അമ്പമ്പോ 35 കി.മീ മൈലേജ്! സാധാരണക്കാരനുള്ള ഹൈബ്രിഡ് കാറുമായി മാരുതി; ടെസ്റ്റിംഗിനിടെ ക്യാമറയില്‍

അടുത്തിടെ സമാപിച്ച 2025 ഓട്ടോ എക്‌സ്‌പോയില്‍ താരമായത് ഇലക്ട്രിക് വാഹനങ്ങള്‍ ആണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന നിലയില്‍ നിന്ന് വൈദ്യുത വാഹനങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെയാണ് മാരുതി സുസുക്കി തങ്ങളുടെ കന്നി ഇലക്ട്രിക് കാറായ ഇ വിറ്റാര ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. എന്നിരുന്നാലും ഐസി എഞ്ചിന്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിന് ഇനിയും വര്‍ഷങ്ങള്‍ ഒരുപാട് എടുക്കും. ഈ സമയത്തിനിടെയില്‍ കളംനിറയാന്‍ പോകുന്നത് ഹൈബ്രിഡ് വാഹനങ്ങളാണ്. ഇന്ത്യന്‍ വിപണി പരിശോധിച്ചാല്‍ തന്നെ നിലവില്‍ ഇലക്ട്രിക് കാറുകളുടെ അത്രത്തോളം തന്നെ പോപ്പുലര്‍ ആണ് ഹൈബ്രിഡ് വാഹനങ്ങള്‍.

മലിനീകരണം കുറഞ്ഞ എന്നാല്‍ മികച്ച ഇന്ധനക്ഷമതയുള്ള വാഹനം തിരയുന്നവരുടെ കണ്ണുകളുടക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളിലാണ്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടെയോട്ട ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ് എന്നീ വാഹനങ്ങളുടെ വില്‍പ്പന തന്നെ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഹൈബ്രിഡ് കാറുകള്‍ സ്വന്തമാക്കാന്‍ നോണ്‍-ഹൈബ്രിഡുകളേക്കാള്‍ അല്‍പ്പം കൂടുതല്‍ പണം മുടക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ സാധാരണക്കാരായ ആളുകള്‍ക്ക് ഒരു ഹൈബ്രിഡ് എസ്‌യുവിയോ എംപിവിയോ വാങ്ങാനുള്ള സാഹചര്യം നിലവില്‍ ഇല്ല.

maruti suzuki fronx hybrid spied

എന്നാല്‍ തങ്ങളുടെ കോംപാക്ട് കാറുകള്‍ക്കായി മാരുതി സ്വന്തമായി ഹൈബ്രിഡ് സിസ്റ്റം വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഗ്രാന്‍ഡ് വിറ്റാരയില്‍ കണ്ടുവരുന്ന ടൊയോട്ടയില്‍ നിന്നുള്ള ഹൈബ്രിഡ് പവര്‍ട്രെയിനില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്. ഈ പവര്‍ട്രെയിന്‍ സജ്ജീകരിച്ചെത്തുന്ന ആദ്യത്തെ മാരുതി മോഡല്‍ ആയിരിക്കും ഫ്രേങ്ക്‌സ്. ഇപ്പോള്‍ 'ഹൈബ്രിഡ്' ബാഡ്ജ് ധരിച്ച ഫ്രോങ്ക്‌സിന്റെ ടെസ്റ്റ് മ്യൂളുകള്‍ ഗുരുഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മാരുതിയുടെ താങ്ങാവുന്ന വിലയുള്ള ഹൈബ്രിഡ് കാറുകള്‍ ഉടന്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നതിന്റെ സൂചനയാണ് ഇത്.

ഗുരുഗ്രാമില്‍ കണ്ട ഫ്രോങ്ക്‌സ് ടെസ്റ്റ് മ്യൂളിന്റെ ടെയില്‍ഗേറ്റിലാണ് 'ഹൈബ്രിഡ്' ബാഡ്ജ് ദൃശ്യമാകുന്നത്. ഫ്രോങ്ക്‌സ് ലൈനപ്പില്‍ നിന്ന് മറ്റ് മാറ്റങ്ങളൊന്നും കാണാനാകുന്നില്ല. മാത്രമല്ല ഈ ടെസ്റ്റ് മ്യൂള്‍ മറച്ചിരിക്കുകയോ അല്ലെങ്കില്‍ ഇതില്‍ മറ്റ് ടെസ്റ്റിംഗ് ഉപകരണങ്ങളോ കാണാന്‍ പറ്റാത്തതിനാല്‍ ഇത് അവസാനഘട്ട പരീക്ഷണത്തിലാണെന്ന് അനുമാനിക്കാം. പിന്നില്‍ കണക്റ്റിംഗ് എല്‍ഇഡി ലൈറ്റ് ബാര്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, മധ്യഭാഗത്ത് ക്രോം ഫിനിഷ് മാരുതിയുടെ ലോഗോ, ബൂട്ട് ലിഡിന്റെ ഇടതുവശത്ത് ഫ്രോങ്ക്‌സ് ബാഡ്ജിംഗ് എന്നിവ ലഭിക്കുന്നു.

maruti suzuki fronx hybrid spied

സ്‌പൈ ചിത്രങ്ങള്‍ ഡ്യുവല്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും വെളിപ്പെടുത്തി. Z12E എഞ്ചിന്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഫ്രോങ്ക്‌സ് ഹൈബ്രിഡ് (Fronx Hybrid) എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ഒരു സീരീസ് ഹൈബ്രിഡ് സജ്ജീകരണം ഉണ്ടായിരിക്കും. അത് ആകര്‍ഷകമായ പവര്‍ഔട്ട്പുട്ട് പുറത്തെടുക്കുന്നതിനൊപ്പം ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഇന്ധനക്ഷമതയും വര്‍ധിപ്പിക്കും. സീരീസ് ഹൈബ്രിഡില്‍ ഇലക്ട്രിക് മോട്ടോറുകളാണ് വീലുകള്‍ക്ക് പവര്‍ നല്‍കുന്നത്. ഈ സജ്ജീകരണത്തില്‍ ബാറ്ററികള്‍ പവര്‍ ചെയ്യാനാണ് എഞ്ചിന്‍ ഉപയോഗിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ കോംപാക്ട് എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 35 കിലോമീറ്ററിലധികം മൈലേജ് നല്‍കും. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന ഫ്രോങ്ക്‌സിന്റെ 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 89.73 PS പവറും 113 Nm ടോര്‍ക്കും നല്‍കുന്നു. നിലവില്‍ ഫ്രോങ്ക്‌സിന്റെ മാനുവല്‍ പതിപ്പുകള്‍ ലിറ്ററിന് 21.79 കിലോമീറ്ററും എഎംടി വേരിയന്റുകള്‍ ലിറ്ററിന് 22.89 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

കോംപാക്റ്റ് ക്രോസ്ഓവറില്‍ ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സാങ്കേതികവിദ്യയും സജ്ജീകരിച്ചേക്കാം. പരിഷ്‌കരിച്ച ഗ്രില്ലും ബമ്പറുകളും, പുതിയ അലോയ്കളും മറ്റും ഉള്‍പ്പെടെ ചെറിയ കോസ്‌മെറ്റിക്് പരിഷ്‌കാരങ്ങളും പ്രതീക്ഷിക്കുന്നു. 360 ഡിഗ്രി ക്യാമറ, HUD (ഹെഡ്-അപ്പ് ഡിസ്പ്ലേ), ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, സുസുക്കി കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, റിയര്‍ എസി വെന്റുകള്‍, ഫാസ്റ്റ് യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകള്‍ നിലവില്‍ ഫ്രോങ്ക്‌സില്‍ ലഭ്യമാണ്.

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ചില അധിക സവിശേഷതകളും ലഭിച്ചേക്കും. ടൊയോട്ടയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തേക്കാള്‍ വളരെ ലാഭകരമാണ് മാരുതിയുടെ ഇന്‍-ഹൗസ് സീരീസ് ഹൈബ്രിഡ് ടെക്് എന്ന് പറയപ്പെടുന്നു. പുതിയ തലമുറ ബലേനോ, ബ്രെസ സഎന്നിവയോടൊപ്പം വരാനിരിക്കുന്ന ചില മാസ്-മാര്‍ക്കറ്റ് വാഹനങ്ങളിലും പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാവ് പദ്ധതിയിടുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും ഫ്രോങ്ക്‌സ് ഹെബ്രിഡിന്റെ ലോഞ്ച്.

Source: Team BHP

More from DriveSpark

Article Published On: Monday, January 27, 2025, 16:00 [IST]
English summary
Maruti suzuki fronx hybrid spotted testing in gurugram expected mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X