ആദ്യത്തെ മാറ്റ് ബ്ലാക്ക് മാരുതി ദേ എത്തി! ഓണം തൂക്കാന്‍ ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന്‍

മാരുതി സുസുക്കി തങ്ങളുടെ ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയുടെ പുതിയ 'ഫാന്റം ബ്ലാക്ക്' പതിപ്പ് അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം റീട്ടെയില്‍ ശൃംഖലയായ നെക്സയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക പതിപ്പ് അവതരിപ്പിച്ചത്. ഗ്രാന്‍ഡ് വിറ്റാരയുടെ ആല്‍ഫ+ സ്‌ട്രോംഗ് ഹൈബ്രിഡ് ട്രിമ്മില്‍ മാത്രമാണ് ഫാന്റം ബ്ലാക്ക് പതിപ്പ് ലഭ്യമാകുന്നത്. മറ്റ് മാരുതി സുസുക്കി കാറുകളില്‍ കാണാത്ത മാറ്റ് ബ്ലാക്ക് പെയിന്റ് ഫിനിഷാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. മിഡ്‌സൈസ് എസ്‌യുവിയുടെ പുതിയ പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

32 മാസം കൊണ്ട് 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. ഈ വര്‍ഷം തന്നെ 5 സീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മാരുതി പുതിയ ഒരു മോഡല്‍ കൂടി കൊണ്ടുവരുന്നുണ്ട്. പുത്തന്‍ ലോഞ്ചുകള്‍ക്കിടയില്‍ ഉത്സവകാലത്ത് ഗ്രാന്‍ഡ് വിറ്റാരയെ ആകര്‍ഷകമാക്കി നിലനിര്‍ത്താനാണ് കമ്പനി ഇപ്പോള്‍ പുതിയ ഫാന്റം ബ്ലാക്ക് എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.

maruti grand vitara phantom blaq edition unveiled

ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷനില്‍ ക്രോമിന് പകരം കറുത്ത നിറത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു. ബെല്‍റ്റ്‌ലൈനും മാരുതി സുസുക്കി ബാഡ്ജിംഗും ഒഴികെ ബ്ലാക്ക് ട്രിമ്മില്‍ മൊത്തത്തില്‍ കറുപ്പ് നിറം കൊണ്ടുള്ള ആറാട്ടാണ്. അകത്തളത്തിലേക്ക് കയറിയാല്‍ ഫാന്റം ബ്ലാക്ക് പതിപ്പ് ഗ്രാന്‍ഡ് വിറ്റാരയുടെ ഹൈബ്രിഡ് വേരിയന്റുകളിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ നിലനിര്‍ത്തുന്നു. ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും ഷാംപെയ്ന്‍ ഗോള്‍ഡ് ട്രിം ടച്ചുകളും ഓള്‍ ബ്ലാക്ക് ഇന്റീരിയറിന് മനോഹാരിത നല്‍കുന്നു.

ഫീച്ചര്‍ വശം നോക്കുമ്പോള്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, 4 സ്പീക്കറുകളും 2 ട്വീറ്ററുകളുമുള്ള ക്ലാരോണ്‍ സൗണ്ട് സിസ്റ്റം എന്നിവ ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷനില്‍ ഉണ്ട്.ഫാന്റം ബ്ലാക്ക് പതിപ്പില്‍ ഗ്രാന്‍ഡ് വിറ്റാരയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ നിലനിര്‍ത്തുന്നു.

1.5 ലിറ്റര്‍, ത്രീ-സിലിണ്ടര്‍, അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിന്‍ (91bhp) ഒരു ഇലക്ട്രിക് മോട്ടോറുമായി (79bhp, 141Nm ടോര്‍ക്ക്) സംയോജിപ്പിക്കുന്നു. ഈ ഹൈബ്രിഡ് സെറ്റപ്പ് മൊത്തത്തില്‍ 116bhp ഉത്പാദിപ്പിക്കുന്നു. ഇത് e-CVT ഗിയര്‍ബോക്‌സ് വഴി ഫ്രണ്ട് വീലിലേക്ക് പവര്‍ എത്തിക്കുന്നു. ഹൈബ്രിഡ് എസ്‌യുവി ഇന്ധനക്ഷമതയുടെ കാര്യത്തില്‍ എതിരാളികളെ പിന്നിലാക്കുന്നു.

ഒരു ലിറ്ററിന് 27.97 കിലോമീറ്റര്‍ എന്ന ശ്രദ്ധേയമായ മൈലേജ് ഗ്രാന്‍ഡ് വിറ്റാര നല്‍കുന്നതായാണ് മാരുതി അവകാശപ്പെടുന്നത്. എല്ലാ പാസഞ്ചര്‍ വാഹന വിഭാഗങ്ങളിലും മെച്ചപ്പെട്ട സുരക്ഷ നല്‍കുന്നതിനുള്ള മാരുതിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ഗ്രാന്‍ഡ് വിറ്റാരയില്‍ വിപുലമായ സുരക്ഷാ സവിശേഷതകളുള്ള നെക്‌സ സേഫ്റ്റി ഷീല്‍ഡ് സജ്ജീകരിച്ചിരിക്കുന്നു.

ഇതില്‍ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ (EBD) ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിമൈന്‍ഡറുകളുള്ള 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുന്നു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി ഫാന്റം ബ്ലാക്ക് പതിപ്പ് ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.

സമാനമായ മാറ്റ് ഫിനിഷിലുള്ള കളര്‍ ഓപ്ഷന്‍സ് വാഗ്ദാനം ചെയ്യുന്ന കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എന്നിവയുള്‍പ്പെടെയുള്ള മോഡലുകളുമായി ഈ പതിപ്പ് മത്സരിക്കും. കറുത്ത തീമിലുള്ള വാഹനങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ താല്‍പ്പര്യം നിറവേറ്റിക്കൊണ്ട് ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയെ സമ്പന്നമാക്കുകയാണ് ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് പതിപ്പിലൂടെ മാരുതി സുസുക്കി ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഈ പ്രത്യേക പതിപ്പിന്റെ വില പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

More from DriveSpark

Article Published On: Sunday, August 10, 2025, 18:00 [IST]
English summary
Maruti suzuki grand vitara phantom blaq edition unveiled to celebrate 10 years of nexa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X