5.35 ലക്ഷത്തിന് 21 KM മൈലേജുളള മാരുതിയുടെ കുഞ്ഞൻ! നവംബറിൽ റെക്കോർഡ് വിൽപ്പന
മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്‌ബാക്കായ ഇഗ്നിസിന് വിപണിയിൽ ആവശ്യക്കാർ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. തുടർച്ചയായ വിൽപ്പന വർധനവിലൂടെ, 2024 നവംബറിൽ 2316 യൂണിറ്റുകൾ വിറ്റഴിച്ച് വാഹനം മികച്ച പ്രകടനം നടത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ ഇത് 2023 യൂണിറ്റുകളായിരുന്നു.ഈ വർഷത്തെ വിൽപ്പനയിലൂടെ 5.13 ശതമാനത്തിൻ്റെ വാർഷിക വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വമ്പിച്ച വിലക്കുറവും എസ്‌യുവിക്ക് സമാനമായ ഡിസൈനും വിൽപ്പന വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. 2024 സെപ്റ്റംബർ 22-ലെ GST പരിഷ്കരണത്തിലൂടെയായിരുന്നു വാഹനത്തിൻ്റെ വില കുറയാനുള്ള പ്രധാന കാരണം.
ഈ വർഷം ജൂൺ മുതൽ ഒക്ടോബർ വരെയുള്ള അഞ്ച് മാസത്തിനിടെ 9,907 യൂണിറ്റുകൾ വിറ്റഴിഞ്ഞു. പ്രതിമാസം ശരാശരി 1,981 യൂണിറ്റ് വിൽപ്പന വാഹനത്തിന് ലഭിക്കുന്നുണ്ടായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇഗ്നിസിന്റെ എക്സ്-ഷോറൂം വില 5.35 ലക്ഷം രൂപ മുതൽ 7.55 ലക്ഷം രൂപ വരെയാണ്. ലളിതവും ആകർഷകവുമായ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎല്ലുകൾ, ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയെല്ലാം ഇഗ്നിസിൻ്റെ ലുക്ക് കൂട്ടുന്നു.

വാഹനത്തിൻ്റെ അളവുകളിലേക്കും വലിപ്പത്തിലേക്കും നോക്കിയാൽ 3,700 mm നീളം, 1,690 mm വീതി, 1,595 mm ഉയരം എന്നിവയുണ്ട്. 180 mm ഗ്രൗണ്ട് ക്ലിയറൻസും 2,435 mm വീൽബേസുമുണ്ട്. നെക്സ ബ്ലൂ, ലൂസന്റ് ഓറഞ്ച്, ഗ്ലിസ്‌റ്റനിംഗ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ്, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, സിൽക്കി സിൽവർ, ടർക്കോയിസ് ബ്ലൂ എന്നീ ഏഴ് ആകർഷകമായ നിറങ്ങളിലും ഇഗ്നിസ് ലഭ്യമാണ്.
കരുത്തുറ്റ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. 21 കിലോമീറ്റർ മൈലേജ്, 175 കിലോമീറ്റർ പരമാവധി വേഗത, 13 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത എന്നിവയെല്ലാം മാരുതിയുടെ കുഞ്ഞൻ്റെ മാത്രം പ്രത്യേകതകളാണ്.

മികച്ച ക്യാബിൻ ഡിസൈനുള്ള ഇഗ്നിസിൽ അഞ്ച് യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാം. 260 ലിറ്റർ ബൂട്ട് സ്പേസുളളത് കൊണ്ട് തന്നെ ലഗേജുകൾ സുരക്ഷിതമായി തന്നെ വയ്ക്കാം. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് (ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സഹിതം), ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റാർട്ട്/ സ്റ്റോപ്പ് ബട്ടൺ, കീലെസ് എൻട്രി എന്നിവ പ്രധാന ഫീച്ചറുകളാണ്.
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് അലാറം, ഹൈ സ്പീഡ് അലേർട്ട്, പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റുകൾക്കുള്ള ലോഡ് ലിമിറ്ററുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും ഇഗ്നിസിലെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. 6 എയർബാഗ് ലഭിക്കാത്ത മാരുതിയുടെ പ്രധാന മോഡൽ കൂടിയാണിത് കേട്ടോ.

മാരുതിക്ക് ഇഗ്നിസ് നിർത്തലാക്കാൻ പദ്ധതിയുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുകയാണെങ്കിൽ നിലവിൽ കിട്ടുന്ന വിൽപ്പന ഇരട്ടിയാവാനുള്ള സാധ്യതയും കാണാനാവും. ഇന്ത്യയിലെ കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ടാറ്റ ടിയാഗോ, ഹ്യുണ്ടായി i10, മാരുതി വാഗണ്‍ആര്‍, മാരുതി സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളുമായാണ് ഇഗ്‌നിസ് ഏറ്റുമുട്ടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








