ബേസില്‍ വരെ 6 എയര്‍ബാഗ്, 28.51KM മൈലേജും! ₹6.85 ലക്ഷത്തിന്റെ മൊഞ്ചൻ എസ്‌യുവി വാങ്ങാൻ ജനസാഗരം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് മാരുതി സുസുക്കി ബലേനോ. ഈ കാറിനെ അടിസ്ഥാനമാക്കിയുള്ള ഒരു കൂപ്പെ ക്രോസ്ഓവര്‍ ആണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. ബലേനോയെ പോലെ തന്നെ മാരുതി സുസുക്കി ഫ്രോങ്ക്‌സും ഇന്ത്യന്‍ വിപണിയില്‍ വന്‍ വിജയമായി മാറിയിരുന്നു. 2023 ഏപ്രിലില്‍ പുറത്തിറങ്ങിയതിന് ശേഷം മാരുതി സുസുക്കി ഫ്രോങ്ക്‌സ് എല്ലാ മാസവും മികച്ച വില്‍പ്പന രേഖപ്പെടുത്തുന്നു. പുറത്തിറങ്ങി ചുരുങ്ങിയ നാളുകള്‍ കൊണ്ട് 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടാന്‍ ഫ്രോങ്ക്‌സിന് സാധിച്ചു. ഇന്ത്യന്‍ നിര്‍മിത ഫ്രോങ്ക്‌സിന് വിദേശ വിപണികളിലും വന്‍ ഡിമാന്‍ഡ് ആണ്.

ദീപാവലിയടക്കമുള്ള ആഘോഷങ്ങള്‍ അരങ്ങേറിയ 2025 ഒക്‌ടോബര്‍ മാസത്തിലും മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ വില്‍പ്പന മികച്ചതായിരുന്നു. ഗാഡിവാഡി വെബ്സൈറ്റില്‍ അടുത്തിടെ പുറത്തിറങ്ങിയ മാരുതി സുസുക്കി ഫ്രോങ്ക്‌സ് കാറിന്റെ വില്‍പ്പന റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നു. ഇത് അനുസരിച്ച്, 2025 ഒക്‌ടോബറില്‍ മാരുതി സുസുക്കി 17,003 ഫ്രോങ്ക്‌സ് കാറുകള്‍ വിറ്റു. എന്നാല്‍ കഴിഞ്ഞ 2024 ഒക്‌ടോബറില്‍ വില്‍പ്പന 16419 യൂണിറ്റ് മാത്രമായിരുന്നു.

maruti suzuki fronx front side

അതായത്, 2024 സെപ്റ്റംബറിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം 4 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിച്ചു. 2025 സെപ്റ്റംബറില്‍ വിറ്റ 13874 യൂണിറ്റിനെ അപേക്ഷിച്ച് നോക്കുമ്പോഴും മികച്ച വളര്‍ച്ചയാണ് നേടാനായത്. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്‌ടോബറില്‍ 3236 യൂണിറ്റുകള്‍ അധികം വില്‍ക്കാന്‍ മാരുതിക്ക് സാധിച്ചു. 2025 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മികച്ച 10 കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഏഴാം സ്ഥാനം നേടി.

ടാറ്റ നെക്സോണ്‍ (22083 യൂണിറ്റ് ), മാരുതി സുസുക്കി ഡിസയര്‍ (20791 യൂണിറ്റ് ), മാരുതി സുസുക്കി എര്‍ട്ടിഗ (20087 യൂണിറ്റ് ), മാരുതി സുസുക്കി വാഗണ്‍ ആര്‍ (18970 യൂണിറ്റ് ), ഹ്യുണ്ടായി ക്രെറ്റ (18381 യൂണിറ്റ് ), മഹീന്ദ്ര സ്‌കോര്‍പിയോ (18,107 യൂണിറ്റ്) എന്നീ കാറുകളാണ് പട്ടികയില്‍ ഫ്രോങ്ക്‌സിന്റെ മുന്നില്‍. മാരുതി ബലേനോ (16873), ടാറ്റ പഞ്ച് (16810), മാരുതി സ്വിഫ്റ്റ് (15542) എന്നിവ പട്ടിക പൂര്‍ത്തീകരിക്കുന്നു.

maruti suzuki fronx interior

2025 സെപ്റ്റംബര്‍ 22 മുതല്‍ ചരുക്കുസേവന നികുതിയുടെ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ഫ്രോങ്ക്‌സിന് ഗണ്യമായി വിലക്കുറവുണ്ടായി. മോഡലിനും ട്രിം ലെവലിനും അനുസരിച്ച് ഫ്രോങ്ക്‌സിന് 73600 രൂപ മുതല്‍ 1.11 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്. ഇത് ഒക്‌ടോബറില്‍ വില്‍പ്പന കൂടാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ ഈ കാറിന്റെ എക്സ്-ഷോറൂം വില 6.85 ലക്ഷം രൂപ മുതല്‍ 11.98 ലക്ഷം രൂപ വരെ പോകുന്നു.

ഈ മാസം ഫ്രോങ്ക്സ് വാങ്ങുന്നവര്‍ക്ക് പരമാവധി 78000 രൂപയുടെ കിഴിവുകളും ലഭ്യമാണ്. ടര്‍ബോ വേരിയന്റ് തെരഞ്ഞെടുക്കുന്നവര്‍ക്കാണ് പരമാവധി കിഴിവുള്ളത്. 43,000 രൂപയുടെ വെലോസിറ്റി പാക്കേജ് ആക്‌സസറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഫ്രോങ്ക്സിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 25,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അതേസമയം ഫ്രോങ്ക്സ് സിഎന്‍ജി മോഡലുകള്‍ക്ക് 15,000 രൂപയുടെ കിഴിവുണ്ട്. ഈ ഓഫറുകള്‍ സ്റ്റോക്കിന്റെ ലഭ്യതയ്ക്കും സ്ഥലത്തിനും അനുസരിച്ച് മാറാന്‍ സാധ്യതയുള്ളതിനാല്‍ വിശദവിവരങ്ങള്‍ക്ക് ഏറ്റവും അടുത്ത മാരുതി ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.

മാരുതി സുസുക്കി ഫ്രോങ്ക്‌സ് അത്യാധുനിക സവിശേഷതകളാല്‍ സമ്പന്നമായ ഒരു കോംപാക്ട് എസ്‌യുവിയാണ്. ഈ കാറില്‍ 22.86 സെന്റീമീറ്റര്‍ സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സെല്‍ഫോണ്‍ ചാര്‍ജര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 360 വ്യൂ ക്യാമറ, 40-ലധികം കണക്റ്റഡ് കാര്‍ സവിശേഷതകളുള്ള സുസുക്കി കണക്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, പിന്നില്‍ ഫാസ്റ്റ് ചാര്‍ജര്‍ എന്നീ ഫീച്ചറുകള്‍ ലഭ്യമാണ്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ആന്റി തെഫ്റ്റ് എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ഇബിഡിയുള്ള എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ഓവര്‍ സ്പീഡിംഗ് വാണിംഗ് എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍ക്കൊള്ളുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ 360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, റിയര്‍ വിന്‍ഡോ ഡിഫോഗര്‍, പിന്‍സീറ്റ് യാത്രക്കാര്‍ട്ട് 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ്, പഞ്ചര്‍ റിപ്പയര്‍ കിറ്റ് എന്നിവ ലഭിക്കും.

maruti suzuki fronx airbag

ഫ്രോങ്ക്‌സിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 21.5 കിലോമീറ്റര്‍ മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് പറയുന്നു. സിഎന്‍ജി വേരിയന്റുകള്‍ കിലോഗ്രാമിന് പരമാവധി 28.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ വിപണിയിലെ ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, സ്‌കോഡ കൈലാക്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ സബ് 4 മീറ്റര്‍ എസ്‍യുവികള്‍ക്ക് ഒരു മികച്ച ബദലാണ് ഫ്രോങ്ക്‌സ്.

More from DriveSpark

Article Published On: Wednesday, November 12, 2025, 17:12 [IST]
English summary
Maruti suzuki fronx registered 17003 unit sales in 2025 october 4 per cent growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X