എടിഎം പോലല്ലേ സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്! മാരുതി അരീന സര്‍വീസ് ടച്ച്‌പോയിന്റുകളുടെ എണ്ണം 5000 ആയി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്നത് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ആണ്. മാരുതിയുടെ കാറുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നതിനുള്ള ഒരു കാരണം ഇന്ത്യയൊട്ടാകെ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന അവരുടെ സര്‍വീസ് ശൃംഖലയാണ്. എതിരാളികളില്‍ പലരും വില്‍പ്പനാനന്തര സേവനങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും വിമര്‍ശിക്കപ്പെടുമ്പോള്‍ മാരുതി അവിടെയും വിശ്വാസം കാക്കാറുണ്ട്. ഇപ്പോള്‍ മാരുതി സുസുക്കി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയിലെ 5000-ാമത് അരീന സര്‍വീസ് ടച്ച്‌പോയിന്റ് ഉദ്ഘാടനം ചെയ്താണ് മാരുതി സുസിക്കി പുത്തന്‍ നേട്ടം കൈവരിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് ഏറ്റവും പുതിയ അരീന സര്‍വീസ് ടച്ച്പോയിന്റ് ആരംഭിച്ചത്.

മാരുതി സുസുക്കിയുടെ സര്‍വീസ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റാം സുരേഷ് അകെല്ലയും മാരുതി സുസുക്കി ഇന്ത്യയുടെ സര്‍വീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തകാഹിരോ ഷിറൈഷിയും ചേര്‍ന്നാണ് കോയമ്പത്തൂരിലെ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഇതോടെ, മാരുതി സുസുക്കിയുടെ സര്‍വീസ് ശൃംഖലയിലെ ടച്ച്പോയിന്റുകളുടെ എണ്ണം 5,640 ആയി ഉയര്‍ന്നു. മാരുതിയുടെ സര്‍വീസ് നെറ്റ്‌വര്‍ക്ക് രാജ്യത്തുടനീളമുള്ള 2,818 നഗരങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.

maruti suzuki 5000th arena Service touchpoint

ഇതില്‍ അരീന, നെക്സ വര്‍ക്ക്ഷോപ്പുകള്‍, മാരുതി സുസുക്കി സെയില്‍സ് ആന്‍ഡ് സര്‍വീസ് പോയിന്റുകള്‍, റൂറല്‍ വര്‍ക്ക്‌ഷോപ്പുകള്‍, സര്‍വീസ്-ഓണ്‍-വീലുകള്‍, അംഗീകൃത സര്‍വീസ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഓരോ ഉപഭോക്താവിനും തടസരഹിതമായ വില്‍പ്പനാനന്തര സേവനം നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ ടച്ച്പോയിന്റുകള്‍ കൂടി ചേര്‍ത്തതോടെ മാരുതി സുസുക്കിയുടെ സര്‍വീസ് ശൃംഖല എക്കാലത്തേക്കാളും ശക്തമായി.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ അരീന, നെക്‌സ ചാനലുകള്‍ക്ക് കീഴില്‍ 460 പുതിയ സര്‍വീസ് പോയിന്റുകള്‍ തുറന്നു. കൂടാതെ 2025-26 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് മൊത്തം 500 സര്‍വീസ് വര്‍ക്ക്‌ഷോപ്പുകള്‍ ചേര്‍ക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി 27 ദശലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് സര്‍വീസ് ചെയ്ത് നല്‍കി.

മാരുതി സുസുക്കിയുടെ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക കണക്കാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. 2025 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്പനി 14 ദശലക്ഷം വാഹനങ്ങള്‍ക്ക് സര്‍വീസ് നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം 30 ദശലക്ഷത്തിലധികം വാഹനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി മാരുതിയുടെ സര്‍വീസ് ശൃംഖലയ്ക്കുണ്ട്.

'ഞങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന സര്‍വീസ് ശൃംഖല ഉപഭോക്താക്കള്‍ എവിടെ ആയിരുന്നാലും വേഗതയേറിയതും കൂടുതല്‍ വിശ്വസനീയവുമായ പരിചരണം ഉറപ്പാക്കുന്നു. ഉപഭോക്താക്കളോടൊപ്പം ഉണ്ടായിരിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ഈ ശക്തവും വിശാലവുമായ സര്‍വീസ് ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ തുടര്‍ച്ചയായി പിന്തുണ നല്‍കിയ ഞങ്ങളുടെ എല്ലാ ഡീലര്‍ പങ്കാളികള്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു' മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.

3200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കോയമ്പത്തൂരിലെ പുതിയ സര്‍വീസ് പോയിന്റ് പൂര്‍ണമായും നൂതന സാങ്കേതികവിദ്യകള്‍ നിറഞ്ഞതാണ്. നാല് സര്‍വീസ് ബേകള്‍, നാല് ബോഡി റിപ്പയര്‍ ബേകള്‍, നൂതന ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാരും ഒരു ദ്രുത സേവന സംവിധാനവും ഇതില്‍ ഉണ്ട്. ഉപഭോക്താക്കള്‍ക്ക് വേഗതയേറിയതും വിശ്വസനീയവും സുതാര്യവുമായ സര്‍വീസ് നല്‍കുന്നതിനാണ് വര്‍ക്ക്ഷോപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കോയമ്പത്തൂരിലെ പുതിയ സര്‍വീസ് ടച്ച്‌പോയന്റില്‍ നൂതനമായ ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളും ഉള്‍പ്പെടുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് മനസമാധാനം ഉറപ്പാക്കുകയും ഉയര്‍ന്ന നിലവാരമുള്ളതും വിശ്വസനീയവുമായ സര്‍വീസ് അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ നഗര, ഗ്രാമപ്രദേശങ്ങളിലുടനീളം വിശ്വസനീയവും വേഗതയേറിയതും ഉപഭോക്തൃ സൗഹൃദവുമായ സര്‍വീസ് നല്‍കുകയെന്ന മാരുതി സുസുക്കിയുടെ കാഴ്ചപ്പാടിനെ ശക്തി പകര്‍ന്ന് കൊണ്ടാണ് കോയമ്പത്തൂരില്‍ പുതിയ സര്‍വീസ് ടച്ച്‌പോയിന്റ് പ്രവര്‍ത്തനമാരംഭിച്ചത്.

More from DriveSpark

Article Published On: Thursday, October 9, 2025, 9:00 [IST]
English summary
Maruti suzuki inaugurated 5000th arena service touchpoint in india new facility located at coimbato
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X