നെക്സയിൽ 1.55 ലക്ഷം രൂപ വരെ ഓണം ഓഫർ; ഇപ്പോൾ വാങ്ങിയാൽ കൈനിറയെ സമ്മാനങ്ങളും

ഉത്സവകാലത്താണ് പല ബ്രാൻഡുകളുടെ തങ്ങളുടെ മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിക്കുന്നത്. ആ കൂട്ടത്തിൽ മാരുതി സുസുക്കി എന്നും ഒരു പടി മുന്നിൽ തന്നെയാണ്.തങ്ങളുടെ ഉപഭോക്താക്കളുടെ മനസറിഞ്ഞാണ് ഓഫറുകൾ പ്രഖ്യാപിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങളുടെ വിൽപ്പന കൈകാര്യം ചെയ്യുന്നത് നെക്സ ഡീലർഷിപ്പിലാണ്. ജനപ്രിയ മോഡലുകളാണ് ഇഗ്നിസ്, ബലേനോ,ഫ്രോങ്ക്സ്,ഗ്രാൻഡ് വിറ്റാര,XL6, ഇൻവിക്ടോ പിന്നെ ഓഫ്റോഡ് പ്രേമികളുടെ ഇഷ്ടമോഡലും ജിപ്സിയുടെ പിൻഗാമിയായി എത്തിയ ജിംനിയുമാണ് നെക്സ ഷോറൂമുകളിൽ ലഭ്യമാകുന്ന മോഡലുകൾ. മറ്റ് മോഡലുകളൊക്കെ അരീന ഡീലർഷിപ്പുകളിലൂടെയാണ് വിൽക്കുന്നത്. കോട്ടയത്തെ നെക്സ ഷോറൂമുകളിലെ കിടിലൻ ഓഫറുകളും സമ്മാനങ്ങളും എന്തൊക്കെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

നെക്സ ഷോറൂമിലെ കുഞ്ഞൻ ഹാച്ച്ബാക്കിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ ഇഗ്നിസിന് ഓണം ഓഫറായി മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 25,000 രൂപയാണ് കൺസ്യൂമർ ഓഫറായി ലഭിക്കുന്നതെങ്കിൽ ഓട്ടോമാറ്റിക്ക് വേരിയൻ്റിന് 30,000 രൂപ വരെ ലഭിക്കും. ഇനി പ്രത്യേക ഓണം ഓഫറായി രണ്ട് വേരിയൻ്റുകൾക്കും 20,000 രൂപയും എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും മറ്റ് ചെറിയ ഓഫറുകളെല്ലാം ചേർത്ത് 75,000 രൂപയോളം ലഭിക്കുന്നുണ്ട്.

nexa dealership offering 1 5 lakh discounts

ബലേനോയിലേക്ക് നോക്കിയാൽ 7 വേരിയൻ്റുകളിലായി പെട്രോൾ, സിഎൻജി മോഡലുകൾക്ക് നെക്സ പ്രഖ്യാപിച്ചിരിക്കുന്നത് 90,000 രൂപയോളമാണ്. കൺസ്യൂമർ ഓഫറിൽ കിറ്റ് ലഭിക്കുന്നുണ്ട് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.ബലേനോയുടെ ചേട്ടനായി എത്തിയ ഫ്രോങ്ക്സിന് വിൽപ്പനയിൽ മികച്ച മുന്നേറ്റം തന്നെയാണ് കാഴ്ച്ചവയ്ക്കുന്നത്.1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1 ലിറ്റർ ടർബോ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് ലഭ്യമാകുന്നത്.

ഈ ഓണക്കാലത്ത് ഫ്രോങ്ക്സിന് വേണ്ടി നെക്സ ഡീലർഷിപ്പ് നൽകുന്നത് 1.15 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ്. 1.2 ലിറ്റർ മോഡലിന് 55,000 രൂപ വരെയും 1 ലിറ്റർ ടർബോ വേരിയൻ്റിന് 1.15 ലക്ഷം രൂപ വരേയും ഡീലർഷിപ്പ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 7.55 ലക്ഷം രൂപ മുതൽ 12.91 ലക്ഷം വരെയാണ് മാരുതിയുടെ സബ്-4 മീറ്റർ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

nexa dealership offering 1 5 lakh discounts

ഇനി കൂട്ടത്തിലെ ഹൈബ്രിഡ് കരുത്തുളളതും എസ്‌യുവികളിൽ ഒന്നാമനുമായ ഗ്രാൻഡ് വിറ്റാരയ്ക്ക് നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കിടിലൻ ഓഫറാണ് നെക്സ ഡീലർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.55 ലക്ഷം രൂപയുടെ ഓഫറും അതിനൊപ്പം തന്നെ എക്സ്റ്റൻ്റഡ് വാറൻ്റിയുമാണ് ലഭിക്കുന്നത്. ഗ്രാൻഡ് വിറ്റാരയ്ക്ക് മാത്രമാണ് ഈ തരത്തിലൊരു ഓഫർ ലഭിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 11.42 ലക്ഷം രൂപ മുതൽ 20.68 ലക്ഷം രൂപ വരെയാണ് ഗ്രാൻഡ് വിറ്റാരയ്ക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

എംപിവി സെഗ്മെൻ്റിൽ എർട്ടിഗയുടെ മൂത്ത സഹോദരനായി കളത്തിലെത്തിയ പ്രീമിയം മോഡലാണ് XL6. ഈ ഓണക്കാലത്ത് ഫാമിലിയോടൊപ്പം കറങ്ങാൻ ഒരു സെവൻ സീറ്ററാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അതിന് ഇതിൽപ്പരം ഒരു മികച്ച ഓപ്ഷൻ വേറെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. 30,000 രൂപയുടെ ഓഫറാണ് നെക്സ ഡീലർഷിപ്പ് XL6 മോഡലിന് പ്രഖ്യാപിച്ചിരിക്കുന്നത്.

nexa dealership offering 1 5 lakh discounts

ജിപ്സിയുടെ പകരക്കാരനായി വിപണിയിലെത്തി മഹീന്ദ്ര ഥാറിനോട് പോലു മുഖാമുഖം നിന്ന് പോരുതാൻ തൻ്റേടം കാണിച്ച് ഓഫ്റോഡറായ ജിംനിക്ക് ഈ ഓണക്കാലത്ത് 1.20 ലക്ഷം രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നുണ്ട്. ലുക്കിൽ അല്ല വർക്കിലാണ് മോനേ കാര്യമെന്ന് ജിംനി പല സന്ദർഭങ്ങളിലും തെളിയിച്ചിട്ടുമുളളതാണ്. ടൊയോട്ടയുമായി കൈകോർത്തതിലൂടെ പിറവിയെടുത്ത മാരുതിയടെ ഹൈക്രോസ് എന്ന് വിളിപ്പേരുളള ഇൻവിക്ടോയ്ക്ക് 1.40 ലക്ഷം രൂപ വരെ ഓഫറുണ്ട്.

മാരുതി സുസുക്കിയുടെ എക്കാലത്തേയും ജനപ്രിയ സെഡാൻ മോഡലായ സിയാസിനുമുണ്ട് ഈ ഓണക്കാലത്ത് നല്ല കിടിലൻ ഡിസ്കൗണ്ട്. സിഗ്മ,ഡെൽറ്റ,സീറ്റ,ആൽഫ എന്നിങ്ങനെ നാല് വേരിയൻ്റുകൾക്കും 1.25 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ അറിയാൻ നിങ്ങളുടെ അടുത്തുളള നെക്സ ഷോറൂമിൽ നേരിട്ട് പോയി ചോദിച്ചറിയുകയും വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവ് നടത്താനും മറക്കരുതേ.

nexa dealership offering 1 5 lakh discounts

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 9, 2025, 17:45 [IST]
English summary
Maruti suzuki nexa dealership offering discounts upto 1 5 lakh all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X