറ്റി പാക്കേജ് ആക്സസറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഫ്രോങ്ക്‌സിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 25,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അതേസമയം ഫ്രോങ്ക്‌സ് സിഎന്‍ജി മോഡലുകള്‍ക്ക് 15,000 രൂപയുടെ കിഴിവുണ്ട്. ഈ ഓഫറുകള്‍ സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും സ്ഥലത്തിനും അനുസരിച്ച് മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വിശദവിവരങ്ങള്‍ക്കായി ഏറ്റവും അടുത്ത മാരുതി ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.
നിലവില്‍ ഈ കാറിന്റെ എക്‌സ്-ഷോറൂം വില 6.85 ലക്ഷം രൂപ മുതല്‍ 11.98 ലക്ഷം രൂപ വരെ പോകുന്നു. 2025 സെപ്റ്റംബര്‍ 22 മുതല്‍ ചരുക്കുസേവന നികുതിയുടെ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ഫ്രോങ്ക്സിന് ഗണ്യമായി വിലക്കുറവുണ്ടായി. മോഡലിനും ട്രിം ലെവലിനുമനുസരിച്ച് ഫ്രോങ്ക്സിന് 73600 രൂപ മുതല്‍ 1.11 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്.

വാഹനത്തിന് 3995 mm നീളവും, 1765 mm വീതിയും, 1550 mm ഉയരവും, 2520 mm വീല്‍ബേസുമുണ്ട്. 308 ലിറ്റര്‍ ആണ് ഇതിന്റെ ബൂട്ട് സ്‌പേസ്. ഹെഡ്-അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചുറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇവ കൂടാതെ, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ കളേര്‍ഡ് എംഐഡി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ എസി വെന്റുകള്‍, ഫാസ്റ്റ് യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, റിയര്‍ വ്യൂ ക്യാമറ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയ സവിശേഷതകളും ഫ്രോങ്ക്‌സില്‍ ലഭ്യമാണ്. ഇത് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും പിന്തുണയ്ക്കും.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ആന്റി തെഫ്റ്റ് എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ഇബിഡിയുള്ള എബിഎസ്, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ഓവര്‍ സ്പീഡിംഗ് വാണിംഗ് എന്നിവ ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ 360 ഡിഗ്രി ക്യാമറ, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, റിയര്‍ വിന്‍ഡോ ഡിഫോഗര്‍, പിന്‍സീറ്റ് യാത്രക്കാര്‍ട്ട് 3 പോയിന്റ് സീറ്റ്ബെല്‍റ്റ്, പഞ്ചര്‍ റിപ്പയര്‍ കിറ്റ് എന്നിവ ലഭിക്കും.
1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ്, 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളോടൊപ്പം ലഭ്യമാണ്. അതേസമയം ടര്‍ബോ എഞ്ചിന്‍ മാനുവലിനൊപ്പം പാഡില്‍ ഷിഫ്റ്ററുകളുള്ള 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
എസ്‌യുവിയുടെ സിഎന്‍ജി പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമേ ഓഫര്‍ ചെയ്യുന്നുള്ളൂ. ഫ്രോങ്ക്‌സിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 21.5 കിലോമീറ്റര്‍ മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് പറയുന്നു. അതേസമയം ഫ്രോങ്ക്‌സ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 28.51 കിലോമീറ്റാണ്. മാരുതി സുസുക്കി നെക്‌സ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മൈലേജ് കണക്കുകളാണ് ഇത്.


Click it and Unblock the Notifications








