യൂസ്ഡ് റിറ്റ്‌സിന്റെ മാര്‍ക്ക് ഇടിയും! ₹5.35 ലക്ഷത്തിന്റെ 'പ്രീമിയം' കാറിന് ₹75000 വരെ ഡിസ്‌കൗണ്ടിട്ട് മാരുതി
മാരുതി പുറത്തിറക്കിയ കാറുകളില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ പോയ ഒന്നാണ് റിറ്റ്‌സ്. മികച്ച ബില്‍ഡ് ക്വാളിറ്റി, എഞ്ചിന്‍, മൂല്യം എന്നിവയുണ്ടായിട്ടും കുടുംബത്തില്‍ നിന്ന് തന്നെയുള്ള സ്വിഫ്റ്റ് അടക്കം സെഗ്‌മെന്റിലെ എതിരാളികള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ മോഡല്‍ 2016-ല്‍ കളംവിട്ടു. എന്നാല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച ശേഷം യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ റിറ്റ്‌സിന് വമ്പന്‍ ഡിമാന്‍ഡ് ആണ്. എന്നാല്‍ ഇനി സെക്കന്‍ഡ് ഹാന്‍ഡ് തിരഞ്ഞ് ഇനി സെക്കന്‍ഡ് മാര്‍ക്കറ്റില്‍ അലയേണ്ട. റിറ്റ്‌സിന്റെ പിന്‍ഗാമിയായി വിപണിയില്‍ എത്തിയ ഇഗ്‌നിസിന് ജിഎസ്ടി വിലക്കിഴിവിന് പുറമെ ഈ മാസം കിടിലന്‍ ഓഫറില്‍ വിറ്റഴിക്കുന്നതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒക്ടോബര്‍ മാസത്തിലെ കാറുകള്‍ക്കുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന എന്‍ട്രി ലെവല്‍ മോഡലായ ഇഗ്‌നിസിന് (Maruti Ignis Offer) 75,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇഗ്‌നിസ് എഎംടി വേരിയന്റിനാണ് പരമാവധി കിഴിവ് ലഭിക്കുക. ഇതില്‍ 45,000 രൂപയുടെ ക്യാഷ് ഓഫറും 30,000 രൂപയുടെ സ്‌ക്രാപ്പേജ് ബോണസും ഉള്‍പ്പെടുന്നു. ഇഗ്‌നിസിന്റെ മാനുവല്‍ വേരിയന്റിന് 70,000 രൂപ വരെ കിഴിവ് ലഭ്യമാണ്.

പുതിയ ജിഎസ്ടി 2.0 നടപ്പാക്കിയതിന് ശേഷം ഇഗ്‌നിസിന് വേരിയന്റിന് അനുസരിച്ച് 49900 രൂപ മുതല്‍ 70000 രൂപ വരെ കുറഞ്ഞു. നേരത്തെ 5.85 ലക്ഷം രൂപക്ക് ലഭ്യമായിരുന്ന ഇഗ്‌നിസിന്റെ ബേസ് സിഗ്മ വേരിയന്റിന് ഇപ്പോള്‍ 5.35 ലക്ഷം രൂപ മുടക്കിയാല്‍ മതി. ടോപ് സ്‌പെക് ആല്‍ഫ എഎംടി വേരിയന്റിന്റെ വില 8.12 ലക്ഷത്തില്‍ നിന്ന് 7.42 ലക്ഷം രൂപയായി കുറഞ്ഞു. ഈ വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണ്.
സുസുക്കിയുടെ ടോട്ടല്‍ എഫക്റ്റീവ് കണ്‍ട്രോള്‍ ടെക്‌നോളജി (STECT) പ്ലാറ്റ്ഫോമിലാണ് ഇഗ്‌നിസ് നിര്‍മ്മിച്ചിരിക്കുന്നത്. 7 മോണോടോണ്‍, 3 ഡ്യുവല്‍-ടോണ്‍ പെയിന്റ് ഓപ്ഷനുകളില്‍ ഇഗ്‌നിസ് ലഭ്യമാണ്. നെക്‌സ ബ്ലൂ, ലൂസന്റ് ഓറഞ്ച്, സില്‍ക്കി സില്‍വര്‍, ടര്‍ക്കോയിസ് ബ്ലൂ, ഗ്ലിസ്റ്റിനിംഗ് ഗ്രേ, പേള്‍ ആര്‍ട്ടിക് വൈറ്റ്, പേള്‍ മിഡ്നൈറ്റ് ബ്ലാക്ക്, ബ്ലാക്ക് റൂഫുള്ള ലൂസന്റ് ഓറഞ്ച്, സില്‍വര്‍ റൂഫുള്ള നെക്‌സ ബ്ലൂ, ബ്ലാക്ക് റൂഫുള്ള നെക്‌സ ബ്ലൂ എന്നിവയാണ് അവ.

83 PS പവറും 113 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇഗ്‌നിസിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇഗ്‌നിസ് ലിറ്ററിന് 20.89 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇഗ്‌നിസിന്റെ സിഎന്‍ജി പതിപ്പ് മാരുതി പുറത്തിറക്കിയിട്ടില്ല. 260 ലിറ്റര്‍ ബൂട്ട് സ്‌പേസും ഇഗ്‌നിസിനുണ്ട്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ടിഎഫ്ടി സ്‌ക്രീനോടുകൂടിയ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ (MID) എന്നിവയാണ് ഇഗ്‌നിസില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ഫീച്ചറുകള്‍.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD), ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇഗ്‌നിസില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു. ടാറ്റ ടിയാഗോ, ഹ്യുണ്ടായി i10, മാരുതി വാഗണ്‍ആര്‍, മാരുതി സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളുമായാണ് ഇഗ്‌നിസ് ഏറ്റുമുട്ടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








