പുതിയ കാലത്തേക്ക് പുതിയ ലോഗോ! മാരുതി സുസുക്കിയുടെ പുതിയ ലോഗോയുടെ ഗുട്ടൻസ് ഇതായിരുന്നോ
ഏത് ഇരുട്ടത്തും തിരിച്ചറിയാൻ സാധിക്കുന്ന ഒരു ബ്രാൻഡ് ലോഗോ ഏതാണെന്ന് ചോദിച്ചാൽ അത് മാരുതി സുസുക്കിയുടേതാണ് എന്നതാണ് ഉത്തരം. കാരണം കുട്ടിക്കാലം മുതലേ കണ്ട് പരിചയിച്ച ഒരു ബ്രാൻഡ് ലോഗോ ആണ് അത്. നീണ്ട 22 വർഷങ്ങൾക്ക് ശേഷം മാരുതി സുസുക്കി തങ്ങളുടെ ലോഗോയിൽ മാറ്റം വരുത്തിയിരിക്കുകയാണ്. എന്നാൽ എന്തുകൊണ്ടായിരിക്കും പെട്ടെന്ന് ലോഗോയിൽ ഒരു മാറ്റം കൊണ്ടു വരാൻ കമ്പനി തീരുമാനിച്ചത്. ഈ ലോഗോയ്‌ക്കൊപ്പം, ഇംഗ്ലീഷിൽ "ബൈ യുവർ സൈഡ്" എന്ന പേരും ടാഗ്‌ലൈനായി നൽകിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഉപഭോക്താക്കളിലാണ് തങ്ങളുടെ ശ്രദ്ധ എന്നാണ് മാരുതി സുസുക്കി പറഞ്ഞ് വയ്ക്കുന്നത് എന്ന് വ്യക്തം.
പുതിയ ലോഗോയ്ക്ക് അതേ S ഡിസൈൻ ആണ് കമ്പനി നൽകിയിരിക്കുന്നതെങ്കിലും അതിന്റെ ഐഡന്റിറ്റി അതേപടി നിലനിർത്തിയിട്ടുണ്ട്. എന്നാൽ പഴയ ലോഗോയിൽ മധ്യഭാഗത്ത് അൽപ്പം വലിപ്പമുണ്ടായിരുന്നു. ഇപ്പോഴത്തെ ലോഗോ വളരെ പരന്നതാണ് എന്നതാണ് വ്യത്യാസം. പുതിയ കാലത്തിനൊത്ത് അനുയോജ്യമായ രീതിയിലാണ് ബ്രാൻഡ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻപ് ക്രോം ഫിനിഷിലായിരുന്നെങ്കിൽ ഇപ്പോൾ അത് സിൽവർ നിറത്തിലാണ് തീർത്തിരിക്കുന്നത്.

2025 ലെ ജപ്പാൻ മൊബിലിറ്റി ഷോയിലായിരുന്നു പുതിയ ലോഗോ ആദ്യമായി പ്രദർശിപ്പിച്ചത്. ഇത് ഇതിനകം തന്നെ കമ്പനിയുടെ കൺസെപ്റ്റ് കാറുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്, ക്രമേണ ഇത് പ്രൊഡക്ഷൻ മോഡലുകളിലേക്കും കൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ മാരുതിയുടെ പുതിയ മിഡ്സൈസ് എസ്‌യുവിയായ വിക്ടോറിസിൽ പുതിയ ലോഗോ കാണാൻ സാധിക്കുമെന്നാണ് തോന്നുന്നത്. അതിന് ശേഷം മറ്റ് മോഡലുകളിലേക്കു വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.
സൂപ്പർ ഹിറ്റായ ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മിഡ്-സൈസ് എസ്‌യുവിയായ വിക്ടോറിസ് നിർമിച്ചിരിക്കുന്നത്. എന്നാൽ പുതിയ ബോഡിഷെൽ, വ്യത്യസ്തമായ ഡിസൈൻ, ഫീച്ചറുകളുടെ നീണ്ട നിര എന്നിവ ഇതിനുണ്ട്. മൈൽഡ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി, സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ വിവിധ വേരിയന്റുകളിൽ ഇത് ലഭ്യമാണ്.

മുൻപ് ഫ്ലാഗ്ഷിപ്പ് മോഡലുകൾ ഇല്ലാതിരുന്ന മാരുതിയുടെ അരീന ഡീലർഷിപ്പുകൾ വഴിയാണ് വിക്ടോറിസ് വിപണിയിൽ എത്തുന്നത്. അരീന നെറ്റ്‌വർക്കിനായി പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എസ്‌യുവി പുതിയ മാനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിവയായിരിക്കും മാരുതി സുസുക്കിയുടെ പുത്തൻ എസ്‌യുവിയിലെ ആ വേരിയന്റുകൾ.
ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡൽ എന്ന പ്രത്യേകതയും വിക്ടോറിസിനുണ്ട്. വൈവിധ്യങ്ങൾ നിറഞ്ഞ വേരിയന്റുകളും, ആകർഷകമായ വിലയും, സുരക്ഷിതത്വവും, സൗകര്യപ്രദവുമായ, മികച്ച ഫീച്ചറുകളുമുള്ള ഒരു എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഫാമിലികളെ ലക്ഷ്യമിട്ടുള്ളതാണ് വാഹനം.

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വിക്ടോറിസിന് കരുത്ത് പകരുന്നത്. ഇത് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 101 bhp കരുത്തിൽ പരമാവധി 139 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിൽ 1.5 ലിറ്റർ, ത്രീ-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് ഏകദേശം 99 bhp പവറിൽ 120-130 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്.
LXi വേരിയൻ്റ് മാനുവൽ ട്രാൻസ്മിഷൻ മോഡലിൻ്റെ എക്സ്ഷോറൂം വില 10.50 ലക്ഷം രൂപയാണ്.1.5 ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ മോഡലായ ടോപ്പ് എൻഡ് വേരിയൻ്റ് ZXi+ ന് 17.70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി വരുന്നത്. ഇനി ഓൾവീൽഡ്രൈവ് അല്ലെങ്കിൽ സിഎൻജി വേരിയൻ്റിലേക്ക് നോക്കിയാൽ 14.57 ലക്ഷം രൂപ മുതൽ 18.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








