കൈനീട്ടം കിട്ടിയ കാശ് കൈയിലിരിക്കും; ഫ്രോങ്ക്സിന് കിടിലൻ ഓഫറുമായി മാരുതി സുസുക്കി
വിഷു ആഘോഷം കഴിഞ്ഞപ്പോഴേക്കും മാരുതി സുസുക്കിയുടെ വക മറ്റൊരു കൈനീട്ടം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. അത് മറ്റൊന്നുമല്ല നെക്സ് ഷോറൂമുകളിൽ വിൽപ്പനയിൽ ഒന്നാമതാണ് ഫ്രോങ്ക്സ്.ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സിൻ്റെ വരവോടെ പൊളിച്ചെഴുതുകായിരുന്നു. ബലേനോയ്ക്കും ബ്രെസയ്ക്കും ഇടയിലാണ് സ്ഥാനമെങ്കിലും ആളുകൾ വളരെ വേഗത്തിൽ തന്നെ മോഡലിനെ മനസിലാക്കിയെടുത്തതോടെ ഫ്രോങ്ക്‌സിന്റെ തലവര തെളിയുകയായിരുന്നു. ഡിസൈനിലെ പുതുമയാണ് ഏവർക്കും ഇഷ്‌ടമായത്. ഇപ്പോൾ ഫ്രോങ്ക്സിന് മാരുതി സുസുക്കി ഒരു ലക്ഷം രൂപ വരെയുളള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ വാങ്ങിയാൽ പോക്കറ്റ് കീറില്ല എന്ന് ചുരുക്കം.ഫ്രോങ്ക്സിന് മാരുതി സുസുക്കി എന്തൊക്കെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അറിയാൻ മുഴുവൻ വായിക്കാൻ മറക്കരുതേ.
ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്സിനെ അഴകുറ്റതാക്കുന്നത്.

ഫ്രോങ്ക്‌സിന്റെ ടർബോ-പെട്രോൾ വേരിയൻ്റുകളിലാണ് മാരുതി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 93000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇതിൽ 35000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, അതോടൊപ്പം തന്നെ 43000 രൂപ വിലയുള്ള വെലോസിറ്റി ആക്‌സസറി കിറ്റ് എന്നിവയിൽ സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നുണ്ട്. 15,000 രൂപ വരെയുളള സ്ക്രാപ്പേജ് ബോണസ് അല്ലെങ്കിൽ 10,000 രൂപ വരെയുളള എക്സ്ചേഞ്ച് ബോണസ് എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്
ഏപ്രിൽ മാസം വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എത്രയു പെട്ടെന്ന് തന്നെ ഷോറൂമിലേക്ക് വിട്ടോ. ഒരു കാര്യം കൂടെ ഓർമയിൽ വയ്ക്കണം. ഓരോ ഷോറൂമുകൾ അനുസരിച്ച് ഓഫറുകളിൽ വ്യത്യാസം ഉണ്ടായേക്കാം. ഇന്റീരിയറിലേക്ക് കയറിയാൽ മാരുതിയുടെ പുതുതലമുറ മോഡലുകളിൽ കാണുന്ന അതേ ശൈലിയാണ് ഈ ക്രോസ്ഓവർ കൂപ്പെ സ്റ്റൈൽ എസ്‌യുവിയും പിന്തുടർന്നിരിക്കുന്നത്.

9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിലുണ്ട്.
സേഫ്റ്റിയുടെ കാര്യത്തിൽ മാരുതി കാറുകൾ പപ്പടമാണെന്ന് പറയുന്നവർക്ക് ഫ്രോങ്ക്സ് നേരിട്ട് കണ്ടാൽ പകുതി പ്രശ്‌നങ്ങൾ തീരും. HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് നിർമിച്ചിരിക്കുന്നത് എങ്കിലും സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി ഫ്രോങ്ക്‌സ് വിപണിയിൽ എത്തുന്നത്. ആദ്യത്തേത് ബലേനോയിൽ നിന്ന് നേരിട്ട് കടമെടുത്തതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
ഫ്രോങ്ക്‌സിന്റെ ബൂസ്റ്റർജെറ്റ് എഞ്ചിനിലേക്ക് നോക്കിയാൽ ഇത് 99 bhp കരുത്തിൽ 147.6 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റേയും എസ്‌യുവിയുടേയും ഗുണം ചെയ്യുന്ന വാഹനം ഇപ്പോൾ ടാറ്റ നെക്സോണിനേക്കാൾ കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








