29Km മൈലേജുള്ള മാരുതി കാറിന്റെ വില ഇത്രയധികം കുറഞ്ഞെന്നോ! പൂരത്തിനുള്ള ആളാകും ഇനി ഷോറൂമില്‍
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പോപ്പുലറായ കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി പണിതിറക്കിയ ക്രോസ്ഓവര്‍ എസ്‌യുവി 2023 ഓട്ടോ എക്സ്പോയില്‍ 5-ഡോര്‍ ജിംനിക്കൊപ്പമാണ് അരങ്ങേറിയത്. വെറും 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ട ഫ്രോങ്ക്സ് ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൊയ്യുന്ന കാറായി മാറിയിരുന്നു. 2025 ഓഗസ്റ്റ്റ്റിലാണ് ഫ്രോങ്ക്സ് 5 ലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ല് പിന്നിട്ടത്. ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍ വമ്പന്‍ ഡിമാന്‍ഡുളള ഫ്രോങ്ക്സ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ്.
ഈ എസ്‌യുവി മോഡലിന്റെ 2025 ഓഗസ്റ്റ് മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ദേഖോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഫ്രോങ്ക്സിന്റെ വില്‍പ്പനയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2025 ഓഗസ്റ്റില്‍ മാരുതി സുസുക്കി 12,422 ഫ്രോങ്ക്സ് കാറുകളാണ് വിറ്റഴിച്ചത്. 2024 ഓഗസ്റ്റ മാസം കാറിന്റെ വില്‍പ്പന 12,387 യൂണിറ്റുകളായിരുന്നു. അതായത്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 യൂണിറ്റുകളുടെ വോളിയം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇതോടെ 2025 ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ ഇടംനേടാനും ഫ്രോങ്ക്സിന് സാധിച്ചു. 2025 ഓഗസ്റ്റിലെ ടോപ് 10 കാറുകളുടെ പട്ടികയില്‍ എട്ടാം സ്ഥാനമാണ് ഫ്രോങ്ക്സ് കരസ്ഥമാക്കിയത്. മാരുതി സുസുക്കി എര്‍ട്ടിഗ, ഡിസയര്‍, ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വാഗണ്‍ ആര്‍, ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, മാരുതി സുസുക്കി ബലേനോ എന്നിവയാണ് ഫ്രോങ്ക്സിന്റെ തൊട്ടുമുന്നിലുള്ളത്.
നിലവില്‍ മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ ബേസ് മോഡലിന് 7.59 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 13.11 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വിലകളാണ് ഇത്. എന്നാല്‍, ജിഎസ്ടി നിരക്കുകള്‍ കുറച്ചതിനാല്‍ സെപ്റ്റംബര്‍ 22 മുതല്‍ വില കുറയും. എസ്‌യുവിക്ക് 1.11 ലക്ഷം രൂപ വരെയാണ് മാരുതി കുറച്ചത്. മാരുതി എസ്യുവി നിരയില്‍ ജിഎസ്ടി പരിഷ്‌കരണം കൊണ്ട് ഏറ്റവും വലിയ നേട്ടമുണ്ടായത് ഫ്രോങ്ക്‌സിനാണ്.

ഫ്രോങ്ക്‌സിന്റെ ഉയര്‍ന്ന ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് 1.11 ലക്ഷം രൂപ വരെ കുറയും. അതേസമയം എന്‍ട്രി ലെവല്‍ ട്രിമ്മുകളായ 1.2 സിഗ്മ, ഡെല്‍റ്റ പോലുള്ളവ വാങ്ങുന്നവര്‍ക്ക് 65,000 മുതല്‍ 73,000 രൂപ വരെ ലാഭിക്കാം. അതേസമയം 1.0 ടര്‍ബോ MHEV സീറ്റ AT വേരിയന്റ് ഇപ്പോള്‍ 11 ലക്ഷത്തിന് വാങ്ങാം. ഇതിന്റെ വില 1.03 ലക്ഷം രൂപയാണ് കുറഞ്ഞിരിക്കുന്നത്. പരമാവധി 9.46 ശതമാനം വരെയാണ് ജിഎസ്ടി കട്ട്.
ഫ്രോങ്ക്സിന്റെ ബേസ് മോഡലിന് ഏകദേശം 6.94 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 11.84 ലക്ഷം രൂപയുമായിരിക്കും പുതിയ വിലകള്‍. ഇത് പ്രതീക്ഷിക്കുന്ന വിലകളാണെന്നും കൃത്യമായ വിവരങ്ങള്‍ക്കായി മാരുതി സുസുക്കിയുടെ അംഗീകൃത ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കുന്ന നെക്സ ചാനല്‍ വഴിയാണ് ഫ്രോങ്ക്സ് വിപണനം ചെയ്യുന്നത്.

താരതമ്യേന കുറഞ്ഞ വിലയില്‍ പ്രീമിയം ഫീച്ചറുകള്‍ സജ്ജീകരിച്ചെത്തുന്ന കാര്‍ വേണ്ടവര്‍ക്ക് ഫ്രോങ്ക്സ് ധൈര്യപൂര്‍വം പരിഗണിക്കാവുന്നതാണ്. ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, 22.86 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, സുസുക്കി കണക്റ്റ്, 360-ഡിഗ്രി വ്യൂ ക്യാമറ തുടങ്ങിയ നിരവധി സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ഇബിഡി എന്നിവയും ഫ്രോങ്ക്സിലുണ്ട്.
പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളിൽ ഫ്രോങ്ക്സ് വാങ്ങാം. പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 20.01 മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. ഫ്രോങ്ക്സ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 28.51 കിലോമീറ്റര്‍ ആണെന്നാണ് മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, മഹീന്ദ്ര XUV 3XO എന്നീ മോഡലുകളുമായാണ് ഫ്രോങ്ക്സ് ഏറ്റുമുട്ടുന്നത്.


Click it and Unblock the Notifications








