ഫ്രോങ്ക്സ് കുളിച്ചാൽ ലംബോർഗിനി ആകുമോ, കിടിലൻ പെയിൻ്റ് അടിച്ച് മാരുതിയുടെ ഹാച്ച്ബാക്ക്

ഒട്ടുമിക്ക ബ്രാൻഡുകളും തങ്ങളുടെ വാഹനത്തിന് മികച്ച് നിറങ്ങൾ നൽകുന്നുണ്ട്. കറുപ്പ്, വെളള, പച്ച,നീല എന്നിങ്ങനെ നിറങ്ങളുടെ പല ഷേഡുകളും ഇപ്പോഴത്തെ വാഹനങ്ങൾക്ക് ലഭ്യമാണ്. മാരുതി സുസുക്കിയുടെ മികച്ച ഹാച്ച്ബാക്ക് മോഡലായ ഫ്രോങ്ക്സിനെ ഒരു ലംബോർഗിനി മോഡലിൻ്റെ പച്ച നിറത്തിലുള്ള കാറായി രൂപാന്തരപ്പെടുന്നതിന്റെ മാറ്റിയിരിക്കുകയാണ് ETU സ്റ്റുഡിയോസ്. ഈ ഫ്രോങ്ക്സിന്റെ ഉടമയുടെ പ്രത്യേക അഭ്യർത്ഥന കൊണ്ടാണ് ഹാച്ച്ബാക്കിന് ഒരു ലംബോർഗിനി പച്ച നിറം നൽകിയിരിക്കുന്നതെന്നാണ് കടയുടമ പറഞ്ഞിരിക്കുന്നത്. നിറം നൽകുന്നതിനൊപ്പം തന്നെ വാഹനം വ്യത്യസ്ത ട്യൂണിങ്ങും നടത്തിയിട്ടുണ്ട് എന്നാണ് കടയുടമ പറഞ്ഞിരിക്കുന്നത്.

ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി മാരുതി നിര്‍മിച്ച കോംപാക്ട് എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ ജിംനി 5 ഡോര്‍ എസ്‌യുവിക്കൊപ്പമായിരുന്നു ഇതിന്റെ അരങ്ങേറ്റം. ജിംനി കമ്പനിയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരാതിരുന്നപ്പോള്‍ ഫ്രോങ്ക്‌സ് സര്‍പ്രൈസ് ഹിറ്റായി മാറി. അടുത്തിടയ്ക്കാണ് വാഹനത്തിൻ്റെ സേഫ്റ്റി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ട് ആറ് എയർബാഗുകൾ വാഹനത്തിൽ സ്റ്റാൻഡേർഡാക്കിയിരുന്നു.

Maruti Suzuki fronx painted Lamborghini green shade

6 എയര്‍ബാഗുകള്‍ക്ക് പുറമെ സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, റിയര്‍ വ്യൂ കാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, 3-പോയിന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റ്, റിയര്‍ ഡിഫോഗര്‍, ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് തുടങ്ങിയ ലോഡ്-ലിമിറ്റര്‍ സീറ്റ്‌ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതില്‍ ഉണ്ട്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ റാപ്ഡ് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ കളര്‍ഡ് MID, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ എസി വെന്റ്‌സ്, ഫാസ്റ്റ് യുഎസ്ബി ചാര്‍ജിംഗ് പോയിന്റ്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, റിയര്‍ വ്യൂ കാമറ, 9-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്.

Maruti Suzuki fronx painted Lamborghini green shade

സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വേരിയന്റുകളിലും ആര്‍ട്ടിക് വൈറ്റ്, ഒപ്പുലന്റ് റെഡ്, എര്‍ത്തണ്‍ ബ്രൗണ്‍, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, സെലസ്റ്റിയല്‍ ബ്ലൂ, ബ്ലൂയിഷ് ബ്ലാക്ക്, ഗ്രാന്‍ഡിയര്‍ ഗ്രേ എന്നീ ഏഴ് കളര്‍ ഓപ്ഷനുകളിലും കോംപാക്റ്റ് ക്രോസ്ഓവര്‍ ലഭ്യമാണ്. ഡ്യുവല്‍-ടോണ്‍ ഷേഡുകള്‍ സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, എര്‍ത്തണ്‍ ബ്രൗണ്‍, ഒപ്പുലന്റ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ഫ്രോങ്ക്‌സ് മൂന്ന് പവര്‍ട്രെയിനുകളില്‍ ലഭ്യമാണ്. ആദ്യത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 99 PS പവറും 148 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. രണ്ടമത്തെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 89 PS പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 5-സ്പീഡ് മാനുവല്‍/5-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇതിനോടൊപ്പം തെരഞ്ഞെടുക്കാം.

Maruti Suzuki fronx painted Lamborghini green shade

ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും ഫ്രോങ്ക്‌സ് വരുന്നു. സിഎന്‍ജി മോഡില്‍ 1.2 ലിറ്റര്‍ എഞ്ചിന്‍ 76 PS പവറും 99 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് ഫ്രോങ്ക്‌സ് സിഎന്‍ജി വാങ്ങാന്‍ സാധിക്കുക. കിലോഗ്രാമിന് 28.51 കിലോമീറ്ററാണ് സിഎന്‍ജി പതിപ്പിന്റെ ക്ലെയിംഡ് മൈലേജ്. എസ്‌യുവിയുടെ പെട്രോള്‍ പതിപ്പുകള്‍ 20.01 കിലോമീറ്റര്‍ മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 16, 2025, 16:15 [IST]
English summary
Maruti suzuki fronx painted in unique lamborghini green shade images goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X