ജിപ്സിയുടെ പിൻഗാമിക്ക് കച്ചോടം വളരെ ശോകം! ഒക്ടോബർ മാസത്തെ കണക്കുകൾ പുറത്ത്

ഇന്ത്യൻ ഓഫ്-റോഡ് എസ്‌യുവികളുടെ ലോകത്ത് ഒരുപാട് പ്രതീക്ഷകളുമായി എത്തിയ മോഡലായിരുന്നു മാരുതി സുജുക്കി ജിംനി. ഥാറിനെതിരെ ഫൈവ് ഡോർ ഡിസൈനിൽ അവതരിപ്പിച്ച ഈ ലൈഫ്സ്റ്റൈൽ ഓഫ്റോഡർക്ക് തുടക്കത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നതെങ്കിലും പോക പോക എല്ലാവർക്കും ജിംനിയോടുളള താൽപ്പര്യം കുറഞ്ഞു വരികയായിരുന്നു. പിന്നീട് വിൽപ്പനയിൽ തുടർച്ചയായ ഇടിവാണ് കണ്ടത്. 2025 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കാര്യമായ മെച്ചം ഒന്നും ഇല്ലെങ്കിലും സെപ്റ്റംബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനത്തിൻ്റെ വർധനവുണ്ട്. 100 ശതമാനമെന്ന് കേൾക്കുമ്പോൾ ഞെട്ടിയല്ലേ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കണേ.

2025 ഒക്ടോബറിൽ മാരുതി സുസുക്കി ജിംനി വെറും 592 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. സെപ്റ്റംബർ മാസത്തിൽ വിറ്റുപോയത് 296 യൂണിറ്റുകളായിരുന്നത് കൊണ്ടാണ് രണ്ട് മാസങ്ങളിലേയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ 100 ശതമാനം വർധവനുണ്ട് എന്ന് കണക്കാക്കുന്നത്. ഷോറൂമുകളിൽ പോലും വാഹനം ബുക്ക് ചെയ്തതിന് ശേഷമാണ് പ്ലാൻ്റിൽ നിന്ന് വാഹനം എത്തിക്കുന്നത്. വിൽപ്പന കുറവായത് കൊണ്ട് തന്നെ വെറുതേ ഡീലർഷിപ്പിൽ കിടന്ന് പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

Maruti Suzuki Jimny October 2025 Sales Report

ഥാറുമായിട്ടാണ് എല്ലാവരും ജിംനിയെ താരതമ്യം ചെയ്യുന്നത്, അത് കൊണ്ട് തന്നെ റോഡ് പ്രസൻസിൻ്റെ കാര്യത്തിൽ ജിംനിക്ക് ഥാറിനോട്ട് മുട്ടി നിൽക്കാൻ അൽപ്പം പ്രയാസമായിരിക്കും. അതിനൊപ്പം തന്നെ വിലയും അൽപ്പം കൂടുതലാണ് എന്ന പ്രതികരണം കൂടി എത്തിയതോടെ വിൽപ്പന മൂക്കും കുത്തി താഴേക്ക് വരികയായിരുന്നു. ലക്ഷങ്ങളുടെ ഓഫറുകൾ വരെ പ്രഖ്യാപിച്ചുവെങ്കിലും മാർക്കറ്റിൽ വലിയ പ്രതികരണം സൃഷ്ടിക്കാൻ സാധിച്ചില്ല എന്നതാണ് സത്യം.

ജിഎസ്ടി ഇളവ് കൂടി വന്നതോടെ വാഹനത്തിന് നല്ല രീതിയിൽ വില കുറഞ്ഞിരുന്നു. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിക്ക് 44000 മുതല്‍ 52000 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. 44000 രൂപ കുറഞ്ഞതോടെ ബേസ് സീറ്റ MT വേരിയന്റിന്റെ വില 12.32 ലക്ഷം രൂപയായി. ടോപ്പ്-സ്‌പെക്ക് ആല്‍ഫ AT വേരിയന്റ് വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ 52000 രൂപ കുറച്ച് കൊടുത്താല്‍ മതി. 5 ഡോര്‍ എസ്‌യുവിയുടെ ടോപ് സ്‌പെക് വേരിയന്റിന്റെ പുതിയ വില 14.29 ലക്ഷം രൂപയാണ്.

Maruti Suzuki Jimny October 2025 Sales Report

മാരുതി സുസുക്കി ജിംനിയുടെ ത്രീ-ഡോര്‍ പതിപ്പ് ആഗോള വിപണിയില്‍ മികച്ച ജനപ്രീതി നേടിയിട്ടുണ്ട്. ഇതും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. വണ്ടിപ്രാന്തന്‍മാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ജിപ്‌സിയുടെ പിന്‍ഗാമിയായി കമ്പനി ജിംനി 5 ഡോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയായിരുന്നു. ഓഫ്-റോഡ് പ്രേമികളെ ആകര്‍ഷിക്കുന്നതിനായി വാഹനം 4x4 സിസ്റ്റത്തോടുകൂടിയ ബോഡി-ഓണ്‍-ഫ്രെയിം ഡിസൈനിൽ കൊണ്ടുവന്നത്.

പവർട്രെയിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 105 bhp പവറും 134 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. മാനുവല്‍ വേരിയന്റിന് 16.94 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് 16.39 കിലോമീറ്റര്‍ മൈലേജാണ് പറയുന്നത്.

Maruti Suzuki Jimny October 2025 Sales Report

ഏകദേശം 1,200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളതെന്നാണ് കണക്കുകൾ. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളും ജിംനി എസ്‌യുവിയിൽ സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 15, 2025, 11:45 [IST]
English summary
Maruti suzuki jimny october 2025 sales report details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X