ടാറ്റയ്ക്കു മുന്നിൽ അടി തെറ്റി മാരുതി; കുത്തകയായിരുന്ന ഒന്നാം സ്ഥാനവും കൈയ്യിൽ നിന്നു പോയി

2024 -ൻ്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ വാഹന വ്യവസായം വിൽപ്പനയിൽ സാരമായി ഇടിവ് രേഖപ്പെടുത്തി, എന്നിരുന്നാലും മാരുതി സുസുക്കിക്ക് അതിൻ്റെ ഡിമാൻഡ് നിലനിർത്താൻ കഴിഞ്ഞു, ഏറ്റവും മികച്ച 10 മോഡലുകൾ വിപണിയിൽ ഉള്ളതിനാൽ, പതിറ്റാണ്ടുകളായി, കാര്യമായ ഒരു മത്സരവുമില്ലാതെ, മാരുതി സുസുക്കി കാറുകളായിരുന്ന നമ്പർ വണ്ണായി നിലകൊള്ളുന്നു. ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം എന്നും മാരുതിയ്ക്ക് തന്നെയായിരുന്നു. എന്നിരുന്നാലും, ഈ പാരമ്പര്യം 2024 -ൽ അവസാനിച്ചിരക്കുകയാണ്.

കഴിഞ്ഞ 40 വർഷത്തിനിടെ ആദ്യമായി ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാർ മാരുതി ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം മാരുതിയുടെ കുത്തകയായിരുന്ന ഒന്നാം സ്ഥാനം കൈയ്യടക്കിയ മോഡൽ എന്നത് പ്രദേശിക വാഹന ഭീമനായ ടാറ്റയുടെ കുഞ്ഞൻ എസ്‌യുവി മോഡലായ പഞ്ചാണ്.

Tata Punch

2024 -ൻ്റെ ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായും പഞ്ച് ഇതിനകം തന്നെ റേറ്റുചെയ്‌തിരുന്നു. ഈ വർഷത്തിൻ്റെ തുടക്കത്തിൽ പഞ്ച് ഇവിയുടെ ലോഞ്ച്, മാരുതിയുടെ മുൻ ചാമ്പ്യൻമാരായ വാഗൺആറിനെയും സ്വിഫ്റ്റിനെയും പിന്തള്ളി 2024 -ൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള കാറായി മാറാൻ പഞ്ചിന് സാധ്യത വർധിപ്പിച്ചു എന്ന് നിസംശയം പറയാം.

ടാറ്റ മോട്ടോർസ് 2024 -ൽ 2.02 ലക്ഷം യൂണിറ്റ് ടാറ്റ പഞ്ചാണ് വിറ്റഴിച്ച് എന്നത് ശ്രദ്ധേയമാണ്. പഞ്ചിന് പിന്നാലെ 1.91 ലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി വാഗൺആർ രണ്ടാം സ്ഥാനത്തും എർട്ടിഗയും ബ്രെസയും യഥാക്രമം 1.90 ലക്ഷം യൂണിറ്റും 1.88 ലക്ഷം യൂണിറ്റുകളുമായി മൂന്നും നാലും സ്ഥാനങ്ങളിൽ എത്തി.

Brezza

കൂടാതെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 5 കാറുകളിൽ 3 എണ്ണം എസ്‌യുവികളായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനർത്ഥം, ഇന്ത്യയിൽ എസ്‌യുവി സംസ്കാരം ഇപ്പോഴും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നു തന്നെയാണ്. ഇപ്പോൾ ഈ വർഷത്തെ ഏറ്റവും മികച്ച വിൽപ്പന നേടിയ ടാറ്റ പഞ്ച് രാജ്യത്ത് നിലവിൽ ലഭ്യമായ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ്.

മികച്ച സേഫ്റ്റി ഫീച്ചറുകളും 5 -സ്റ്റാർ GNCAP റേറ്റിംഗും വാഗ്ദാനം ചെയ്യുന്ന കരുത്തുറ്റ എസ്‌യുവി ഡിസൈനാണ് മോഡലിനുള്ളത്. മികച്ച ഗ്രൗണ്ട് ക്ലിയറൻസും സുഖപ്രദമായ ക്യാബിൻ സ്പെയ്സും പഞ്ചിനുണ്ട്. കൂടാതെ, ഈ മോഡലിൽ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്ന പെട്രോൾ, സിഎൻജി, ഇവി തുടങ്ങിയ പവർട്രെയിൻ ഓപ്ഷനുകൾ സെയിൽസ് ചാർട്ടുകളിൽ വാഹനക്തിൻ്റെ റാങ്കിംഗ് വർധിപ്പിക്കുന്നു.

Tata Punch

ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തു്ന ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നാണിത്. നിലവിൽ ടാറ്റ പഞ്ചിൻ്റെ വില 7.25 ലക്ഷം മുതൽ 12.11 ലക്ഷം രൂപ വരെയാണ്. മാരുതിയിൽ നിന്ന് ടാറ്റ നേടിയെടുത്ത ഈ കിരീടം എത്രകാലം നില നിറുത്താനാവും എന്ന് ഉറപ്പു പറയാനാവില്ല.

നിലവിൽ ടാറ്റ മോട്ടോർസിന്റെ മോഡൽ നിരയിൽ പഞ്ച്, പഞ്ച് ഇവി, ടിയാഗോ, ടിയാഗോ ഇവി, ടിഗോർ, ടിഗോർ ഇവി, ആൾട്രോസ്, നെക്സോൺ, നെക്സോൺ ഇവി, കർവ്വ്, കർവ്വ് ഇവി, ഹാരിയർ, സഫാരി എന്നിവയാണുള്ളത്. ഇത് വളരെ ശക്തമായ ഒരു ലൈനപ്പാണ് എങ്കിലും മാരുതിയുടെ ആൾട്ടോ മുതൽ ഇൻവിക്ടോ വരെയുള്ള ശക്തമായ എതിരാളികളുടെ മുന്നിൽ ടാറ്റയ്ക്ക് മുട്ടി നിൽക്കാനാവുമോ എന്നത് കണ്ടറിയണം.

More from DriveSpark

Article Published On: Monday, January 6, 2025, 16:40 [IST]
English summary
Maruti suzuki got hit badly before auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X