പേരുമാറ്റിയ ഇന്നോവ മാരുതിക്ക് നഷ്ടക്കച്ചോടമാണെല്ലോ! 23 കി.മീ മൈലേജുണ്ടായിട്ടും വാങ്ങിയത് വെറും 201 പേര്‍
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി നിലവില്‍ ഒന്നര ഡസനോളം കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ മാരുതി സുസുക്കി ഇന്ത്യയില്‍ 17 കാറുകളാണ് പുറത്തിറക്കുന്നത്. വൈവിധ്യമാര്‍ന്ന പോര്‍ട്‌ഫോളിയോയുടെ മികവില്‍ എതിരാളികള്‍ക്ക് തൊടാന്‍ പറ്റാത്ത ലീഡിലാണ് മാരുതി ഒന്നാം സ്ഥാനത്ത് കുതിക്കിക്കുന്നത്. എന്നിരുന്നാലും മാരുതിയുടെ പോര്‍ഫോളിയോയിലെ എല്ലാ മോഡലുകളും വമ്പന്‍ വില്‍പ്പനയാണെന്ന് കരുതല്ലേ. ഈ 17 മോഡലുകളില്‍ 4 എണ്ണത്തിന് വില്‍പ്പന നാലക്കം തികക്കാന്‍ സാധിച്ചിട്ടില്ല. 2025 ഏപ്രില്‍ മാസത്തില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പന നേടിയ മാരുതി മോഡല്‍ ഏതാണെന്ന് നമുക്ക് നോക്കാം.
മാരുതിയുടെ വാഹന നിരയിലെ ഏറ്റവും പ്രീമിയം മോഡലായ ഇന്‍വിക്‌റ്റോയാണ് കഴിഞ്ഞ മാസം ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള കാര്‍ ആയി മാറിയത്. കഴിഞ്ഞ മാസം പ്രീമിയം എംപിവി എസ്‌പ്രെസോ (726), ജിംനി (431), സിയാസ് (321) എന്നിവയേക്കാള്‍ കുറഞ്ഞ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇന്‍വിക്‌റ്റോക്ക് 201 പുതിയ ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്. 2024 ഏപ്രിലില്‍ വിറ്റ 193 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 4.15 ശതമാനം വളര്‍ച്ചയാണ്.

അറിയാത്തവര്‍ക്കായി പറയട്ടെ, ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജഡ് പതിപ്പാണ് മാരുതി ഇന്‍വിക്‌റ്റോ. നിലവില്‍ 25.51 ലക്ഷം മുതല്‍ 29.22 ലക്ഷം രൂപ വരെയാണ് എംപിവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. വില്‍പ്പന വര്‍ധിപ്പിക്കാനായി അടുത്ത കാലത്തായി ഇന്‍വ്ക്‌റ്റോക്ക് മാരുതി ലക്ഷങ്ങളുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്‍വിക്‌റ്റോയുടെ വലിപ്പം നോക്കിയാല്‍ ഇതിന് 4755 mm നീളവും 1850 mm വീതിയും 1795 mm ഉയരവുമുണ്ട്. ഈ കാറില്‍ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ കഴിയും. മള്‍ട്ടി-ലെയേര്‍ഡ് ക്ലാംഷെല്‍ ബോണറ്റ്, ഡിആര്‍എല്ലുള്ള സ്ലിം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ക്രോം സ്ട്രിപ്പുകള്‍ കൊണ്ട് അലങ്കരിച്ച ഹെക്‌സഗണല്‍ ഗ്രില്‍, വീതിയേറിയ എയര്‍ ഡാം, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് ഇന്‍വിക്‌റ്റോയുടെ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

ഇന്റീരിയറില്‍ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററിയുള്ള പവര്‍ ആംറെസ്റ്റുകള്‍ എന്നിവ കാണാം. ഇന്റഗ്രേറ്റഡ് ഇന്റീരിയര്‍ ലൈറ്റുകള്‍ ഉപയോഗിച്ച് പനോരമിക് സണ്‍റൂഫ് ക്യാബിന്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നു. മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് അധിക സവിശേഷതകള്‍. യാത്രക്കാരുടെ സൗകര്യത്തിനായി മാരുതി സുസുക്കി ഇന്‍വിക്‌റ്റോയില്‍ വണ്‍-ടച്ച് പവര്‍ ടെയില്‍ഗേറ്റും നല്‍കിയിട്ടുണ്ട്.
കാറില്‍ 8 വേ അഡ്ജസ്റ്റബിള്‍ പവര്‍ വെന്റിലേറ്റഡ് സീറ്റുകളുണ്ട്. മുന്‍ സീറ്റുകള്‍, രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍, സൈഡ് ഫോള്‍ഡിംഗ് ടേബിളുകള്‍, മൂന്നാം നിരയില്‍ വണ്‍-ടച്ച് വാക്ക്-ഇന്‍ സ്ലൈഡ് എന്‍ട്രി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയര്‍ബാഗുകളും കമ്പനിയുടെ അടുത്ത തലമുറ സുസുക്കി കണക്റ്റ് സിസ്റ്റവുമുണ്ട്.

ഹൈക്രോസില്‍ നിന്ന് വ്യത്യസ്തമായി ഇന്‍വിക്‌റ്റോ പെട്രോള്‍ ഹൈബ്രിഡ് ഓപ്ഷനില്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. 2.0 ലിറ്റര്‍ എഞ്ചിന്‍ ഇസിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ഇത് 183 bhp പവറും 1250 Nm ടോര്‍ക്കും നല്‍കുന്നു. വെറും 9.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും. പ്രീമിയം എംപിവി ലിറ്ററിന് 23.24 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
ടെയോട്ടയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍ മാരുതിയില്‍ ഫേ്‌ലാപ്പാകാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. മാരുതിയുടെ ബ്രാന്‍ഡ് ഇമേജ്, നോണ്‍-ഹൈബ്രിഡ് വേരിയന്റുകള്‍ ഇല്ലാത്തത്, ADAS ഓട്ടോമാന്‍ സീറ്റുകള്‍ അടക്കമുള്ള ഫീച്ചറുകളുടെ അഭാവം എന്നിവ അതില്‍ ചിലത് മാത്രമാണ്. ഈ കാരണങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ഇത്രയും പണമുള്ളവര്‍ അതുമായി ടൊയോട്ട ഷോറൂമില്‍ പോയി ഇന്നോവ ഹൈക്രോസ് വാങ്ങും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








