കൂട്ടുകച്ചവടത്തില്‍ നഷ്ടം മാരുതിക്ക്! ലക്ഷങ്ങള്‍ ഡിസ്‌കൗണ്ടിട്ടിട്ടും 'മാരുതി ഇന്നോവ' വാങ്ങാന്‍ ആളെത്തുന്നില്ല

കോവിഡ് മഹാമാരിക്കാലത്തിന് ശേഷം ദീര്‍ഘദൂര യാത്രകള്‍ പോകാനായി ഫാമിലി കാറുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിയിരുന്നു. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതിനേക്കാള്‍ സുരക്ഷിതം കുടുംബത്തിലെ എല്ലാവര്‍ക്കും സുഖകരമായി യാത്ര ചെയ്യാന്‍ പറ്റുന്ന മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളാണെന്ന് ഒട്ടേറെ പേര്‍ ചിന്തിച്ചതോടെ ഈ വിഭാഗത്തില്‍ വില്‍പ്പനയും കൂടി. കൂടുതല്‍ സീറ്റുകളുള്ള കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതിന് അനുസരിച്ച് അങ്കത്തട്ടിലെത്തുന്ന കാറുകളുടെ എണ്ണവും വര്‍ധിച്ചു. എന്നാല്‍ കുടുംബങ്ങള്‍ക്ക് അനുയോജ്യമായി രാജ്യത്തെ നമ്പര്‍ 1 ബ്രാന്‍ഡായ മാരുതി സുസുക്കി പുറത്തിറക്കിയ ഒരു കാറിന്റെ വില്‍പ്പന വളരെ കുറവാണ്. ആ കാര്‍ ഏതാണെന്നും അതിന്റെ വില്‍പ്പന കണക്കുകളും നമുക്ക് വിശദമായി പരിശോധിക്കാം.

ജാപ്പനീസ് വാഹന ഭീമന്‍മാരായ സുസുക്കിയും ടൊയോട്ടയും തമ്മില്‍ ആഗോള തലത്തിലുള്ള കൂട്ടുകെട്ടിന്റെ ഫലമായി കാറുകളും സാങ്കേതികവിദ്യകളും പരസ്പരം കൈമാറ്റം ചെയ്യുന്നു. മാരുതിയുടെ ഒന്നിലേറെ ചെറുകാറുകള്‍ റീബാഡ്ജ് ചെയ്ത് വിറ്റ് ടൊയോട്ടയാണ് കൂട്ടുകൃഷിയില്‍ നൂറുമേനി കൊയ്തത്. ടൊയോട്ട തങ്ങളുടെ എന്‍ട്രി ലെവല്‍ കാറുകളുടെ എണ്ണം കൂട്ടിയപ്പോള്‍ മാരുതി ടൊയോട്ടയുടെ പ്രീമിയം കാറാണ് തങ്ങളുടെ ഷോറൂം വഴി വിറ്റഴിക്കാനായി തെരഞ്ഞെടുത്തത്.

maruti invicto running shot

ടൊയോട്ടയുടെ പ്രീമിയം എംപിവിയായ ഇന്നോവ ഹൈക്രോസ് റീബാഡ്ജ് ചെയ്ത് ഇന്‍വിക്‌റ്റോ (Maruti Suzuki Invicto) എന്ന പേരില്‍ 2023ലാണ് മാരുതി വിപണിയിലെത്തിച്ചത്. ഹൈക്രോസിന്റെ സ്വീകാര്യത ഇന്‍വിക്‌റ്റോക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച മാരുതിക്ക് തെറ്റുന്ന കാഴ്ചയാണ് നാം കണ്ടത്. ഹൈക്രോസിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചതാണെങ്കിലും പ്രീമിയം കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ ഇന്‍വിക്‌റ്റോ പാടുപെടുകയാണ്. റഷ്‌ലെയ്ന്‍ പുറത്തുവിട്ട വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 നവംബര്‍ മാസം ഇന്‍വിക്‌റ്റോയുടെ വില്‍പ്പന 410 യൂണിറ്റായിരുന്നു.

434 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന 2024 നവംബറിനെ അപേക്ഷിച്ച് 5.53 ശതമാനത്തിന്റെ നേരിയ ഇടിവാണ് നേരിട്ടത്. അതേസമയം മുന്‍ മാസമായ 2025 ഒക്‌ടോബറുമായി (301 യൂണിറ്റ്) താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം 109 യൂണിറ്റുകള്‍ അധികം വിറ്റ് 36.21 ശതമാനം വളര്‍ച്ച നേടാന്‍ ഇന്‍വിക്‌റ്റോക്ക് സാധിച്ചു. കഴിഞ്ഞ ആറുമാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോഴും ഏറ്റവും ഉയര്‍ന്ന വില്‍പ്പനയുള്ള മാസമാണ് നവംബര്‍. 351 യൂണിറ്റ് വില്‍പ്പന നേടിയ ജൂലൈ ആയിരുന്നു മുമ്പത്തെ ബെസ്റ്റ്.

18 കാറുകള്‍ അടങ്ങുന്ന മാരുതിയുടെ പോര്‍ട്‌ഫോളിയോയില്‍ ഏറ്റവും കുറവ് വില്‍പ്പനയുള്ള രണ്ടാമത്തെ കാറാണ് ഇന്‍വിക്‌റ്റോ. 0 യൂണിറ്റ് വില്‍പ്പനയുള്ള സിയാസ് ആണ് പട്ടികയില്‍ അവസാനം. ഈ മിഡ്‌സൈസ് സെഡാനിന്റെ ഉത്പാദനം കമ്പനി ഇതിനോടകം അവസാനിപ്പിച്ചതാണ്. നവംബറില്‍ ഇന്‍വിക്‌റ്റോക്ക് കമ്പനി 1.40 ലക്ഷം മുതല്‍ 2.18 ലക്ഷം രൂപ വരെ മൂല്യം വരുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കണം.

നിലവില്‍ 24.97 ലക്ഷം മുതല്‍ 28.60 ലക്ഷം രൂപ വരെയാണ് ഇന്‍വിക്‌റ്റോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. 4755 മില്ലീമീറ്റര്‍ നീളവും 1850 മില്ലീമീറ്റര്‍ വീതിയും 1795 മില്ലീമീറ്റര്‍ ഉയരവുമുള്ള ഇന്‍വിക്‌റ്റോയില്‍ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ കഴിയും. 8-സീറ്റര്‍ കോണ്‍ഫിഗറേഷനിലും എംപിവി വാങ്ങാം. മസ്‌കുലാര്‍ ക്ലാംഷെല്‍ ബോഡി, സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ക്രോം കൊണ്ട് ചുറ്റപ്പെട്ട ഹെക്‌സഗണല്‍ ഗ്രില്‍ എന്നിവയാണ് എക്‌സ്റ്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങള്‍.

maruti invicto seats

ആഡംബരവും സുഖസൗകര്യങ്ങളും സംയോജിപ്പിക്കുന്ന ഇന്റീരിയറാണ് കാറില്‍ ഒരുക്കിയിരിക്കുന്നത്.
ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററിയോടുകൂടിയ ഇലക്ട്രിക് ഓട്ടോമന്‍ സീറ്റുകള്‍, ഇന്റഗ്രേറ്റഡ് മൂഡ് ലൈറ്റിംഗുള്ള പനോരമിക് സണ്‍റൂഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, മെച്ചപ്പെട്ട ഉപയോക്തൃ അനുഭവത്തിനായി വണ്‍-ടച്ച് ഇലക്ട്രിക് ടെയില്‍ഗേറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ഡിസയറിനും വിക്ടോറിസിനും ശേഷം 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കുന്ന മാരുതി സുസുക്കിയുടെ മൂന്നാമത്തെ മോഡലായ ഇന്‍വിക്‌റ്റോ സേഫ്റ്റിയുടെ കാര്യത്തിലും കില്ലാടിയാണ്. ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.0 ലിറ്റര്‍ TNGA എഞ്ചിനാണ് മാരുതി ഇന്‍വിക്‌റ്റോയ്ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ ഇസിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

maruti invicto interior

184 bhp പവറും 250 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നത്. വെറും 9.5 സെക്കന്‍ഡിനുള്ളില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ലിറ്ററിന് 22.16 കിലോമീറ്ററാണ് എംപിവിയുടെ ക്ലെയിംഡ് മൈലേജ്. മാരുതി നെക്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മൈലേജ് കണക്കാണ് ഇത്.

ഹൈക്രോസിന്റെ അതേ ഘടനയും ഹൈബ്രിഡ് സംവിധാനവുമായി വരുമ്പോഴും ഇന്‍വിക്‌റ്റോയ്ക്ക് മതിയായ വില്‍പ്പന ലഭിക്കാതിരിക്കാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. ഹൈക്രോസിന്റെ ഉയര്‍ന്ന ട്രിമ്മുകളില്‍ ADAS, ഒട്ടോമന്‍ സീറ്റുകള്‍ പോലുള്ള ചില പ്രീമിയം സവിശേഷതകള്‍ ലഭിക്കുമ്പോള്‍ വില കുറയ്ക്കാനായി ഇന്‍വിക്‌റ്റോയില്‍ മാരുതി ഇവ നല്‍കിയില്ല. ബ്രാന്‍ഡ് വാല്യു, നോണ്‍-ഹൈബ്രിഡ് വേരിയന്റുകളുടെ അസാന്നിധ്യം എന്നിവയാണ് ഇന്‍വിക്‌റ്റോയെ ബാധിക്കുന്ന മറ്റ് രണ്ട് കാരണങ്ങള്‍.

More from DriveSpark

Article Published On: Wednesday, December 17, 2025, 7:00 [IST]
English summary
Maruti suzuki invicto sales 410 units in 2025 november reported 5 53 per cent yoy decline
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X