എഥനോൾ പെട്രോൾ ഇനി ധൈര്യമായി അടിച്ചോ! E20 കൺവേർഷൻ കിറ്റുമായി മാരുതി സുസുക്കി നിങ്ങൾക്കൊപ്പമുണ്ട്

രാജ്യത്ത് എഥനോൾ പെട്രോൾ വിഷയത്തിൽ വലിയ സംഭവവികാസങ്ങളുടെ ചർച്ചകളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ മാറി ഒരു പ്രശ്നം അല്ലെങ്കിൽ രാജ്യത്ത് പുതിയ സംവിധാനം ഏർപ്പെടുത്തിയാൽ അതുമായി ഒത്തു പോകാനുളള കഴിവിൽ മാരുതിയെ സമ്മതിക്കാതെ വയ്യ. കാരണം പഴയ മോഡൽ വാഹനങ്ങൾക്ക് എഥനോൾ പെട്രോൾ മൂലം വാഹനത്തിന് തകരാർ സംഭവിക്കാനുള്ള സാധ്യതയുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ അതിനൊരു പരിഹാരവുമായി മാരുതി സുസുക്കി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പഴയ മോഡൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനി ധൈര്യമായി എഥനോൾ പെട്രോൾ വാഹനത്തിൽ നിറയ്ക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിന് വേണ്ടി ഒരു പുതിയ കിറ്റും മാരുതി വികസിപ്പിച്ചെടുത്തിരിക്കുകയാണ്.

പത്ത് മുതൽ 15 വർഷം വരെ പഴക്കമുള്ള മാരുതി സുസുക്കി വാഹനങ്ങൾക്ക് വേണ്ടിയുള്ള കൺവേർഷൻ കിറ്റിന് 6000 രൂപയോളം വില വരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കാറിൻ്റെ ഇന്ധന സംവിധാനത്തിന് മറ്റ് കേടുപാടുകൾ വരുത്താതെ പഴയ കാറുകൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുക എന്നതാണ് ഈ കിറ്റുകളുടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

Maruti Suzuki introducing e20 material upgrade kit

മാരുതി സുസുക്കി ഇതിനൊരു തുടക്കം കുറിച്ചത് കൊണ്ട് തന്നെ മറ്റ് ബ്രാൻഡുകളും ഇതിനൊപ്പം തന്നെ കൺവേർഷൻ കിറ്റുകൾ അവതരിപ്പിക്കുമോ എന്ന് കണ്ടറിയണം. E20 പെട്രോൾ കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ ഉദ്‌വമനം 20 മുതൽ 50 ശതമാനം വരെ കുറയ്ക്കുന്നത് വഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മറ്റൊരു ഗുണം എന്താണെന്ന് വച്ചാൽ ഇന്ത്യ 85 ശതമാനത്തിലധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കും. ഇതിനുപുറമെ, കരിമ്പ്, ചോളം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്.

Maruti Suzuki introducing e20 material upgrade kit

ഇതുവഴി കർഷകർക്ക് അവരുടെ വിളകൾക്കും അവശിഷ്ടങ്ങൾക്കും നല്ല വില ലഭിക്കുന്നത് കൊണ്ട് തന്നെ അവരുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകും.ഇത്രയുമൊക്കെയാണ് എഥനോൾ പെട്രോളിൻ്റെ ഗുണങ്ങളെങ്കിൽ ദോഷവശങ്ങൾ കൂടി മനസിലാക്കിയിരിക്കേണ്ടതിൻ്റെ അവശ്യമുണ്ട്. പഴയ വാഹനങ്ങളിൽ 20% വരെ എത്തനോൾ മിശ്രിതം അമിതമായി ഉപയോഗിക്കുന്നത് എഞ്ചിൻ, ഗാസ്കറ്റുകൾ, ഇന്ധന സംവിധാനം എന്നിവയ്ക്ക് കേടുവരുത്തുമെന്ന് ചില വാഹന ഉടമകളും വാഹന നിർമ്മാതാക്കളും ആശങ്കപ്പെടുന്നുണ്ട്.

E20 ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ ട്യൂൺ ചെയ്യാത്ത വാഹനങ്ങൾക്ക്, പെട്രോളിൻ്റെ സാന്ദ്രതയേക്കാൾ എഥനോളിന് കൂടുതലായത് കൊണ്ട് വാഹനത്തിൻ്റെ മൈലേജ് കുറയാനുള്ള സാധ്യതയുണ്ട്. പല വാഹന നിർമാതാക്കളും ഉടമ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ച് എന്തെങ്കിലും കേടുപാടുകൾ വന്നാൽ അതിൻ്റെ നഷ്ടം ഉടമ തന്നെ സഹിക്കേണ്ടി വരും എന്നതാണ് പ്രശ്നം.ഇവിടെയാണ് മാരുതിയുടെ കൺവേർഷൻ കിറ്റ് ഉപയോഗപ്രദമാകുന്നത്.

Maruti Suzuki introducing e20 material upgrade kit

എന്നാൽ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ (MoPNG) അനുസരിച്ച് E20 പെട്രോൾ പഴയ വാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തുന്നില്ലെന്നും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും മറ്റ് സ്ഥാപനങ്ങളുടെയും പരിശോധനകളിൽ, E20 കാരണം വാഹനങ്ങളുടെ പെർഫോമൻസിലോ, ഇന്ധന ഉപഭോഗത്തിലോ കാര്യമായ വ്യത്യാസം സൃഷ്ടിക്കുന്നില്ല എന്നതാണ് വ്യക്തമാക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 14, 2025, 13:11 [IST]
English summary
Maruti suzuki going to roll out e20 material upgrade kits for older models details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X