വില കൂടുന്നതിന് മുമ്പേ ഷോറൂം കാലിയാക്കി ജനം! ജനുവരിയില്‍ മാരുതി വിറ്റത് 2.12 ലക്ഷം കാറുകള്‍

ഫെബ്രുവരി പിറന്നതോടെ കാര്‍ കമ്പനികളുടെ 2024 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കം എങ്ങനെ ഉണ്ടെന്നറിയാനുള്ള ആകാംക്ഷയിലായിരിക്കും വാഹനപ്രേമികള്‍. ബ്രാന്‍ഡുകള്‍ ഓരോന്നായി 2025 ജനുവരിയിലെ തങ്ങളുടെ വില്‍പ്പന കണക്കുള്‍ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ തന്നെ ഇന്ത്യയിലെ നമ്പര്‍ 1 ബ്രാന്‍ഡ് ആയ മാരുതി സുസുക്കി റെക്കോഡ് വില്‍പ്പനയോടെ കിരീടം നിലനിര്‍ത്തി. കമ്പനിയുടെ ഏറ്റവും വലിയ പ്രതിമാസ വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തിയാണ് ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് പുതുവര്‍ഷത്തിന് ബ്ലോക്ക് ബസ്റ്റര്‍ സ്റ്റാര്‍ട്ട് നല്‍കിയത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025 ജനുവരിയില്‍ 2,12,251 യൂണിറ്റ് വില്‍പ്പന നടത്തി. കമ്പനിയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമാസ വില്‍പ്പന കൂടിയാണിത്. 2024 ജനുവരിയില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 1,99,364 യൂണിറ്റായിരുന്നു. മാരുതിയുടെ ചില എതിരാളികള്‍ക്ക് ഒരു കൊല്ലം കൊണ്ട് പോലും ഇത്രയും കാറുകള്‍ വില്‍ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് രസകരം. ജനപ്രിയ ബ്രാന്‍ഡിന്റെ ആഭ്യന്തര വില്‍പ്പന 173,599 യൂണിറ്റായിരുന്നു. 12 മാസം മുമ്പ് മാരുതി 166802 കാറുകളായിരുന്നു ഇന്ത്യയില്‍ വിറ്റത്.

maruti suzuki arena

അതേസമയം കഴിഞ്ഞ മാസം 27,100 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2024 ജനുവരിയില്‍ കയറ്റുമതി കണക്കുകള്‍ 23,932 യൂണിറ്റ് ആയിരുന്നു. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ആള്‍ട്ടോ, എസ്-പ്രെസ്സോ എന്നിവ ഉള്‍പ്പെടുന്ന മിനി സെഗ്മെന്റില്‍ നേരിയ ഇടിവ് നേരിട്ടു. 2024 ജനുവരിയില്‍ 15,849 യൂണിറ്റ് വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം ഈ വിഭാഗത്തില്‍ വില്‍പ്പന 14,241 യൂണിറ്റായിരുന്നു.

ബലേനോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ കാറുകളുള്ള കോംപാക്റ്റ് സെഗ്മെന്റില്‍ ആകെ 82,241 യൂണിറ്റുകളുടെ വില്‍പ്പന നടന്നു. 2024 ജനുവരിയില്‍ വിറ്റ 76,533 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ വളര്‍ച്ചയാണ്. ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, XL6, ജിംനി, ഇന്‍വിക്്‌റ്റോ തുടങ്ങിയ മോഡലുകളുള്ള യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റ്. ഈ വിഭാഗം 65,093 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷത്തെ 62,083 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പന മെച്ചപ്പെട്ടു.

2024 maruti swift

മിഡ്‌സൈസ് സെഡാനായ സിയാസും 2025 ജനുവരിയില്‍ 768 യൂണിറ്റുകളുമായി വളര്‍ച്ച കൈവരിച്ചു. 12 മാസം മുമ്പ് ഈ കാറിന്റെ വില്‍പ്പന വെറും 363 യൂണിറ്റ് ആയിരുന്നു. ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (LCV) വിഭാഗത്തിലെ ഏക ഉല്‍പ്പന്നമായ സൂപ്പര്‍ കാരിയുടെ 4089 യൂണിറ്റുകള്‍ വിറ്റു. 2024 ജനുവരിയില്‍ ഇതിന്റെ വില്‍പ്പന 3412 യൂണിറ്റായിരുന്നു.

ഇതിനുപുറമെ മറ്റ് വാഹന നിര്‍മാതാക്കള്‍ക്കുള്ള വില്‍പ്പന 7,463 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മാരുതിയുടെ 5229 കാറുകളായിരുന്നു ടൊയോട്ട വാങ്ങിയത്. ഇതെല്ലാം കൂടി ചേര്‍ത്ത് 2024 ജനുവരിയില്‍ 1,75,443 യൂണിറ്റുകളായിരുന്ന ആഭ്യന്തര വില്‍പ്പന 2025 ജനുവരിയില്‍ 1,85,151 യൂണിറ്റുകളായി വര്‍ധിച്ചു.

maruti fronx

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന കയറ്റുമതിക്കാരായ മാരുതി സുസുക്കി 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഏകദേശം 100 രാജ്യങ്ങളിലേക്കായി 3.23 ലക്ഷത്തിലധികം വാഹനങ്ങള്‍ കപ്പല്‍ കയറ്റി വിട്ടു. 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ കമ്പനിയുടെ പങ്ക് 43.5% ആണ്. 2024 ഓഗസ്റ്റില്‍ കയറ്റുമതി ആരംഭിച്ച ഫ്രോങ്ക്‌സിന് ജപ്പാനില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യ ജിംനി 5-ഡോര്‍ എസ്‌യുവിയും അടുത്തിടെ ജപ്പാനില്‍ എത്തിയിട്ടുണ്ട്.

അരീന, നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ കമ്പനി മൊത്തം 17 മോഡലുകള്‍ വില്‍ക്കുന്നുണ്ട്. 2025 ഫെബ്രുവരി 1 മുതല്‍ കമ്പനി തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പാക്കിയിരുന്നു. സെലേറിയോ ഹാച്ച്ബാക്കിനാണ് ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ചത്. സിയാസ്, ജിംനി മോഡലുകള്‍ക്ക് കുറഞ്ഞ അളവില്‍ മാത്രമാണ് വില കൂടിയത്. വില വര്‍ധനവിന് മുമ്പ് കാര്‍ വാങ്ങാന്‍ ജനങ്ങള്‍ ഷോറൂമിലേക്ക് ഒഴുകിയാതാകാം ഒരുപക്ഷേ ജനുവരിയില്‍ മാരുതിക്ക് റെക്കോഡ് വില്‍പ്പന നേടാന്‍ സഹായിച്ചത്.

More from DriveSpark

Article Published On: Monday, February 3, 2025, 9:42 [IST]
English summary
Maruti suzuki marked highest ever monthly sales of 2 12 lakh units in january 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X