28.51KM മൈലേജ് + ₹1.11 ലക്ഷം ജിഎസ്ടി കട്ട്; ₹6.86 ലക്ഷത്തിന് കിട്ടിയിട്ടും മാരുതി കാറിന് കച്ചോടം കുറഞ്ഞു

മാരുതി സുസുക്കിക്ക് സമീപകാലത്ത് ലഭിച്ച സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് ഫ്രോങ്ക്‌സ് (Maruti Fronx). 2023 ഓട്ടോ എക്‌സ്‌പോയില്‍ വമ്പന്‍ ഹൈപ്പുമായി എത്തിയ ജിംനി 5-ഡോറിനൊപ്പമായിരുന്നു ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ എസ്‌യുവിയുടെ അരങ്ങേറ്റം. ജിംനി 5-ഡോറിന് പ്രതീക്ഷ കാക്കാനായില്ലെങ്കിലും ഫ്രോങ്ക്‌സ് വന്‍ വിജയമായി. വെറും 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയ ഫ്രോങ്ക്‌സ് വെറും 28 മാസം കൊണ്ട് 5 ലക്ഷം യൂണിറ്റ് വില്‍പ്പന നേടി. 2024-2025 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെട്ട മാരുതി സുസുക്കി കാറും ഫ്രോങ്ക്‌സ് ആയിരുന്നു.

2023 ഏപ്രിലില്‍ പുറത്തിറങ്ങിയതിന് ശേഷം ഓരോ മാസവും മികച്ച വില്‍പ്പനയാണ് ഈ മോഡല്‍ രേഖപ്പെടുത്തുന്നത്. ശരിക്കും പറഞ്ഞാല്‍ ബലേനോയെ പോലെ തന്നെ ഫ്രോങ്ക്‌സും സെയില്‍സ് ചാര്‍ട്ടുകള്‍ വിറപ്പിച്ചു. 2025 സെപ്റ്റംബര്‍ 22 മുതല്‍ ചരുക്കുസേവന നികുതിയുടെ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ഫ്രോങ്ക്‌സിന് ഗണ്യമായി വിലക്കുറവുണ്ടായി. മോഡലിനും ട്രിം ലെവലിനുമനുസരിച്ച് ഫ്രോങ്ക്‌സിന് 73600 രൂപ മുതല്‍ 1.11 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്.

maruti suzuki fronx side

ജിഎസ്ടി ഇളവുകള്‍ മാരുതി ഫ്രോങ്ക്‌സിന്റെ വില്‍പ്പന ഉയര്‍ത്തിയോ എന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. പ്രതീക്ഷിച്ച പോലെ തന്നെ 2025 സെപ്റ്റംബറിലെ മാരുതി സുസുക്കി ഫ്രോങ്ക്‌സ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നതെങ്കിലും വില്‍പ്പനയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗാഡിവാഡി പുറത്തുവിട്ട മോഡല്‍ തിരിച്ചുള്ള പുതിയ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മാസം മാരുതി സുസുക്കി 13,767 ഫ്രോങ്ക്‌സ് വിറ്റഴിച്ചു.

കഴിഞ്ഞ വര്‍ഷം, അതായത് 2024 സെപ്റ്റംബറില്‍, 13,874 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇത്തവണ 107 യൂണിറ്റുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനം ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഫ്രോങ്ക്‌സ് ഉടന്‍ തന്നെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1 ശതമാനം വില്‍പ്പന കുറഞ്ഞെങ്കിലും കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മികച്ച 10 കാറുകളുടെ പട്ടികയില്‍ ഫ്രോങ്ക്‌സ് എട്ടാം സ്ഥാനം നിലനിര്‍ത്തി.

ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ, ടാറ്റ പഞ്ച്, മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി വാഗണ്‍ ആര്‍ എന്നിവയാണ് ആദ്യ ഏഴ് സ്ഥാനങ്ങളില്‍. മാരുതി കാറുകളുടെ പട്ടികയില്‍ ഡിസയര്‍, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നീ മോഡലുകള്‍ക്ക് പിന്നില്‍ നാലാമതാണ് സ്ഥാനം. മാരുതി സുസുക്കി ഫ്രോങ്ക്‌സ് അത്യാധുനിക ഫീച്ചറുകളാല്‍ സമ്പന്നമായ ഒരു കാറാണ്.

22.86 സെന്റീമീറ്റര്‍ സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി വ്യൂ ക്യാമറ, 40-ല്‍ അധികം കണക്റ്റഡ് കാര്‍ ഫീച്ചറുകളുള്ള സുസുക്കി കണക്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ഫാസ്റ്റ് ചാര്‍ജര്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഫ്രോങ്ക്‌സിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്.

maruti suzuki fronx 6 airbag

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ആന്റി തെഫ്റ്റ് എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ഇബിഡിയുള്ള എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ഓവര്‍ സ്പീഡിംഗ് വാണിംഗ് എന്നിവ ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ 360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, റിയര്‍ വിന്‍ഡോ ഡിഫോഗര്‍, പിന്‍സീറ്റ് യാത്രക്കാര്‍ട്ട് 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ്, പഞ്ചര്‍ റിപ്പയര്‍ കിറ്റ് എന്നിവ ലഭിക്കും.

1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ്, 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളോടൊപ്പം ലഭ്യമാണ്. അതേസമയം ടര്‍ബോ എഞ്ചിന്‍ മാനുവലിനൊപ്പം പാഡില്‍ ഷിഫ്റ്ററുകളുള്ള 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

maruti suzuki fronx

എസ്‌യുവിയുടെ സിഎന്‍ജി പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ഓഫര്‍ ചെയ്യുന്നുള്ളൂ. ഫ്രോങ്ക്സിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 21.5 കിലോമീറ്റര്‍ മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് പറയുന്നു. അതേസമയം ഫ്രോങ്ക്സ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 28.51 കിലോമീറ്റാണ്. മാരുതി സുസുക്കി നെക്സ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന മൈലേജ് കണക്കുകളാണ് ഇത്.

നിലവില്‍ ഇന്ത്യയില്‍ 6.85 ലക്ഷം രൂപ മുതല്‍ 11.98 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ വില പോകുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV3XO, ഹ്യുണ്ടായി വെന്യൂ, കിയ സോനെറ്റ്, സ്‌കോഡ കുഷാഖ്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവികളുമായാണ് ഫ്രോങ്ക്‌സ് ഏറ്റുമുട്ടുന്നത്. ദീപാവലി ഉള്‍പ്പെട്ട മാസമായതിനാല്‍ 2025 ഒക്‌ടോബറില്‍ ഫ്രോങ്ക്‌സ് വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, October 22, 2025, 7:00 [IST]
English summary
Maruti suzuki fronx sales september 2025 registered 13767 units with 1 per cent yoy decline
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X