ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു; തിരികെ വിളിക്കലാണോ ഉദ്ദേശം എന്ന് ഉപഭോക്താക്കൾക്ക് സംശയം
മാരുതി സുസുക്കിയുടെ അഭിമാനമായി മാറിയ ഓഫ്റോഡറായ ജിപ്സിയുടെ പിൻഗാമിയായി എത്തിയ ജിംനിക്ക് ഡിമാൻ്റും ആരാധകരും ഏറെയായിരുന്നു.മഹീന്ദ്ര ഥാറിന് പറ്റിയ എതിരാളിയല്ല, ഓഫ്റോഡിങ്ങിൽ കഴിവില്ല എന്നൊക്കെയുളള കളിയാക്കലുകളൊന്നും തന്നെ ജിംനിയുടെ വിൽപ്പനയെ ഒട്ടും ബാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് ജിംനി പല രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. ഓഫ്റോഡാണെങ്കിലും ഓൺറോഡ് ആണെങ്കിലും പെർഫോമൻസിൻ്റെ മാരുതിയുടെ ഈ കരുത്തൻ മുന്നിൽ തന്നെയുണ്ട്. എന്നാൽ എന്തുകൊണ്ടായിരിക്കും പെട്ടെന്ന് ഡെലിവറി നിർത്തിവയ്ക്കാൻ തീരുമാനമെടുത്തത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഉടനടി മാരുതി സുസുക്കി തങ്ങളുടെ ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവയ്ക്കുന്നതിൻ്റെ കാരണമിത് വരെ വെളിപ്പെടുത്തിയിട്ടില്ല, എന്തായാലും വാഹനങ്ങൾ തിരികെ വിളിക്കാനുള്ള സാധ്യത ഇതുവരെ ഉയർത്തിയിട്ടില്ല, ഫൈവ് ഡോറിൻ്റെ ഡെലവറി മാത്രമേ നിർത്തിയിട്ടുളളു, ത്രീ ഡോർ വേരിയൻ്റുകളുടെ ഡെലിവറിയിൽ തടസമൊന്നും വരില്ല എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കാരണം ഡെലിവറി നിർത്തിവച്ചിരിക്കുന്നത് ഓസ്ട്രേലിയയിലാണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുകയാണ്.

ഇന്ത്യയിൽ നിർമിച്ച സുസുക്കി ജിംനി 5-ഡോർ എസ്‌യുവിയെ ഓസ്‌ട്രേലിയയിൽ ജിംനി XL എന്നാണ് വിളിക്കുന്നത്.ഓസ്‌ട്രേലിയൻ-സ്പെക്ക് സുസുക്കി ജിംനി XL എസ്‌യുവിക്ക് 99 bhp കരുത്തിൽ പരമാവധി 130 Nm പീക്ക് ടോർക്ക് വികസിപ്പിക്കുന്ന പരിചിതമായ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണ് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്. അതായത് മാനുവൽ ഓപ്ഷൻ ഇവിടെ ലഭ്യമല്ലെന്ന് ചുരുക്കം
ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. അതിനാൽ ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും. ഇന്ത്യയിൽ 12.75 ലക്ഷം രൂപ മുതൽ 14.95 ലക്ഷം രൂപ വരെയാണ് മാരുതി ജിംനിയുടെ എക്സ്ഷോറൂം വില വരുന്നത്. ലാഡർ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്ന എസ്‌യുവി ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ മോഡൽ കൂടിയാണ്.

ഏകദേശം 1,200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളതെന്നാണ് കണക്കുകൾ. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളും ജിംനി എസ്‌യുവിയിൽ സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
3-ഡോര്‍ ജിംനി ഇന്ത്യയിലും ജപ്പാനിലും നിര്‍മ്മിക്കുന്നുണ്ട്. അതേസമയം 5-ഡോര്‍ മോഡല്‍ ഇന്ത്യയില്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ദക്ഷിണാഫ്രിക്കക്ക് ശേഷം മാരുതി സുസുക്കി 5 ഡോര്‍ ജിംനി എസ്യുവി ലഭിക്കുന്ന രണ്ടാമത്തെ പ്രധാന വിദേശ വിപണിയാണ് ഓസ്ട്രേലിയ. സീറ്റ, ആല്‍ഫ, ആല്‍ഫ AT എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ജിംനിയുടെ ഇന്ത്യ-സ്‌പെക്ക് പതിപ്പ് ദക്ഷിണാഫ്രിക്കയിലെത്തിയത്.

അതേസമയം ജിംനി ലൈറ്റ്, ജിംനി, ജിംനി XL എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സുസുക്കി എസ്‌യുവി ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്നത്. ഇതില്‍ XL മാത്രമാണ് 5-ഡോര്‍ മോഡല്‍. ജിംനിയുടെ ഓസ്‌ട്രേലിയയിലെ വില വിശദമായി നോക്കുമ്പോള്‍ ജിംനി ലൈറ്റ് എംടിക്ക് 30,490 ഓസ്‌ട്രേലിയന്‍ ഡോളറാണ് വില (ഏകദേശം 16.7 ലക്ഷം രൂപ).
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








