28 KM മൈലേജുളള മാരുതിയുടെ എസ്‌യുവിക്ക് 2.20 ലക്ഷത്തിൻ്റെ ഓഫർ! 1 വർഷം പെട്രോൾ അടിച്ചാലും പിന്നേം മിച്ചം വരും
ഇന്ത്യയിലെ വാഹന വിപണിയിൽ 50 ശതമാനത്തോളം വിപണി വിഹിതമുള്ള ബ്രാൻഡാണ് മാരുതി സുസുക്കി. അതായത് രാജ്യത്ത് രണ്ട് വാഹനങ്ങൾ വിറ്റുപോയാൽ ഒന്ന് മാരുതി സുസുക്കി ആയിരിക്കുമെന്നതാണ് കണക്ക്. കഴിഞ്ഞ മാസം ലക്ഷകണക്കിന് വീടുകളിലാണ് ബ്രാൻഡ് സന്തോഷം വിതറിയത്. ഈ മാസവും മാരുതി തങ്ങളുടെ നെക്സ ഷോറൂമുകളിലെ ലൈനപ്പുകൾക്ക് കിടിലൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ പ്രധാനിയാണ് ജനപ്രിയ എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര.ലക്ഷങ്ങളുടെ ഓഫറാണ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറിൽ എസ്‌യുവി സ്വന്തമാക്കിയാൽ നിങ്ങൾക്ക് 1 വർഷത്തേക്ക് പെട്രോൾ അടിക്കാനുളള കാശ് ലാഭമെന്ന് ചുരുക്കം.
ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ്, മറ്റ് കോർപ്പറേറ്റ്, അർബൻ ഡിസ്‌കൗണ്ടുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വാങ്ങുന്ന വ്യക്തിക്ക് ഒരു പഴയ മാരുതി കാറോ അല്ലെങ്കിൽ മറ്റൊരു എസ്‌യുവി സ്വന്തമായിട്ടുണ്ടെങ്കിൽ അധിക അപ്‌ഗ്രേഡ് ബോണസ് നൽകുന്നുണ്ട് എന്നൊരു പ്രത്യേകതയും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്കുണ്ട്.

സിഗ്മ,സീറ്റ,ആൽഫ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഗ്രാൻഡ് വിറ്റാര ലഭിക്കുന്നത്. അതിനൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ്, സിഎൻജി പവർട്രെയിനുകളും ലഭ്യമാക്കുന്നുണ്ട്. സിഎൻജി വേരിൻ്റുകൾക്ക് കൺസ്യൂമർ ഓഫറുകളോ സ്പെഷ്യൽ ഓഫറുകളോ നൽകുന്നില്ല എങ്കിലും മറ്റ് ഓഫറുകൾ എല്ലാ കൂടെ 70000 രൂപ ഓഫർ നൽകുന്നുണ്ട്. എന്നാൽ സിഗ്മ വേരിയൻ്റിലേക്ക് വന്നാൽ 1.48 ലക്ഷത്തിൻ്റെ ഓഫറുകളാണ് ലഭിക്കുന്നത്. ഇതിനൊപ്പം തന്നെ 30000 രൂപ വിലമതിക്കുന്ന സ്വർണനാണയങ്ങളും നൽകുന്നുണ്ട്.
സീറ്റ,ആൽഫ, ഓൾവീൽ ഡ്രൈവ് മോഡലുകൾക്കും സ്ട്രോങ്ങ് ഹൈബ്രിഡിനും ഓഫറുകൾക്ക് പുറമേ എക്സ്റ്റൻ്റഡ് വാറൻ്റിയും കിട്ടുന്നുണ്ട്. 35,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ സ്ക്രാപ്പേജ് ബോണസായി നൽകുന്നുണ്ടെന്നുളളത് കൊണ്ട് തന്നെ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയ വാഹനം വാങ്ങാൻ ഒരു താൽപ്പര്യവും വരും. പരമാവധി 75000 രൂപ വരെ എക്സ്ചേഞ്ച് ബോണസായി കമ്പനി നൽകുന്നുണ്ട്.

28 കിലോമീറ്റർ മൈലേജ് നൽകുന്ന വാഹനം സ്വന്തമാക്കുമ്പോൾ നിങ്ങൾക്ക് കൈനിറയെ സമ്മാനങ്ങളും കൂടി ലഭിക്കുന്നത് വളരെ സന്തോഷമുളള കാര്യം തന്നെയായിരിക്കുമല്ലോ. അടുത്തുളള നെക്സ ഷോറൂമിലേക്ക് പോയി തീർച്ചയായും ഗ്രാൻഡ് വിറ്റാര ടെസറ്റ് ഡ്രൈവ് ചെയ്യുകയും ഓഫറുകളെ കുറിച്ച് വളരെ വിശദമായി തന്നെ ചോദിച്ച് അറിയുകയും വേണം കേട്ടോ.
ഗ്രാൻഡ് വിറ്റാര ഇപ്പോൾ എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുമുണ്ടെന്നത് ക്രെറ്റയ്ക്ക് ക്ഷീണം നൽകുന്ന കാര്യമാണ്. അതോടൊപ്പെം തന്നെ മറ്റ് നിരവധി സേഫ്റ്റി ഫീച്ചറുകളും വാഹനത്തിൽ കുത്തിനിറക്കാനും കമ്പനി തയാറിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഹിൽ ഹോൾഡ് അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസും ഇബിഡിയും ഉള്ള ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ ലഭിക്കുന്നുണ്ട്.

ഗ്രാൻഡ് വിറ്റാരയുടെ എല്ലാ വകഭേദങ്ങളും ഇപ്പോൾ E20 ഫ്യുവൽ നിലവാരത്തിലേക്ക് അനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ടെന്നും മാരുതി പറയുന്നു. മുമ്പുണ്ടായിരുന്ന അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തേത് 102 bhp പവറിൽ 137 Nm torque നൽകാൻ യോഗ്യമാണ്.
മൈലേജിന്റെ കാര്യത്തിലേക്ക് മാരുതി പണ്ടേ പുലിയാണല്ലോ. മൈൽഡ് ഹൈബ്രിഡ് മോഡലുകൾക്ക് 19.38 കിലോമീറ്റർ ഇന്ധനക്ഷമതയും സിഎൻജി പതിപ്പുകൾക്ക് 26.6 കിലോമീറ്റർ മൈലേജും കമ്പനി പറയുമ്പോൾ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ലഭിക്കുക. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും മൈലേജുള്ള മോഡലായി ഗ്രാൻഡ് വിറ്റാര അങ്ങനെ മാറുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








