ട്രെയിൻ വഴി മാരുതി കഴിഞ്ഞ വർഷം കടത്തിയത് 5 ലക്ഷം കാറുകൾ; ലാഭിച്ചതോ 63 മില്യൺ ലിറ്റർ ഇന്ധനം

വിൽപ്പനയുടെ കാര്യത്തിലും മാർക്കറ്റിങ്ങിൻ്റെ കാര്യത്തിലും എല്ലാം ഒന്നാമത് തന്നെയാണ് മാരുതി സുസുക്കി. കൊളളലാഭം ഒന്നും കമ്പനിക്ക് വേണ്ട എന്ന് മാത്രമല്ല പ്രകൃതിക്ക് ദോഷം വരാത്ത കാര്യങ്ങൾ ചെയ്യാനും മാരുതി ശ്രദ്ധിക്കാറുണ്ട്. കസ്റ്റേമേഴ്സ് തന്നെയാണ് മാരുതിക്ക് എന്നും രാജാവ്. വാഹന വിപണിയുടെ 50 ശതമാനം കൈയിലാക്കി വച്ചിരിക്കുന്ന ഈ ഭീമൻ തങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ചരക്ക് നീക്ക സംവിധാനം എത്രമാത്രം ഉപയോഗപ്പെടുത്തി എന്ന് കാണിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുകയാണ്. കഴിഞ്ഞ 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയിലൂടെ അഞ്ച് ലക്ഷം വാഹനങ്ങളാണ് കയറ്റി അയച്ചത്. ഇതുവഴി മാരുതിക്ക് എന്തൊക്കെ ലാഭങ്ങളുണ്ടായി എന്ന് അറിയാമോ.

ഇന്ത്യൻ റെയിൽവേയുടെ സഹായത്തോടെ വാഹനങ്ങൾ കയറ്റി അയച്ചപ്പോൾ 180,000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം തടയാനും അത് പോലെ തന്നെ 63 ദശലക്ഷം ലിറ്ററിലധികം ഇന്ധനം സംരക്ഷിക്കാനും സാധിച്ചുവെന്നാണ് മാരുതി സുസുക്കിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.രാജ്യത്തെ അറുനൂറോളം നഗരങ്ങളിലേക്ക് മാരുതി റെയിൽ മാർഗം വഴി വാഹനങ്ങൾ എത്തിക്കുന്നുണ്ട്. കൂടുതൽ മലിനീകരണം തടയാനും ഇതുമൂലം സാധിക്കുന്നു എന്നതാണ് പ്രത്യേകത.

Maruti Suzuki shipped 5 lakh vehicles railway

മാരുതി സുസുക്കിയുടെ വിൽപ്പന കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 2025 മെയ് മാസത്തില്‍ 13,584 യൂണിറ്റ് വില്‍പ്പനയുമായി മാരുതിയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സ് എട്ടാമതെത്തി. 2024 മെയിലെ 12,681 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ വളര്‍ച്ച 7 ശതമാനമാണ്. മാരുതിയുടെ തന്നെ ടോള്‍ബോയ് ഹാച്ച്ബാക്കായ വാഗണ്‍ആര്‍ 13,949 യൂണിറ്റ് വില്‍പ്പനയുമായി ഏഴാമതുണ്ട്. എന്നാല്‍ 12 മാസം മുമ്പ് 14,492 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്ന കാറിന്റെ വില്‍പ്പന 4 ശതമാനം കുറഞ്ഞു.

2024 മെയ് മാസത്തില്‍ 19,393 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് വമ്പന്‍ ഇടിവ് നേരിട്ടു. 27 ശതമാനം ഇടിവോടെ കഴിഞ്ഞ മാസം സ്വിഫ്റ്റിന് 14,135 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്. 2024 മെയ് മാസത്തില്‍ വിറ്റ 14,186 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം വില്‍പ്പന 15,566 യൂണിറ്റാക്കി ഉയര്‍ത്തി മാരുതിയുടെ സബ് 4 മീറ്റര്‍ എസ്‌യുവിയായ ബ്രെസ മൂന്നാമതെത്തി.

Maruti Suzuki shipped 5 lakh vehicles railway

കഴിഞ്ഞ മാസം മാരുതി ടൊയോട്ടക്ക് കൈമാറിയ വാഹനങ്ങളുടെ എണ്ണവും നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വില്‍പ്പന 2024 മെയ് മാസത്തിലെ 10,490 യൂണിറ്റുകളില്‍ നിന്ന് 10,168 യൂണിറ്റായി കുറഞ്ഞു. പല സെഗ്‌മെന്റുകളിലുമുള്ള ഇടിവ് മാരുതി മറികടന്നത് കയറ്റുമതിയിലെ ശ്രദ്ധേയമായ വളര്‍ച്ചിയിലൂടെയാണ്. 2025 മെയ് മാസത്തില്‍ മാരുതിയുടെ 80% വര്‍ധിച്ചു. 2025 മെയ് മാസത്തില്‍ 31,219 വാഹനങ്ങള്‍ കമ്പനി കപ്പല്‍ കയറ്റി വിട്ടു. കഴിഞ്ഞ വര്‍ഷം മെയില്‍ ഇത് 17,367 യൂണിറ്റ് മാത്രമായിരുന്നു.

ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള പുതിയ മാരുതി 7 സീറ്റര്‍ എസ്‌യുവി വരാന്‍ പോകുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും അടുത്തിടെ നടന്ന ഒരു കോണ്‍ഫറന്‍സില്‍ മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ഈ സാമ്പത്തിക വര്‍ഷം മാരുതിയുടെ പുതിയ എസ്‌യുവി പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചിരുന്നു. പുതിയ ഒരു ഫൈവ് സീറ്റർ എസ്‌യുവിയാണ് മാരുതു സുസുക്കി ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്.

Maruti Suzuki shipped 5 lakh vehicles railway

മാരുതി Y17 കമ്പനിയുടെ എസ്‌യുവി നിരയില്‍ ബ്രെസയ്ക്ക് മുകളിലും ഗ്രാന്‍ഡ് വിറ്റാരയ്ക്ക് താഴെയുമായി സ്ഥാനം പിടിക്കും. കഴിഞ്ഞ വര്‍ഷം തന്നെ മാരുതി ഇന്ത്യയില്‍ 'എസ്‌ക്യൂഡോ' എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. സുസുക്കിയുടെ സ്വന്തം നാടായ ജപ്പാനിലടക്കം നിരവധി വിദേശ വിപണികളില്‍ ഗ്രാന്‍ഡ് വിറ്റാര ഈ പേരിലാണ് വില്‍പ്പനക്കെത്തുന്നത്.

Maruti Suzuki shipped 5 lakh vehicles railway

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 5, 2025, 20:07 [IST]
English summary
Maruti suzuki india shipped 5 18 lakh vehicles through indian railway details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X