മെയ്ഡ് ഇൻ ഇന്ത്യ ടാ! ഗ്രാൻഡ് വിറ്റാറയിൽ വന്നിടിച്ച ഫോക്സ‌വാഗൺ പോളോയുടെ അവസ്ഥ കണ്ടോ

ഇന്ത്യൻ ബ്രാൻഡായ മാരുതി സുസുക്കി എപ്പോഴും ആക്ഷേപം കേൾക്കുന്ന കാര്യമാണ് വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റിയെ പറ്റി. എന്നാൽ ഇപ്പോൾ പുതിയതായി അവതരിപ്പിച്ച വാഹനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ് എന്ന് ഉപഭോക്താക്കൾക്ക് മനസിലായിട്ടുണ്ട്. ചിലപ്പോൾ റോഡുകളിൽ അതിൻ്റ തെളിവുകൾ കാണാനും സാധിക്കുന്നുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാറയിൽ വന്നിടിച്ച ഫോക്സ്‌വാഗൺ പോളോയുടെ ചിത്രമാണത്. ഗ്രാൻഡ് വിറ്റാര ക്ലബ്ബിൽ വന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

നിർത്തിയിട്ടിരുന്ന ഗ്രാൻഡ് വിറ്റാറയിലേക്കാണ് ഫോക്സ്‌വാഗൺ പോളോ ഇടിക്കുന്നത്. രണ്ട് വാഹനങ്ങളുടേയും ചിത്രങ്ങൾ കാണുമ്പോൾ തന്നെ മനസിലാകും ഇന്ത്യൻ ബ്രാൻഡിൻ്റേയും ജർമൻ്റേയും കരുത്ത് എന്താണെന്ന്. ഗ്രാൻഡ് വിറ്റാറ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നുവെങ്കിലും ടെസ്റ്റ് റിസൾട്ട് പുറത്ത് വന്നിട്ടില്ല. മാരുതിയുടെ പുതിയ എസ്‌യുവി സുരക്ഷാ റേറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ഇത് ഉറപ്പിക്കണമെങ്കില്‍ ഔദ്യോഗിക ഫലങ്ങള്‍ക്കായി കാത്തിരിക്കണം.

ഈ എസ്‌യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.5-ലിറ്റര്‍ 4-സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും 1.5-ലിറ്റര്‍ 3-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുമാണവ. മൈല്‍ഡ് ഹൈബ്രിഡ് 103 hp പവറും 136 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സ്‌ട്രോംഗ് ഹൈബ്രിഡ് 116 hp പവറും 141 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റ് ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

സ്‌ട്രോംഗ് ഹൈബ്രിഡില്‍ എസി സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറും ലിഥിയം അയണ്‍ ബാറ്ററി പായ്ക്കും ഉള്‍പ്പെടുന്നു. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം. അതേസമയം ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് വാങ്ങാന്‍ സാധിക്കൂ. ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയും വിപണിയിലുണ്ട്. ലിറ്ററിന് 28 കിലോമീറ്ററാണ് ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ARAI അവകാശപ്പെടുന്ന മൈലേജ്.

10.99 ലക്ഷം മുതല്‍ 20.09 ലക്ഷം രൂപ വരെയാണ് മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ എക്‌സ് ഷോറൂം വില. നിലവിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ കർവ്വ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ്‌വാഗൺ ടൈഗൂൺ, സിട്രൺ എയർക്രോസ് എസ്‌യുവി എന്നിവയ്‌ക്കെതിരായ മാരുതി സുസുക്കി ഇന്ത്യയുടെ ഏറ്റവും മികച്ച ആയുധമാണ് ഗ്രാൻഡ് വിറ്റാര.

ഇന്ത്യൻ വിപണിയിലെ ഈ സെഗ്‌മെൻ്റ് വളരെ മത്സരാധിഷ്ഠിതമാണ് എന്ന് നമുക്ക് ഏവർക്കും അറിയാം, മാത്രമല്ല ഗ്രാൻഡ് വിറ്റാരയ്ക്ക് അതിൻ്റെ ടൊയോട്ട കസിൻ, അർബൻ ക്രൂയിസർ ഹൈറൈഡറുമായി പോലും മത്സരിക്കേണ്ടി വരുന്നുണ്ട്. മുൻതലമുറ മോഡലിനെ അപേക്ഷിച്ച്, ഫെയ്‌സ്‌ലിഫ്റ്റിൽ, നിർമ്മാതാക്കൾ കൂടുതൽ സവിശേഷതകളും മികച്ച എലമെന്റുകളും ഫിനിഷുകളും മെച്ചപ്പെടുത്തിയ ഫീച്ചറുകളും സുഖസൗകര്യങ്ങളും അവതരിപ്പിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വാഹനത്തിന്രെ വലിപ്പവും അനുപാതവും 5 -സീറ്റർ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റിനെക്കാൾ 7 -സീറ്റർ പോലെ തോന്നിപ്പിക്കുന്നു എന്നതാണ്. ഇന്റേണലായി Y17 എന്ന കോഡ്നെയിമിൽ അറിയപ്പെടുന്ന, ഈ 7 -സീറ്റർ പ്രോജക്റ്റ് മാരുതി സുസുക്കി വളരെക്കാലമായി പരീക്ഷണം തുടരുകയാണ്. മൂന്നാമത്തെ കാര്യം എന്നത് മറവുകളിൽ പോലും പ്രകടമാകുന്ന ചില ഡിസൈൻ എലമെന്റുകളാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 1, 2025, 9:53 [IST]
English summary
Maruti suzuki grand vitara crash with volkswagen polo images goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X