യൂസ്ഡ് കാര്‍ തപ്പി മടുക്കേണ്ട, പുതിയ മാരുതി വാങ്ങാം! ഹാച്ച്ബാക്കുകള്‍ക്ക് കുറയുന്നത് ₹1.06 ലക്ഷം വരെ

കൊക്കിലൊതുങ്ങുന്ന വിലയും കുറഞ്ഞ ചിലവില്‍ യാത്രയും സാധ്യമാക്കുന്ന നിരവധി കുഞ്ഞന്‍ കാറുകള്‍ മാരുതി സുസുക്കി (Maruti Suzuki) ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നു. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തിയത് അവരുടെ ചെറുകാറുകള്‍ തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ ചെറുകാറുകളുടെ ജിഎസ്ടി (GST 2.0) 18 ശതമാനമാക്കി കുറച്ചതോടെ മാരുതി സുസുക്കിയും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില പരിഷ്‌കരിച്ചിരിക്കുകയാണ്. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളായ ആള്‍ട്ടോ കെ10, എസ്-പ്രെസോ, വാഗണ്‍ആര്‍, സെലെറിയോ, സ്വിഫ്റ്റ്, ഇഗ്നിസ്, ബലേനോ എന്നിവയുടെയെല്ലാം എക്സ്-ഷോറൂം വില ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്.

മോഡലിനും വേരിയന്റിനും അനുസരിച്ച് 36000 മുതല്‍ 1.06 ലക്ഷം രൂപ വരെയാണ് മാരുതിയുടെ ഹാച്ച്ബാക്കുകള്‍ക്ക് (Maruti Hatcback) വില കുറഞ്ഞിരിക്കുന്നത്. ഈ ഉത്സവകാലത്ത് ഒരു മാരുതി കാര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഹാച്ച്ബാക്ക് മോഡലുകളുടെ വിലയില്‍ വന്ന മാറ്റം ചുവടെ വിശദമായി വായിക്കാം.

maruti alto k10

ആള്‍ട്ടോ K10: മാരുതിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ K10 ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം 54,000 രൂപ വരെ വിലക്കുറവില്‍ വാങ്ങാം. എന്‍ട്രി ലെവല്‍ STD MT വേരിയന്റിന്റെ വില ഇപ്പോള്‍ 3.87 ലക്ഷം രൂപയായി. ഇത് മുമ്പ് 4.23 ലക്ഷം രൂപയ്ക്കായിരുന്നു വിറ്റിരുന്നത്.

ടോപ്പ്-എന്‍ഡ് VXI+ AMT വേരിയന്റിന് മുമ്പ് 6.10 ലക്ഷമായിരുന്നു വില. ഇപ്പോള്‍ റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ വില 5.58 ലക്ഷമായി കുറഞ്ഞു. ആള്‍ട്ടോ K10 പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ ഓപ്ഷനിലും ലഭ്യമാണ്. ആള്‍ട്ടോ സിഎന്‍ജി VXI MT വേരിയന്റിന് 53,000 കുറഞ്ഞ് 5.68 ലക്ഷമായി. ഇതോടെ ആള്‍ട്ടോ K10 പണത്തിനൊത്ത മൂല്യം നല്‍കുന്ന കാറുകളില്‍ ഒന്നാകുന്നു.

എസ്-പ്രെസോ: മാരുതി എസ്-പ്രെസോയ്ക്ക് 53,000 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ബേസ് STD (O) MT വേരിയന്റിന്റെ വില ഇപ്പോള്‍ 3.90 ലക്ഷം രൂപയാണ്. 37,000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ടോപ്പ് സ്പെക്ക് സിഎന്‍ജി VXI MT വേരിയന്റിന്റെ വില 53000 രൂപ കുറഞ്ഞ് 5.59 ലക്ഷത്തിലെത്തി. VXI+ (O) AMT പോലുള്ള പെട്രോള്‍ ഓട്ടോമാറ്റിക് ട്രിമ്മുകള്‍ നേരത്തെ 6.01 ലക്ഷം രൂപയ്ക്കാണ് ലഭ്യമായിരുന്നതെങ്കില്‍ ഇപ്പോള്‍ 5.49 ലക്ഷത്തിന് വാങ്ങാം.

സെലേറിയോ: മാരുതിയുടെ മൈലേജ് കിംഗ് ആയ സെലേറിയോക്ക് 63,000 രൂപ വരെയാണ് വിലക്കുറവ് ലഭിച്ചിരിക്കുന്നത്. നേരത്തെ 5.64 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന ബേസ് LXI MT വേരിയന്റിന്റെ വില 48,000 രൂപ കുറഞ്ഞ് 5.16 ലക്ഷമായി. ടോപ്പ്-എന്‍ഡ് ZXI+ AMT വേരിയന്റിന്റെ വില 7.37 ലക്ഷത്തില്‍ നിന്ന് 6.74 ലക്ഷം രൂപയായി കുറഞ്ഞു. സിഎന്‍ജി VXI MT വേരിയന്റിന്റെ വില 59,000 രൂപ കുറഞ്ഞ് 6.31 ലക്ഷമായി.

maruti wagonr

വാഗണ്‍ആര്‍: ജനപ്രിയ ടോൾബോയ് ഹാച്ചിന് 64,000 രൂപ വരെ വിലക്കിഴിവ് ലഭിച്ചു. എന്‍ട്രി ലെവല്‍ ടൂര്‍ H3 1.0 ലിറ്റര്‍ MT വേരിയന്റിന് ഇപ്പോള്‍ 5.26 ലക്ഷമാണ് വില. ടോപ്പ്-സ്പെക് ZXI+ 1.2 ലിറ്റര്‍ AMT വേരിയന്റിന്റെ വില 7.50 ലക്ഷത്തില്‍ നിന്ന് 6.86 ലക്ഷം രൂപയായി. സിഎന്‍ജി VXI 1.0 ലിറ്റര്‍ MT പോലുള്ള വേരിയന്റുകള്‍ക്ക് 60,000 രൂപ കുറഞ്ഞ് 6.53 ലക്ഷമായി.

ഇഗ്നിസ്: ജിഎസ്ടി പരിഷ്‌കാരം വഴി ഇഗ്നിസ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 69,000 രൂപ വരെയാണ് ലാഭം. ബേസ് സിഗ്മ MT വേരിയന്റിന് മുമ്പ് 5.85 ലക്ഷം ആയിരുന്നത് ഇപ്പോള്‍ 5.35 ലക്ഷം രൂപയായി കുറഞ്ഞു. റേഞ്ച് ടോപ്പിംഗ് ആല്‍ഫ AMT വേരിയന്റിന്റെ വില 8.12 ലക്ഷത്തില്‍ നിന്ന് 7.43 ലക്ഷം രൂപയുമായി കുറഞ്ഞതോടെ ഇഗ്നിസ് ഇനി കൂടുതല്‍ പേര്‍ക്ക് ആക്സസ് ചെയ്യാവുന്ന വില നിലവാരത്തിലേക്ക് എത്തി.

maruti swift

സ്വിഫ്റ്റ്: കുഞ്ഞന്‍ കാറുകള്‍ക്കിടയില്‍ സ്വിഫ്റ്റിനാണ് ഏറ്റവും ഉയര്‍ന്ന വിലക്കിഴിവ് ലഭിച്ചത്. സ്വിഫ്റ്റിന്റെ സിഎന്‍ജി ZXI 1.2 ലിറ്റര്‍ മാനുവല്‍ വേരിയന്റിന് 1.06 ലക്ഷം രൂപയാണ് കുറഞ്ഞത്. പുതിയ വില 8.14 ലക്ഷം രൂപയാണ്. 55,000 രൂപ കുറഞ്ഞതോടെ ബേസ് LXI 1.2 ലിറ്റര്‍ മാനുവലിന്റെ വില 5.94 ലക്ഷമായി. ZXI+ 1.2 ലിറ്റര്‍ AMT പോലുള്ള ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 81,000 രൂപ കുറഞ്ഞ് 8.69 ലക്ഷമായി.

ബലേനോ: പ്രീമിയം ഹാച്ച്ബാക്കിന് 85000 രൂപ വരെയാണ് വിലക്കുറവ്. ബേസ് സിഗ്മ MT വേരിന്റിന്റെ വില 57,000 കുറഞ്ഞ് 6.17 ലക്ഷമായി. ടോപ്പ്-എന്‍ഡ് ആല്‍ഫ AMT വേരിയന്റിന്റെ വില 9.96 ലക്ഷത്തില്‍ നിന്ന് 9.11 ലക്ഷമായി കുറഞ്ഞു. സീറ്റ വേരിയന്റുകള്‍ക്ക് 77,000 രൂപ വരെയും സീറ്റ സിഎന്‍ജി ട്രിമ്മുകള്‍ക്ക് 80,000 രൂപ വരെയും കുറഞ്ഞു. സീറ്റ സിഎന്‍ജിയുടെ വില ഇപ്പോള്‍ 8.61 ലക്ഷത്തിലെത്തി. മുകളില്‍ പറഞ്ഞവയെല്ലാം എക്സ്ഷോറൂം വിലകള്‍ ആണ്.

ജിഎസ്ടി വഴിയുള്ള ഈ വില പരിഷ്‌കാരങ്ങള്‍ മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കുകളെ വിവിധ ബജറ്റുകളിലുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഈ പുതിയ വിലനിര്‍ണയം ഹാച്ച്ബാക്ക് വിഭാഗത്തിലെ മാരുതിയുടെ ആധിപത്യം ഉറപ്പിക്കുക മാത്രമല്ല, സ്വിഫ്റ്റ്, ബലേനോ പോലുള്ള മോഡലുകളെ എതിരാളികളേക്കാള്‍ മികച്ച മൂല്യം നല്‍കുന്നവയാക്കുകയും ചെയ്യുന്നു. ഈ ഉത്സവകാലത്ത് ചെറുകാറുകള്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നും മാരുതി ഷോറൂമുകള്‍ വീണ്ടും ജനക്കൂട്ടം കൊണ്ട് നിറയുമെന്നും പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, September 16, 2025, 13:20 [IST]
English summary
Maruti suzuki hatchback revised prices after gst 2 0 alto s presso celerio wagonr ignis swift baleno
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X