കൊട്ടും കുരവയുമായി എത്തിയ ജിംനിയോട് പിണക്കമോ ; നവംബറിൽ വിറ്റ കണക്ക് കണ്ട് കണ്ണുനിറഞ്ഞ് മാരുതി

ഓഫ്റോഡ് എസ്‌യുവികൾക്കിടയിൽ മഹീന്ദ്രയുടെ ഥാറിന് എന്നും ഒന്നാം സ്ഥാനം തന്നെയാണ്. എതിരാളിയെ മലത്തിയടിക്കുമെന്ന രീതിയിലാണ് ഥാറിനെതിരെ ജിംനിയെ അവതരിപ്പിച്ചത്. പക്ഷേ ഇപ്പോൾ ജിംനിയെ ആർക്കും വേണ്ട എന്നൊരും അവസ്ഥയാണേ.നവംബറിൽ മഹീന്ദ്ര ഥാർ 10,234 യൂണിറ്റുകൾ വിറ്റ് മികച്ച പ്രകടനം തുടർന്നെങ്കിൽ മാരുതി ജിംനിക്ക് ഇതേ മാസം 802 യൂണിറ്റുകൾ മാത്രമാണ് വിൽക്കാനായത്. 12.32 ലക്ഷം മുതൽ 14.45 ലക്ഷം രൂപ വരെ വിലയുള്ള ജിംനിക്ക് മികച്ച ഫീച്ചറുകളുണ്ട്. എങ്കിലും, വിൽപ്പനയിൽ വാഹനം അമ്പേ പരാജയപ്പെട്ടു.

ജിഎസ്ടി കുറഞ്ഞപ്പോൾ 44,000 മുതൽ 51,900 രൂപ വരെ വില കുറച്ചിരുന്നു. എന്നിട്ട് പോലുംആളുകൾക്ക് ജിംനിയോട് പഴയ താൽപ്പര്യം ഇല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ഇപ്പോൾ ഡിസംബറിൽ 1 ലക്ഷം രൂപ വരെ പരമാവധി ആനുകൂല്യങ്ങളാണ് മാരുതി സുസുക്കി ജിംനിക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഓഫ്-റോഡര്‍ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടിന്റെ രൂപത്തില്‍ ഓഫര്‍ ലഭ്യമാണ്.

Maruti Suzuki Jimny

എക്സ്ചേഞ്ച്, സ്‌ക്രാപ്പേജ് പോലുള്ള ബോണസുകള്‍ ഈ കാറില്‍ ലഭ്യമല്ല. മാരുതി സുസുക്കി ജിംനിയുടെ 5 ഡോര്‍ പതിപ്പ് എസ്‌യുവിയുടെ 3 ഡോര്‍ പതിപ്പിന്റെ അതേ ഡിസൈന്‍ ഫിലോസഫിയാണ് പിന്തുടരുന്നത്. ഇത് ഒരു ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിച്ചിരിക്കുന്നു. കൂടാതെ സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD ഡ്രൈവ്ട്രെയിന്‍ സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ഏത് വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിലേക്കും ഇത് കൊണ്ടുപോകാന്‍ സാധിക്കും.

മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമായ 1.5 ലിറ്റര്‍ എഞ്ചിനാണ് ജിംനിക്ക് കരുത്ത് പകരുന്നത്. ഇതിലെ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15B മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 105 bhp പവറും 134 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് AT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

Maruti Suzuki Jimny

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, വാഷര്‍ ഫ്രണ്ട് ആന്‍ഡ് റിയര്‍ വൈപ്പറുകള്‍, ഡേ ആന്‍ഡ് നൈറ്റ് ഐആര്‍വിഎം, പിഞ്ച് ഗാര്‍ഡ് ഡ്രൈവര്‍-സൈഡ് പവര്‍ വിന്‍ഡോ ഓട്ടോ അപ്/ഡൗണ്‍, റീക്ലൈനിംഗ് ഫ്രണ്ട് സീറ്റുകള്‍, കണ്‍ട്രോളുകളുള്ള മൗണ്ടഡ് മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേ, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളുള്ള ഫ്രണ്ട്, റിയര്‍ സീറ്റുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വെല്‍ഡഡ് ടോ ഹുക്കുകള്‍, ഡ്രിപ്പ് റെയിലുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആല്‍ഫ-ഗ്രേഡ് അലോയ് വീലുകള്‍, ബോഡി-ഡോര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, വാഷറുകളുള്ള എല്‍ഇഡി ഓട്ടോ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, പുഷ്-ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആര്‍ക്കാമിസ് സറൗണ്ട് സൗണ്ട് എന്നിവയൊക്കെയാണ് മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നത്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം ചെറിയ വലിപ്പത്തിലുള്ള ജിംനി, പരുക്കന്‍ കുന്നിന്‍ പ്രദേശങ്ങള്‍ കീഴടക്കാന്‍ വളരെ ഫലപ്രദമാണ്. കുന്നുകളിലും മലനിരകളിലും വാഹനമോടിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നെങ്കില്‍ ജിംനി ഒരു മികച്ച കൂട്ടാളിയാകും. മാത്രമല്ല എഞ്ചിന്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ ദിവസം മുഴുവന്‍ ഹൈവേകളില്‍ 90-110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ എസ്‌യുവിക്ക് കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 14, 2025, 21:57 [IST]
English summary
Maruti suzuki jimny posted 802 units in november details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X