മൈലേജുള്ള ഫാമിലി എസ്‌യുവി വേണേല്‍ കാത്തിരിക്കാം; പുത്തന്‍ മാരുതി മോഡല്‍ നിരത്തില്‍ ടെസ്റ്റിംഗിലാണ്
ഇന്ത്യക്കാര്‍ക്കിടയില്‍ 7 സീറ്റര്‍ യൂടിലിറ്റി വാഹനങ്ങള്‍ക്ക് പ്രചാരം വര്‍ധിച്ച് വരികയാണ്. ഈ സാധ്യത മുതലെടുക്കാനായി മാരുതി സുസുക്കി Y17 എന്ന കോഡ് നാമത്തില്‍ ഒരു മൂന്ന് വരി എസ്‌യുവി വികസിപ്പിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇത് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ (Maruti Suzuki Grand Vitara) 7 സീറ്റര്‍ പതിപ്പായിരിക്കുമെന്ന് വ്യക്തമായത്. ഇപ്പോള്‍ ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനപ്പെടുത്തിയുള്ള 7 സീറ്റര്‍ എസ്‌യുവിയുടെ പുത്തന്‍ സ്‌പൈ ചിത്രങ്ങള്‍ ഇന്‍ര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ഹരിയാനയിയെ ഖാര്‍ഖോഡയിലുള്ള മാരുതി സുസുക്കിയുടെ വാഹന നിര്‍മാണ പ്ലാന്റിന് വെളിയില്‍ ഈ കാര്‍ പരീക്ഷണയോട്ടം നടത്തുന്നത് ഒന്നിലേറെ തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. കമ്പനിയുടെ പ്ലാന്റിന് പുറത്ത് കാണപ്പെട്ട എസ്‌യുവി സാധാരണ ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് വ്യത്യസ്തമായ വലുപ്പത്തിലുള്ളതായതിനാല്‍ ഇത് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിച്ചത്.

7 സീറ്റര്‍ ഓപ്ഷനുമായി വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള 5 സീറ്റര്‍ എസ്‌യുവിയേക്കാള്‍ നീളം കൂടുതലായിരിക്കും ഇതിന്. എന്നാല്‍ അതിന്റെ വീല്‍ബേസ് 2600 മില്ലിമീറ്ററില്‍ തന്നെ തുടരാം. വരാനിരിക്കുന്ന 3 വരി എസ്‌യുവിയുടെ പിന്‍ഭാഗവും വശക്കാഴ്ചകളും മാത്രമാണ് നമുക്ക് സ്‌പൈ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.Y17 എസ്‌യുവിയുടെ പിന്‍ഭാഗം ഇ-വിറ്റാരയുടെ ടെയില്‍ ലൈറ്റിന് സമാനമാണ്.
എസ്‌യുവി വളരെയധികം മറച്ചിരുന്നതിനാല്‍ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. എങ്കിലും വരാനിരിക്കുന്ന എസ്‌യുവിക്ക് വ്യത്യസ്ത രൂപത്തിലുള്ള അലോയ് വീലുകള്‍ ലഭിക്കുമെന്ന് നമുക്ക് മനസ്സിലാക്കാം. എല്‍ഇഡി ഡിആര്‍എല്ലുകളും സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണവും ഉള്‍പ്പെടെ വരാനിരിക്കുന്ന Y17 എസ്‌യുവിയുടെ മുന്‍ഭാഗം ഗ്രാന്‍ഡ് വിറ്റാരയുടേതിന് സമാനമായിരിക്കാനാണ് സാധ്യത.

5 സീറ്റര്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായ ബമ്പര്‍ ഡിസൈന്‍ ഇതിന് ലഭിച്ചേക്കും. വലിയ വിന്‍ഡോകള്‍, റൂഫ് റെയിലുകള്‍, ഒരു ഇന്റഗ്രേറ്റഡ് റൂഫ് സ്പോയിലര്‍ എന്നിവ ടെസ്റ്റ് മ്യൂളില്‍ ദൃശ്യമാണ്. വരാനിരിക്കുന്ന ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പിന് പിന്നില്‍ കൂടുതല്‍ നീളമുള്ള ഓവര്‍ഹാംഗ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഏഴ് സീറ്റര്‍ എസ്‌യുവിയുടെ പവര്‍ട്രെയിന്‍ വശം കമ്പനി മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല.
നിലവിലുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനായിരിക്കും ഇതിന് തുടിപ്പേകുക. ഇത് 103 bhp പവറും 136.8 Nm ടോര്‍ക്കും നല്‍കും. ഇതിനുപുറമെ, 115 PS പവറും 141 Nm ടോര്‍ക്കും നല്‍കുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനും ഉണ്ടാകും. മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരണം 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ലഭ്യമാകുമ്പോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പില്‍ ഇ-സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉണ്ടാകും.

കാറില്‍ പുതുക്കിയ ഇന്റീരിയര്‍, വലുതും മികച്ചതുമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയേക്കും. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ ഫ്‌ലോട്ടിംഗ്-ടൈപ്പ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സീറ്റ് വെന്റിലേഷന്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, രണ്ടാമത്തെയും മൂന്നാമത്തെയും നിര യാത്രക്കാര്‍ക്കുള്ള സ്പ്ലിറ്റ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-ടോണ്‍ ക്യാബിന്‍, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകള്‍ മാരുതി വാഗ്ദാനം ചെയ്‌തേക്കും.
ലെവല്‍ 2 ADAS അടക്കം വിപുലമായ സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കും. ഈ വര്‍ഷം ഉത്സവ സീസണിലോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ എസ്‌യുവി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ, എംജി ഹെക്ടര്‍, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കാസര്‍ തുടങ്ങിയ എസ്‌യുവികളുമായി ഇത് നേരിട്ട് മത്സരിക്കും.
Source: Rushlane


Click it and Unblock the Notifications








